കോൺട്രാഇൻഡിക്കേഷൻ
വൈദ്യശാസ്ത്രത്തിൽ, കോൺട്രാഇൻഡിക്കേഷൻ അഥവാ വിപരീതഫലം എന്നത്, രോഗിക്ക് ഉണ്ടാക്കുന്ന ദോഷം കാരണം ഒരു നിശ്ചിത മെഡിക്കൽ പരിശോധന, മരുന്ന്, മെഡിക്കൽ നടപടിക്രമം അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനുള്ള സാധുവായ കാരണമാണ്. [1] [2] കോൺട്രാഇൻഡിക്കേഷന്റെ വിപരീതമാണ്, ഒരു നിശ്ചിത ചികിത്സ ഉപയോഗിക്കുന്നതിനുള്ള ഒരു കാരണമായ ഇൻഡിക്കേഷൻ.
നടപടിക്രമമോ പദാർത്ഥമോ ജീവൻ അപകടപ്പെടുത്തുന്ന ഒരു സാഹചര്യത്തിന് കാരണമാകും എന്നാണ് അബ്സൊല്യൂട്ട് കോൺട്രാഇൻഡിക്കേഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.[3] ഈ വിഭാഗത്തിൽ പെടുന്ന ഒരു നടപടിക്രമമോ മരുന്നോ നിബന്ധമായും ഒഴിവാക്കണം.[3] ഉദാഹരണത്തിന്:
- റെയി സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വൈറൽ അണുബാധയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ആസ്പിരിൻ നൽകരുത്. [4]
- അനാഫൈലക്‌റ്റിക് ഫുഡ് അലർജിയുള്ള ഒരു വ്യക്തി ഒരിക്കലും അവർക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്.
- ഹീമോക്രോമറ്റോസിസ് ഉള്ള ഒരു വ്യക്തിക്ക് ഇരുമ്പ് അടങ്ങിയ പ്രിപ്പറേഷനുകൾ നൽകരുത്.
- ചില മരുന്നുകൾ വളരെ ടെരാറ്റോജെനിക് ആയതിനാൽ ഗർഭാവസ്ഥയിൽ അവ തികച്ചും വിപരീതഫലമാണ് ഉണ്ടാക്കുക; ഉദാഹരണങ്ങളിൽ താലിഡോമൈഡ്, ഐസോട്രെറ്റിനോയിൻ എന്നിവ ഉൾപ്പെടുന്നു.
- മുഖക്കുരു ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഐസോട്രെറ്റിനോയിൻ എന്ന മരുന്ന് ഗർഭാവസ്ഥയിൽ ജനന വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാരണം ഉപയോഗിക്കരുത്.[3]
- ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളിൽ ചില ഡീകോംഗെസ്റ്റന്റുകൾ വിപരീതഫലമാണ് നൽകുക എന്നതിനാൽ അവ ഒഴിവാക്കണം.[3]
ചികിത്സയിൽ നിന്ന് രോഗിക്ക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള സാഹചര്യങ്ങളാണ് റിലേറ്റീവ് കോൺട്രാഇൻഡിക്കേഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, എന്നാൽ ഈ അപകടസാധ്യതകൾ മറ്റ് പരിഗണനകളാൽ മറികടക്കാം അല്ലെങ്കിൽ മറ്റ് നടപടികളിലൂടെ ലഘൂകരിക്കാം. ഉദാഹരണത്തിന്, ഒരു ഗർഭിണിയായ വ്യക്തി സാധാരണയായി എക്സ്-റേ എടുക്കുന്നത് ഒഴിവാക്കണം, പക്ഷേ റേഡിയോഗ്രാഫിയിൽ നിന്നുള്ള അപകടസാധ്യതകളെക്കാൾ വലുതാണ് ക്ഷയരോഗം പോലുള്ള ഗുരുതരമായ അവസ്ഥകൾ നിർണ്ണയിക്കുന്നതിന്റെ പ്രയോജനങ്ങൾ.
ഇതും കാണുക
[തിരുത്തുക]- ഫാർമക്കോ-തെറാപ്പിറ്റിക് റഫറലുകളുടെ വർഗ്ഗീകരണം
- ഡ്രഗ് റിയാക്ഷൻ ടെസ്റ്റിങ്
- ഇൻഡിക്കേഷൻ (വൈദ്യശാസ്ത്രം)
അവലംബം
[തിരുത്തുക]- ↑ "Contraindication - Medical Definition and More from Merriam-Webster". Archived from the original on 3 October 2011. Retrieved 14 December 2010.
- ↑ Vorvick, Linda J., MD (21 January 2013). David Zieve; MHA, David; R. Eltz; Stephanie Slon; Nissi Wang (eds.). "Contraindication: MedlinePlus Medical Encyclopedia". MEDLINE. United States National Library of Medicine. Archived from the original on 5 July 2016. Retrieved 7 November 2014.
{{cite web}}
: Missing|editor1=
(help)CS1 maint: multiple names: authors list (link) - ↑ 3.0 3.1 3.2 3.3 "Contraindication: MedlinePlus Medical Encyclopedia". medlineplus.gov (in ഇംഗ്ലീഷ്).
- ↑ Raymond S. Sinatra; Jonathan S. Jahr; J. Michael Watkins-Pitchford (2011). The Essence of Analgesia and Analgesics. Cambridge University Press. p. 253. ISBN 978-0-521-14450-6.