എഡിത്ത് മേരി ബ്രൗൺ
എഡിത്ത് മേരി ബ്രൗൺ | |
---|---|
ജനനം | എഡിത്ത് മേരി ബ്രൗൺ 24 മാർച്ച് 1864 വൈറ്റ്ഹേവൻ, കംബർലാൻഡ്, ഇംഗ്ലണ്ട് |
മരണം | 6 ഡിസംബർ 1956 ശ്രീനഗർ, ജമ്മു കാശ്മീർ, ഇന്ത്യ | (പ്രായം 92)
ദേശീയത | ബ്രിട്ടീഷ് |
കലാലയം | ഗിർട്ടൺ കോളേജ്, കേംബ്രിഡ്ജ് ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമൺ |
തൊഴിൽ | മെഡിക്കൽ ഡോക്ടറും അധ്യാപികയും |
സജീവ കാലം | ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ലുധിയാന |
ഡെയ്ം എഡിത്ത് മേരി ബ്രൗൺ, DBE LRCP (24 മാർച്ച് 1864 - 6 ഡിസംബർ 1956) ഒരു ഇംഗ്ലീഷ് ഡോക്ടറും വൈദ്യശാസ്ത്ര അദ്ധ്യാപികയുമായിരുന്നു. 1894-ൽ ഏഷ്യയിലെ സ്ത്രീകൾക്കുള്ള ആദ്യത്തെ മെഡിക്കൽ പരിശീലന കേന്ദ്രമായിരുന്ന ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സ്ഥാപിച്ച അവർ, ഏകദേശം അരനൂറ്റാണ്ടോളം ഈ കോളേജിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു. ആധുനിക പാശ്ചാത്യ രീതികളിൽ ഇന്ത്യൻ വനിതാ ഡോക്ടർമാർ മിഡ്വൈഫുമാർ എന്നിവർക്ക് ശിക്ഷണം നൽകിയതിന് ബ്രൗൺ ഒരു മുൻനിരക്കാരിയായിരുന്നു.[1]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]
1864 മാർച്ച് 24 ന് ഇംഗ്ലണ്ടിലെ കംബർലാൻഡിലെ വൈറ്റ്ഹാവനിൽ ബാങ്ക് മാനേജരായിരുന്ന ജോർജ്ജ് വൈറ്റ്മാൻ ബ്രൗണിന്റെയും അദ്ദേഹത്തിൻറെ രണ്ടാമത്തെ ഭാര്യ മേരിയുടെയും (മുമ്പ്, വാൾതർ) മകളായി എഡിത്ത് മേരി ബ്രൗൺ ജനിച്ചു. ജോർജിന് ജനിച്ച ആറ് മക്കളിൽ ഒരാളും രണ്ടാമത്തെ മകളുമായിരുന്നു.[2]
ലങ്കാഷെയറിലെ മാഞ്ചസ്റ്ററിലെ ഒരു സ്വതന്ത്ര വിദ്യാലയമായ മാഞ്ചസ്റ്റർ ഹൈസ്കൂൾ ഫോർ ഗേൾസിൽ നിന്ന് തന്റെ വിദ്യാഭ്യാസം ആരംഭിച്ച ബ്രൗൺ, പിന്നീട് ലണ്ടനിലെ പെൺകുട്ടികളുടെ സ്വതന്ത്ര വിദ്യാലയമായ ക്രോയ്ഡൺ ഹൈസ്കൂളിലേക്ക് പഠനം മാറ്റി.[3][4] സ്കോളർഷിപ്പോടെ അവൾ കേംബ്രിഡ്ജിലെ ഗിർട്ടൺ കോളേജിൽ പ്രകൃതി ശാസ്ത്രം പഠിച്ചു.[5] 1885-ൽ,[6] കേംബ്രിഡ്ജിൽ സ്ത്രീകൾക്ക് ഓണേഴ്സ് പരീക്ഷ എഴുതാൻ അനുവാദം ലഭിച്ച ആദ്യ വർഷങ്ങളിൽത്തന്നെ അവൾ രണ്ടാം ക്ലാസ്സ് ഓണേഴ്സ് ബിരുദം നേടി.[7]
അവളുടെ മൂത്ത സഹോദരി ഒരു മിഷനറിയായിരുന്നതിനാൽ, ബ്രൗണിന് വൈദ്യശാസ്ത്രത്തിലും മിഷനറി പ്രവർത്തനത്തിലും ഒരുപോലെ താൽപ്പര്യം ജനിക്കാൻ കാരണമായി.[8] വൈദ്യശാസ്ത്രം പഠിക്കാൻ ബാപ്റ്റിസ്റ്റ് മിഷൻ സൊസൈറ്റി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് അവർ എക്സെറ്റർ ഹൈസ്കൂൾ ഫോർ ഗേൾസിൽ സയൻസ് അദ്ധ്യാപികയായാണ് തന്റെ കരിയർ ആരംഭിച്ചത്.[9] തുടർന്ന് അവർ ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമനിൽ പ്രവേശനം നേടുകയും, 1891-ൽ എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ലൈസൻസ്, എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ലൈസൻസ്, ഗ്ലാസ്ഗോയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ലൈസൻസ് എന്നിവയുൾപ്പെടുന്ന സ്കോട്ടിഷ് ട്രിപ്പിൾ യോഗ്യതയോടെ ബിരുദം നേടുകയും ചെയ്തു.[10]
അവലംബം[തിരുത്തുക]
- ↑ "Dame Edith Mary Brown - Training of Indian Doctors". The Times. 10 December 1956. p. 14.
- ↑ Cohen, Susan L. "Brown, Dame Edith Mary (1864–1956)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/48687. (Subscription or UK public library membership required.)

- ↑ Dale, T. L. C. (22 December 1956). "Obituary: Dame Edith Brown, DBE, MD, MRCOG". British Medical Journal. 2 (5007): 1490. doi:10.1136/bmj.2.5007.1490-a. S2CID 70569655.

- ↑ Windsor, Laura Lynn (2002). Women in Medicine: An Encyclopedia. p. 38. ISBN 1-57607-392-0. Retrieved 5 January 2016.