ഈവ് എസിൻ
ഈവ് എസിൻ | |
---|---|
ജനനം | എവ്‌ലിൻ എസിൻ 17 ഒക്ടോബർ 1981 |
ദേശീയത | നൈജീരിയൻ |
കലാലയം | കലബാർ സർവകലാശാല |
തൊഴിൽ | നടി |
സജീവ കാലം | 2008-സജീവം |
നൈജീരിയൻ നടിയാണ് ഈവ് എസിൻ. 2015-ൽ നൈജീരിയയിലെ ഏറ്റവും മികച്ച നടിക്കുള്ള സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡ്സും ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡ്സും നാടകത്തിലെ മികച്ച നടിക്കുള്ള ആഫ്രിക്ക മൂവി അക്കാദമി അവാർഡ്സും അവർ നേടിയിരുന്നു.[1][2][3]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]നൈജീരിയയിലെ അക്വ ഇബോം സ്റ്റേറ്റിലാണ് എസിൻ ജനിച്ചത്. എസിൻ പ്രാഥമിക വിദ്യാഭ്യാസം അക്വ ഇബോമിലെ സ്വന്തം പട്ടണത്തിൽ പൂർത്തിയാക്കി. പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ എസിൻ, അക്വ ഇബോം സ്റ്റേറ്റിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെക്കൻഡറി സ്കൂളായ ഇറ്റക്-ഇക്കോനോയിലേക്ക് ചേർന്നു. അവിടെ വെസ്റ്റ് ആഫ്രിക്കൻ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് നേടി. തുടർന്ന് എസിൻ ക്രോസ് റിവർ സ്റ്റേറ്റിലെ കലബാർ സർവകലാശാലയിൽ ചേർന്നു. അവിടെ നിന്ന് തിയേറ്റർ ആർട്‌സിൽ ബി.എസ്.സി. ബിരുദം നേടി.[4][5][6]
കരിയർ
[തിരുത്തുക]2008-ൽ പൊതുവെ നോളിവുഡ് എന്നറിയപ്പെടുന്ന നൈജീരിയൻ സിനിമാ വ്യവസായത്തിൽ ചേരുന്നതിന് മുമ്പ് എസിൻ ഒരു ബാങ്കർ ആയിരുന്നു. ഒടുവിൽ ഒരു ബാങ്കർ എന്ന നിലയിലുള്ള ജോലി ഉപേക്ഷിച്ച് അഭിനയരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2008-ൽ ഒരു സിനിമാ ഓഡിഷനിൽ പങ്കെടുത്ത ശേഷം എസിൻ നൈജീരിയൻ സിനിമാ വ്യവസായത്തിൽ (നോളിവുഡ്) ചേർന്നു. അവിടെ അവർ വിജയിച്ചു. സിനിമാ പ്രോജക്റ്റിൽ പങ്കെടുക്കാൻ നിർമ്മാതാക്കളിൽ നിന്ന് ക്ഷണം സ്വീകരിച്ചു. സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് എസിൻ സംവിധാനരംഗത്തെത്തുന്നത്. പ്രശസ്ത നൈജീരിയൻ മീഡിയ ഹൗസ് ദി ട്രിബ്യൂൺ പറയുന്നതനുസരിച്ച്, നൂറിലധികം സിനിമകളിൽ എസിൻ അഭിനയിച്ചിട്ടുണ്ട്.[7]
അവാർഡുകൾ
[തിരുത്തുക]- 2015-ൽ നൈജീരിയയിലെ ഏറ്റവും മികച്ച നടിക്കുള്ള 2015-ലെ സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡ്സ് എസിൻ നേടി.[8]
- മികച്ച സഹനടിക്കുള്ള എഎംഎഎ അവാർഡ് എസിൻ നേടി
- നാടകത്തിലെ മികച്ച നടിക്കുള്ള ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡ് എസിൻ നേടി.[1][9]
തിരഞ്ഞെടുത്ത ഫിലിമോഗ്രഫി
[തിരുത്തുക]- ബ്ലൂ(2019)
- പെയിൻസ് ഓഫ് ലൗവ് (2017)
- ഗേൾസ് ആർ നോട്ട് സ്മൈലിങ് (2017)
- ട്രെഷർ (2017)
- ദി സ്റ്റോം (2016)
- മാരി ഹു യു ലൗവ് (2016)
- ഒഷിമിരി(2015)
- ഇഡെമിലി (2014)
- ബ്രദേഴ്സ് വാർ (2013)
- ബ്രേവ് മൈൻഡ് (2012)
- ഡീപ് വാട്ടർ (2012)
- ഹാൻഡ് ഓഫ് ഫേറ്റ് (2012)
- സിൻസ് ഓഫ് ദി പാസ്റ്റ് (2012)
- ദി എനിമി ഐ സീ (2012)
- ഗാലന്റ് ബേബ്സ് (2011)
- താങ്ക്സ് ഫോർ കമിംഗ്(2011)
- മാഡ് സെക്സ് (2010)
- റോയൽ വാർ (2010)
- ഇൻഡീസെന്റ് ഡിസൈയർ (2005)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Yaakugh, Caroline (2018-10-17). "Actress Eve Esin celebrates birthday with stunning new photos". Legit.ng - Nigeria news. (in ഇംഗ്ലീഷ്). Archived from the original on 2020-11-14. Retrieved 2019-12-06.
- ↑ Nigeria, Information (2018-10-17). "Actress Eve Esin dazzles in new photos as she celebrates her birthday". Information Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-06.
- ↑ "Eve Esin Bio, Age, Net Worth, Married, Movies, Interview, Instagram". AfricanMania (in അമേരിക്കൻ ഇംഗ്ലീഷ്). 2017-07-04. Archived from the original on 2019-12-06. Retrieved 2019-12-06.
- ↑ Ugbodaga, Kazeem (2019-04-22). "Read why beautiful Eve Esin gave thanks to God". P.M. News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-06.
- ↑ "Eve Esin Bio, Age, Net Worth, Married, Movies, Interview, Instagram". AfricanMania (in അമേരിക്കൻ ഇംഗ്ലീഷ്). 2017-07-04. Archived from the original on 2019-12-06. Retrieved 2019-12-06.
- ↑ allure1 (2019-10-17). "Actress Eve Esin releases stunning photos to celebrate birthday". Vanguard Allure (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-06.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Eve Esin: Why I will give myself a special treat on my birthday » Entertainment » Tribune Online". Tribune Online (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-10-18. Retrieved 2019-12-06.
- ↑ "Eve Esin biography, net worth, age, family, contact & picture". www.manpower.com.ng. Retrieved 2019-12-06.
- ↑ Arowosade, Dayo (2018-10-17). "OMG! These Stunning Birthday Pictures Of Actress Eve Esin Will Make You Go Gaga - [SEE] » Thesheet.ng". Thesheet.ng (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-12-06. Retrieved 2019-12-06.