മുഷി
മുഷി | |
---|---|
Scientific classification | |
Kingdom: | |
Phylum: | |
Subphylum: | |
Superclass: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Clarias dussumieri
|
Binomial name | |
Clarias dussumieri Valenciennes, 1840
| |
Synonyms | |
|
കേരളത്തിലെ ജലാശയങ്ങളിൽ കണ്ടുവരുന്ന ഒരു മത്സ്യമാണ് മുഷി. (ശാസ്ത്രീയനാമം: Clarias dussumieri) പരമാവധി വലിപ്പം 60 സെന്റിമീറ്റർ. 15 മുതൽ 40 സെന്റിമീറ്റർ വരെ നീളമുള്ള പെൺമത്സ്യം 1000 മുതൽ 3000 മുട്ടകൾ വരെ ഇടുന്നു. വെള്ളത്തിനു ഔറത്ത് കരയിലൂടെ സഞ്ചരിക്കുന്നതിനും ഇതിനു കഴിയും. പ്രാണവായു കുറവുള്ള ചതുപ്പുനിലങ്ങളിലും ഇവ ജീവിക്കുന്നു, ഇന്ത്യയിലെ ഗോവ, കർണാടകം, കേരളം, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു.മുഷി ഒരു മാംസഭുക്കിൽ പെടുന്ന മത്സ്യമാണ്. ശൈശവ ദശയിൽ പ്ലവകങ്ങളെ ആശ്രയിച്ചു ജീവിക്കുന്നു. വളർച്ചയെത്തിയ മുഷിയുടെ പ്രധാന ആഹാരം ജലപ്രാണികളുടെ ലാർവകൾ ആണ്. ജലോപരിതലത്തിൽ വന്നു വായു കവിൾക്കൊള്ളുന്ന ശീലമുണ്ട്.