Jump to content

ചെമ്പിലരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chempil Arayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെമ്പിലരയൻ
ജനനം(1761-04-23)ഏപ്രിൽ 23, 1761
മരണംജനുവരി 13, 1811(1811-01-13) (പ്രായം 49)
ദേശീയതഇൻഡ്യ
മറ്റ് പേരുകൾചെമ്പിൽ അനന്തപദ്മനാഭൻ വലിയ അരയൻ കൻകുമാരൻ
തൊഴിൽനാവികസേനാ മേധാവി

ചെമ്പിൽ അനന്തപദ്മനാഭൻ വലിയ അരയൻ കൻകുമാരൻ എന്ന ചെമ്പിലരയൻ തിരുവിതാംകൂർ രാജാവായ അവിട്ടം തിരുനാൾ ബാലരാമവർമയുടെ നാവികസേനാ മേധാവിയായിരുന്നു. ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരെ യുദ്ധം ചെയ്തു.

പശ്ചാത്തലം

[തിരുത്തുക]

വൈക്കത്തിന് വടക്ക് ചെമ്പ് എന്ന ഗ്രാമത്തിലായിരുന്നു ചെമ്പിൽ അരയന്റെ തറവാട്. തിരുവിതാം‌കൂർ രാജചിഹ്നമായ ശംഖ് ഇവരുടെ നാലുകെട്ടിൽ പതിച്ചിരുന്നു. കളരിപ്പയറ്റിന്റെ വടക്കും തെക്കും സമ്പ്രദായങ്ങൾ പഠിപ്പിക്കുന്ന കളരി അരയന്റെ കുടുംബമായ[1] തൈലം‌പറമ്പ് പുത്തൻ പുരയ്ക്കൽ തറവാട്ടിലുണ്ടായിരുന്നു. തെക്കും‌കൂർ കീഴടക്കാൻ തിരുവിതാം‌കൂറിനെ സഹായിച്ചതിന് പുഞ്ചവയലുകളും എരുമേലിയിൽ ഇരുപതിനായിരത്തിലേറെ ഏക്കർ സ്ഥലവും കരമൊഴിവായി ലഭിച്ചിരുന്നു.[2]

ഏറ്റുമാനൂർ വിളംബരവും ബോൾഗാട്ടി ആക്രമണവും

[തിരുത്തുക]

തിരുവിതാം‌കൂറിലും കൊച്ചിയിലും വേലുത്തമ്പി ദളവയും പാലിയത്തച്ചനും നടത്തിയ കലാപത്തിൽ ചെമ്പിലരയനും അവർക്കൊപ്പം ചേർന്നു. ഏറ്റുമാനൂരിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ വെള്ളക്കാരെ സായുധ മുന്നേറ്റത്തിൽ തുരത്തണമെന്ന് ആഹ്വാനം ചെയ്തു.[2]

1808 ഡിസംബർ 28-ന് ബ്രിട്ടീസ് റസിഡന്റിനെ വധിക്കാൻ വേലുത്തമ്പി ദളവയുടെ നിർദ്ദേശമനുസരിച്ച് ചെമ്പിൽ അരയന്റെ നേതൃത്വത്തിൽ ബോൾഗാട്ടി പാലസ് ആക്രമിക്കുകയുണ്ടായി. പക്ഷേ റസിഡന്റ് മെക്കാളെ ഫോർട്ട് കൊച്ചിയിലേയ്ക്ക് രക്ഷപെട്ടു.[2]

ചെമ്പിൽ അരയൻ പിടിക്കപ്പെടുകയും 1811 ജനുവരി 13ന് ബ്രിട്ടീഷ് തടവിൽ മരിക്കുകയും ചെയ്തു.[2][3]

അവലംബങ്ങൾ

[തിരുത്തുക]
  1. "House of Freedom Fighter Chempil Arayan". Retrieved 11 ഡിസംബർ 2020.
  2. 2.0 2.1 2.2 2.3 "ചെമ്പിലരയന്റെ ചങ്കൂറ്റം". മാതൃഭൂമി. 19 ഫെബ്രുവരി 2018. Retrieved 11 ഡിസംബർ 2020.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Tomb of Chempil Arayan". Department of Archaeology. Retrieved 11 ഡിസംബർ 2020.
"https://ml.wikipedia.org/w/index.php?title=ചെമ്പിലരയൻ&oldid=4087439" എന്ന താളിൽനിന്ന് ശേഖരിച്ചത്