ചൗകോരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chaukori എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൌകോരി
ഹിമാലയൻ ഉന്നതി
ഹിമാലയൻ ഉന്നതി
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) പിത്തോഡ്‌ഗഡ്
സമയമേഖല IST (UTC+5:30)


ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ പടിഞ്ഞാ‍റൻ ഹിമാലയനിരകളിൽ കുമാവോൺ ഡിവിഷനിൽപ്പെടുന്ന ഒരു ചെറിയ മലമ്പ്രദേശമാണ് ചൌകോരി (ഇംഗ്ലീഷ്:Chaukori) . ഇതിന്റെ വടക്ക് ഭാഗത്ത് ടിബറ്റ് സ്ഥിതി ചെയ്യുന്നു. ചൌകോരിയുടെ കിഴക്ക് ഭാഗത്ത് മഹാകാളി നദി ഒഴുകുന്നു. ഇത് ഇന്ത്യ-നേപ്പാൾ അന്താരാഷ്ട്രഅതിരാണ്.

ചൌകോരി സ്ഥിതി ചെയ്യുന്നത് 2010 മീ. ഉയരത്തിലാണ്. ഇവിടെ നിന്ന് ഹിമാലയത്തിന്റെ മനോഹരമായ ദൃശ്യം കാണാവുന്നതാണ്. നന്ദാ ദേവി, നന്ദാ കോട്ട് എന്നീ പർവത ഉന്നതികൾ ഇവിടെ നിന്ന് കാണാവുന്നതാണ്. ഇവിടെ നിന്ന് ഏകദേശം 10 കി.മി. ദൂരത്തിലാണ് മറ്റൊരു മലമ്പ്രദേശമായ ബെരിനാഗ് സ്ഥിതി ചെയ്യുന്നത്. [1]

ചൌകോരിയിൽ നിന്നുള്ള ഹിമാലയത്തിന്റെ മനോഹരമായ കാഴ്ച

അമ്പലങ്ങൾ[തിരുത്തുക]

ഗംഗോളിഹാട്ട് ഇവിടുത്തെ ഒരു പ്രധാന ആരാധാനലയകേന്ദ്രമാണ്. ഇത് കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന മറ്റ് അമ്പലങ്ങൾ താഴെ പറയുന്നവയാണ്:[2]

 • മഹാകാളി അമ്പലം ഗംഗോളിഹാട്ട്
 • പടൽ ഭുവനേശ്വർ
 • മൊസ്തമനു അമ്പലം
 • ബെരിനാഗ് നാഗമന്ദിർ
 • ഘുൻസേര ദേവി മന്ദിർ
 • കേദാർ അമ്പല
 • നകുലേശ്വർ അമ്പലം
 • കാമാക്ഷ അമ്പലം
 • കപിലേശ്വർ മഹാദേവ ഗുഹ അമ്പലം
 • ഉൽക്കാദേവി അമ്പലം
 • ജയന്തി ദ്വജ് അമ്പലം
 • അർജ്ജുനേശ്വർ ശിവ അമ്പലം
 • കോട്ട് ഗരി ദേവി അമ്പലം
പഞ്ചുളി ഉന്നതി - ചൌകോരിയിൽ നിന്ന്

എത്തിച്ചേരാൻ[തിരുത്തുക]

താഴെ പറയുന്ന സ്ഥലങ്ങളിൽ നിന്ന് റോഡ് മാർഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണ്.[3]

ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ കാട്ട്ഗോതാം ആണ് .

അവലംബം[തിരുത്തുക]

 1. "Chaukori: Holiday Haven". Indiatravelogue. ശേഖരിച്ചത് 2006-10-18.
 2. "Temples". pithoragarh,nic.in. മൂലതാളിൽ നിന്നും 2016-04-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-10-18.
 3. "Chaukori". india.journeymart.com. മൂലതാളിൽ നിന്നും 2006-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-10-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചൗകോരി&oldid=3653805" എന്ന താളിൽനിന്ന് ശേഖരിച്ചത്