ചീരക്കുഴി ഉണ്ണികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു ജാലവിദ്യക്കാരനായിരുന്നു ജാലവിദ്യാ കുലഗുരു ചീരക്കുഴി ഉണ്ണികൃഷ്ണൻ (മരണം : 21 സെപ്റ്റംബർ 2013). വാഴകുന്നം നീലകണ്ഠൻ നമ്പൂതിരിയുടെ പ്രധാന ശിഷ്യനായിരുന്നു. കളരി അഭ്യാസി കൂടിയായ ഇദ്ദേഹം ഇന്ത്യയിലുടനീളവും വിദേശരാജ്യങ്ങളിലും ജാലവിദ്യാ പ്രദർശനം നടത്തിയിട്ടുണ്ട്. ഒട്ടേറെപ്പേരെ ജാലവിദ്യ അഭ്യസിപ്പിച്ചു. 'ചെപ്പടിവിദ്യ'യുടെ ആചാര്യനും പ്രചാരകനുമായിരുന്നു. [1]

ജീവിതരേഖ[തിരുത്തുക]

ഗുരുവായൂരിലെ പുരാതന ബാലവൈദ്യ പാരമ്പര്യ തറവാടായ ചീരക്കുഴിയിലെ അമ്മുക്കുട്ടിയമ്മയുടെയും ചാവക്കാട് ഒരുമനയൂർ കുന്നത്ത് നാരായണൻനായരുടെയും മകനാണ്. ഭാര്യ അമ്മിണി അമ്മയുടെ മരണശേഷം തിരുവാങ്കുളത്ത് മകളോടൊപ്പം വസിച്ചുവരികയായിരുന്നു.

മണൽത്തരികളിൽനിന്ന് രാമനാമം കേൾപ്പിക്കുക,[2] തോക്കിൽനിന്നും ചീറിവരുന്ന ഉണ്ട പിടിക്കുക, ഗുരുവായൂരപ്പന്റെ തീർത്ഥം അരങ്ങത്ത് എത്തിയ്ക്കുക തുടങ്ങി ഒട്ടേറെ ജാലവിദ്യാ ഇനങ്ങൾ അരങ്ങത്ത് പ്രദർശിപ്പിച്ചിരുന്നു.

കൃതികൾ[തിരുത്തുക]

  • 'മഹാത്ഭുതത്തിന്റെ ഇതിഹാസം'
  • 'ഹിന്ദുക്കൾ അറിയേണ്ടത്'
  • 'സുഭാഷിതങ്ങൾ'

പുരസ്കാരങ്ങൾ[തിരുത്തുക]

  • മാജിക് കലക്കും ഇന്ദ്രജാലത്തിനും നൽകിയ സംഭാവനകളെ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി 2013-ൽ പ്രശസ്തി പത്രവും 25000 രൂപയും പൊന്നാടയും നൽകി.[3][2] പണം ഒഴിവാക്കിയുള്ള പുരസ്കാരമാണ് ഇദ്ദേഹം സ്വീകരിച്ചത്.

അവലംബം[തിരുത്തുക]

  1. "ജാലവിദ്യാ കുലഗുരു ചീരക്കുഴി ഉണ്ണികൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. 2013 സെപ്റ്റംബർ 23. ശേഖരിച്ചത് 2013 സെപ്റ്റംബർ 23.
  2. 2.0 2.1 "മറയുന്നത് വാഴക്കുന്നം ചിട്ടയിലെ മഹേന്ദ്രജാല സിദ്ധികൾ". മനോരമ ദിനപത്രം. 2013 സെപ്റ്റംബർ 23. ശേഖരിച്ചത് 2013 സെപ്റ്റംബർ 23.
  3. http://cityjournal.in/magic-fest-on-sunday/
"https://ml.wikipedia.org/w/index.php?title=ചീരക്കുഴി_ഉണ്ണികൃഷ്ണൻ&oldid=3227633" എന്ന താളിൽനിന്ന് ശേഖരിച്ചത്