ചീരക്കുഴി ഉണ്ണികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cheerakuzhy Unnikrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു ജാലവിദ്യക്കാരനായിരുന്നു ജാലവിദ്യാ കുലഗുരു ചീരക്കുഴി ഉണ്ണികൃഷ്ണൻ (മരണം : 21 സെപ്റ്റംബർ 2013). വാഴകുന്നം നീലകണ്ഠൻ നമ്പൂതിരിയുടെ പ്രധാന ശിഷ്യനായിരുന്നു. കളരി അഭ്യാസി കൂടിയായ ഇദ്ദേഹം ഇന്ത്യയിലുടനീളവും വിദേശരാജ്യങ്ങളിലും ജാലവിദ്യാ പ്രദർശനം നടത്തിയിട്ടുണ്ട്. ഒട്ടേറെപ്പേരെ ജാലവിദ്യ അഭ്യസിപ്പിച്ചു. 'ചെപ്പടിവിദ്യ'യുടെ ആചാര്യനും പ്രചാരകനുമായിരുന്നു. [1]

ജീവിതരേഖ[തിരുത്തുക]

ഗുരുവായൂരിലെ പുരാതന ബാലവൈദ്യ പാരമ്പര്യ തറവാടായ ചീരക്കുഴിയിലെ അമ്മുക്കുട്ടിയമ്മയുടെയും ചാവക്കാട് ഒരുമനയൂർ കുന്നത്ത് നാരായണൻനായരുടെയും മകനാണ്. ഭാര്യ അമ്മിണി അമ്മയുടെ മരണശേഷം തിരുവാങ്കുളത്ത് മകളോടൊപ്പം വസിച്ചുവരികയായിരുന്നു.

മണൽത്തരികളിൽനിന്ന് രാമനാമം കേൾപ്പിക്കുക,[2] തോക്കിൽനിന്നും ചീറിവരുന്ന ഉണ്ട പിടിക്കുക, ഗുരുവായൂരപ്പന്റെ തീർത്ഥം അരങ്ങത്ത് എത്തിയ്ക്കുക തുടങ്ങി ഒട്ടേറെ ജാലവിദ്യാ ഇനങ്ങൾ അരങ്ങത്ത് പ്രദർശിപ്പിച്ചിരുന്നു.

കൃതികൾ[തിരുത്തുക]

  • 'മഹാത്ഭുതത്തിന്റെ ഇതിഹാസം'
  • 'ഹിന്ദുക്കൾ അറിയേണ്ടത്'
  • 'സുഭാഷിതങ്ങൾ'

പുരസ്കാരങ്ങൾ[തിരുത്തുക]

  • മാജിക് കലക്കും ഇന്ദ്രജാലത്തിനും നൽകിയ സംഭാവനകളെ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി 2013-ൽ പ്രശസ്തി പത്രവും 25000 രൂപയും പൊന്നാടയും നൽകി.[3][2] പണം ഒഴിവാക്കിയുള്ള പുരസ്കാരമാണ് ഇദ്ദേഹം സ്വീകരിച്ചത്.

അവലംബം[തിരുത്തുക]

  1. "ജാലവിദ്യാ കുലഗുരു ചീരക്കുഴി ഉണ്ണികൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. 2013 സെപ്റ്റംബർ 23. Archived from the original on 2013-09-23. Retrieved 2013 സെപ്റ്റംബർ 23. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 "മറയുന്നത് വാഴക്കുന്നം ചിട്ടയിലെ മഹേന്ദ്രജാല സിദ്ധികൾ". മനോരമ ദിനപത്രം. 2013 സെപ്റ്റംബർ 23. Archived from the original on 2013-09-23. Retrieved 2013 സെപ്റ്റംബർ 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. http://cityjournal.in/magic-fest-on-sunday/
"https://ml.wikipedia.org/w/index.php?title=ചീരക്കുഴി_ഉണ്ണികൃഷ്ണൻ&oldid=3775894" എന്ന താളിൽനിന്ന് ശേഖരിച്ചത്