ഉള്ളടക്കത്തിലേക്ക് പോവുക

മുഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Clarias dussumieri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മുഷി
Scientific classification
Kingdom:
Phylum:
Subphylum:
Superclass:
Class:
Order:
Family:
Genus:
Species:
Clarias dussumieri
Binomial name
Clarias dussumieri
Synonyms

കേരളത്തിലെ ജലാശയങ്ങളിൽ കണ്ടുവരുന്ന ഒരു തനതായ മത്സ്യമാണ് മുഷി. (ശാസ്ത്രീയനാമം: Clarias dussumieri) പരമാവധി വലിപ്പം 60 സെന്റിമീറ്റർ.[അവലംബം ആവശ്യമാണ്] 15 മുതൽ 40 സെന്റിമീറ്റർ വരെ നീളമുള്ള പെൺമത്സ്യം 1000 മുതൽ 3000 മുട്ടകൾ വരെ ഇടുന്നു.[അവലംബം ആവശ്യമാണ്] വെള്ളത്തിനു പുറമേ കരയിലൂടെയും സഞ്ചരിക്കാൻ ഇതിനു കഴിയും.[അവലംബം ആവശ്യമാണ്] പ്രാണവായു കുറവുള്ള ചതുപ്പുനിലങ്ങളിലും ഇവ ജീവിക്കുന്നു.[അവലംബം ആവശ്യമാണ്] ഇന്ത്യയിലെ ഗോവ, കർണാടകം, കേരളം, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. മുഷി ഒരു മാംസഭുക്കിൽ പെടുന്ന മത്സ്യമാണ്.[അവലംബം ആവശ്യമാണ്] ശൈശവ ദശയിൽ പ്ലവകങ്ങളെ ആശ്രയിച്ചു ജീവിക്കുന്നു.[അവലംബം ആവശ്യമാണ്] വളർച്ചയെത്തിയ മുഷിയുടെ പ്രധാന ആഹാരം ജലപ്രാണികളുടെ ലാർവകൾ ആണ്.[അവലംബം ആവശ്യമാണ്] ജലോപരിതലത്തിൽ വന്നു വായു കവിൾക്കൊള്ളുന്ന ശീലമുണ്ട്.[അവലംബം ആവശ്യമാണ്]

നാടൻ മുഷി ആഫ്രിക്കൻ മുഷിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.[ഏത്?] അധിനിവേശ ഇനമായ ആഫ്രിക്കൻ മുഷി അത്ര രുചികരമായ മത്സ്യമല്ലെന്ന്‌ അഭിപ്രായമുണ്ട്. പലരും ഈ മത്സ്യം തീർത്തും രുചികരമല്ലെന്ന് ആരോപിക്കുന്നു.[ആര്?] അതിനാൽ ആഫ്രിക്കൻ മുഷിക്ക് കേരളത്തിലെ വിപണിയിൽ ആവശ്യകത കുറവാണ്.[അവലംബം ആവശ്യമാണ്] കേരളത്തിലെ ജലാശയങ്ങളിൽ ഒരു അധിനിവേശ ജീവിയായി കാണപ്പെടുന്ന ആഫ്രിക്കൻ മുഷി പല തനതു ജീവി വർഗ്ഗങ്ങൾക്കും മറ്റു മത്സ്യങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയാണ്.[അവലംബം ആവശ്യമാണ്] ആഫ്രിക്കൻ മുഷി പെറ്റുപെരുകി രുചികരമായ മറ്റു മത്സ്യങ്ങളെ ധാരാളമായി ഭക്ഷിക്കുകയും അങ്ങനെ അവയുടെ വംശ നാശത്തിന് കാരണമാകുകയും ചെയ്യുന്നു എന്ന്‌ ചൂണ്ടിക്കാണിക്കുന്നു.[അവലംബം ആവശ്യമാണ്] അതിനാൽ സർക്കാർ ഇവയെ വളർത്തുന്നത് നിരോധിച്ചിരിക്കുകയാണ്.[എന്ന്?] എന്നിരുന്നാലും നിയമം ലംഘിച്ചുകൊണ്ടു പലരും ആഫ്രിക്കൻ മുഷിയെ വളർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
  1. "Clarias dussumieri". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2011. Retrieved 24/10/2012. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Menon, A.G.K. (1999) Check list - fresh water fishes of India., Rec. Zool. Surv. India, Misc. Publ., Occas. Pap. No. 175, 366 p.
"https://ml.wikipedia.org/w/index.php?title=മുഷി&oldid=4535236" എന്ന താളിൽനിന്ന് ശേഖരിച്ചത്