ദീപ് ഗ്രേസ് ഏക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deep Grace Ekka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദീപ് ഗ്രേസ് ഏക്ക
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംDeep Grace Ekka
പൗരത്വം ഇന്ത്യ
Sport
രാജ്യംIndia
കായികമേഖലHockey
ക്ലബ്SAI-SAG Centre, Sundargarh, Odisha, Indian Railways[1]

ഇന്ത്യൻ ദേശീയ വനിതാ ഹോക്കി ടീം അംഗമാണ് ദീപ് ഗ്രേസ് ഏക്ക.[2]

ജീവിത രേഖ[തിരുത്തുക]

ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ ബലിസങ്ക്ര ബ്ലോക്കിലുള്ള ലുൽകിഡിഹി ഗ്രാമത്തൽ ചാൾസ് ഏക്കയുടെയും ജയമണി ഏക്കയുടെയും മകളായി 1994 ജൂൺ മൂന്നിന് ജനിച്ചു.[3] തുടക്കത്തിൽ കോച്ച് തേജ് കുമാർ സെസ്സിന്റ (2005-2006) ശിക്ഷണത്തിൽ ഹോക്കി പരിശീലനം ആരംഭിച്ചു. തുടർന്ന് 2007ൽ സായി-എസ്എജി സെന്ററിൽ ലുസെല ഏക്ക, സരോജ് മൊഹന്തി എന്നിവർക്ക് കീഴിൽ പരിശീലനം നേടി.[4]

നേട്ടങ്ങൾ[തിരുത്തുക]

106 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തു. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി മൂന്നു ഗോളുകൾ നേടി.[1]

അന്താരാഷ്ട്ര മത്സരങ്ങൾ[തിരുത്തുക]

  • 2011ൽ അർജന്റീനയിൽ നടന്ന ചതുർരാഷ്ട്ര മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്. ഈ മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം വെങ്കല മെഡൽ നേടി[5].
  • 2011ൽ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന അണ്ടർ 18 ഏഷ്യാ കപ്പ് ഹോക്കി ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു[6].
  • 2013 ജൂലൈ നാലിന് ജർമ്മനിയിൽ നടന്ന വനിതാ ജൂനിയർ ഹോക്കി വേൾഡ് കപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു[7].
  • 2016ലെ റിയോ ഒളിമ്പിക്‌സിൻ കളിക്കാൻ യോഗ്യത നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിൽ അംഗമായിരുന്നു[8].

അവലംബം[തിരുത്തുക]

  1. 1.0 1.1 "Senior Women Core Probables". hockeyindia.org. Archived from the original on 2019-01-22. Retrieved 29 July 2016. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Senior Women Core Probables" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Four Odisha players part of Olympic-bound women's hockey squad". timesofindia.indiatimes.com. Retrieved 30 July 2016.
  3. "PERSONALITIES". Orisports.com. Retrieved 30 July 2016.
  4. "Hockey cradle celebrates Rio entry". newindianexpress.com. Archived from the original on 2016-08-16. Retrieved 30 July 2016.
  5. "Indian Women Finish 3rd In Argentina 4-Nation Tournaments". bharatiyahockey.org. Retrieved 30 July 2016.
  6. "Poonam to captain girls hockey team in U-18 Asia Cup". timesofindia.indiatimes.com. Retrieved 30 July 2016.
  7. "Indian Junior Women Team Announced For FIH Hockey Junior World Cup Women 2013". hockeyindia.org. Retrieved 30 July 2016.
  8. "Rio Olympics 2016: Four Odisha players part of women's hockey squad". sportskeeda.com. Retrieved 30 July 2016.
"https://ml.wikipedia.org/w/index.php?title=ദീപ്_ഗ്രേസ്_ഏക്ക&oldid=4020874" എന്ന താളിൽനിന്ന് ശേഖരിച്ചത്