Jump to content

കഴുത (ചീട്ടുകളി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Donkey (Card Game) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കഴുത
മറ്റു പേരുകൾആസ്
തരംചീട്ടൊഴിവാക്കൽ
കളിക്കാർ2+
ചീട്ടുകളുടെ എണ്ണം52
ചീട്ടിന്റെ തരംആംഗ്ലോ അമേരിക്കൻ
കളിദിശപ്രദക്ഷിണദിശ

തെക്കെ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു ചീട്ടുകളിയാണ് കഴുത അല്ലെങ്കിൽ ആസ്. കുറഞ്ഞത് രണ്ടും കൂടിയത് 13 ഉം കളിക്കാർക്ക് ഇതിൽ പങ്കെടുക്കാം.

ഉപയോഗിക്കുന്ന ചീട്ടുകളും വിലയും

[തിരുത്തുക]

ഒരു പെട്ടിയിലുള്ള 52 കാർഡുകളും ഈ കളിയിൽ ഉപയോഗിക്കുന്നു. കഴുത കളിയിൽ ചീട്ടിന്റെ മൂല്യം അവരോഹണക്രമത്തിൽ ഇങ്ങനെയാണ്. എയ്സ്, രാജാവ്, റാണി, ഗുലാൻ, 10, 9, 8, 7, 6, 5, 4, 3, 2.

ചീട്ടുപങ്കിടൽ

[തിരുത്തുക]

52 കാർഡുകളും കശക്കി, ഒരാൾക്ക് ഒരു സമയം ഒരു കാർഡ് എന്ന രീതിയിൽ മൊത്തം തീരുന്നതുവരെ എല്ലാവർക്കുമായി വിതരണം ചെയ്യുന്നു.

സ്പെയ്ഡ് എയ്സ്

സ്പെയ്ഡ് എയ്സ് കയ്യിലുള്ള കളിക്കാരൻ, അതോ വേറെ ഇഷ്ടമുള്ള ചീട്ടോയിട്ട് കളി തുടങ്ങുന്നു. മൂല്യം കാണുന്ന രീതിയിലാണ് കാർഡ് വയ്ക്കുന്നത്. മറ്റു കളിക്കാർ അതേ ചിഹ്നത്തിലുള്ള കാർഡുകൾ വയ്ക്കുന്നു.

വെട്ടൽ

[തിരുത്തുക]

ആ ചിഹ്നം കയ്യിലില്ലാത്ത ആൾ മറ്റൊരു ചിഹ്നം വച്ചു കൊണ്ട് വെട്ടുന്നു. ഏറ്റവും മൂല്യമുള്ള കാർഡ് ഇട്ടയാൾ എല്ലാ കാർഡുകളും വാങ്ങണം. ആരും വെട്ടിയില്ലെങ്കിൽ ആ വട്ടം പൂർത്തിയായി ചീട്ടു മാറ്റുന്നു.

പരാജയം

[തിരുത്തുക]

ചീട്ടുകൾ മുഴുവൻ തീരുന്ന മുറയ്ക്ക് കളിക്കാർ ജയിക്കുന്നു. ഏറ്റവും അവസാനം ചീട്ട് കൈയിലുള്ള ആൾ പരാജിതനാകുന്നു.

"https://ml.wikipedia.org/w/index.php?title=കഴുത_(ചീട്ടുകളി)&oldid=2910685" എന്ന താളിൽനിന്ന് ശേഖരിച്ചത്