ദിമ ഖാതിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dima Khatib എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Dima Khatib
Dima.Khatib.jpg
Photo: Issa Al Kindy
ജനനം (1971-07-14) ജൂലൈ 14, 1971 (വയസ്സ് 47)[1]
Syria
ഭവനം Doha, Qatar

സിറിയൻ വംശജയായ പത്രപ്രവർത്തകയും കവയിത്രിയും വിവർത്തകയുമാണ് ദിമ ഖാതിബ് (English:Dima Khatib (Arabic: ديمة الخطيب‎ ). അൽ ജസീറ മീഡിയ നെറ്റ്‌വർക്കിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ന്യൂസ് ആൻഡ് കറന്റ് ഈവൻസ് ചാനലായ എജെപ്ലസിന്റെ മാനേജിങ് ഡയറക്ടറാണ്[2]. അൽ ജസീറ ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർമാരിൽ നിലവിൽ ഏക വനിതയാണ് ദിമ. അറബ് മാധ്യമ മേഖലയിലെ വനിതാ മേധാവികളിൽ ചുരുക്കം ചിലരിൽ ഒരാളാണ്.[3]

ജീവചരിത്രം[തിരുത്തുക]

1971 ജൂലൈ 14ന് സിറിയയിലെ ഡമസ്‌കസിൽ സിറിയൻ മാതാവിനും പലസ്തീനിയൻ പിതാവിന്റെയും മകളായി ജനിച്ചു[4]. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ചൈനീസ്, ജർമ്മൻ തുടങ്ങി എട്ടു ഭാഷകൾ സംസാരിക്കും. 1997ൽ അൽ ജസീറ ചാനലിന്റെ ഭാഗമായി.[5][6]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദിമ_ഖാതിബ്&oldid=2784900" എന്ന താളിൽനിന്നു ശേഖരിച്ചത്