Jump to content

ചാർളി ആൻഡ് ദ ചോക്കളേറ്റ് ഫാക്ടറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Charlie and the Chocolate Factory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Charlie and the Chocolate Factory
First American edition, 1964
കർത്താവ്റുആൾ ഡാൽ
ചിത്രരചയിതാവ്Joseph Schindelman (first US edition)
Faith Jaques (first UK edition)
Michael Foreman (1985 edition)
Quentin Blake (1995 edition)
രാജ്യംUnited Kingdom
ഭാഷEnglish
Welsh
സാഹിത്യവിഭാഗംChildren's Fantasy novel
പ്രസാധകർAlfred A. Knopf, Inc. (original)
Penguin Books (current)
പ്രസിദ്ധീകരിച്ച തിയതി
  • 1964 (U.S.)
  • 1967 (UK)
മാധ്യമംPrint (Hardback, Paperback)
ഏടുകൾ155
ISBN0-394-91011-76
OCLC93189221
ശേഷമുള്ള പുസ്തകംCharlie and the Great Glass Elevator

പ്രശസ്തമായ ബാലസാഹിത്യ കൃതിയാണ് ചാർളി ആൻഡ് ദ ചോക്കളേറ്റ് ഫാക്ടറി. ബ്രിട്ടീഷുകാരനായ റുആൾ ഡാലാണ് (Roald Dahl) ഇതെഴുതിയത്. പിന്നീടു ഇതേ പേരിൽ ചലച്ചിത്രവും വന്നു. വില്ലി വോങ്ക എന്ന ചോക്കളേറ്റ് നിർമ്മാതാവിന്റെ ഫാക്ടറിയിൽ ഉള്ള ചാർളീ ബക്കറ്റ്‌ എന്നയാൾ നടത്തുന്ന അത്ഭുത-സാഹസികപ്രവർത്തങ്ങളാണ്കൃതിയുടെ ഇതിവൃത്തം.

പ്രമേയം

[തിരുത്തുക]

കടുത്ത തണുപ്പിനെയും ദാരിദ്യത്തെയും അതിജീവിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തിലാണ് ചാർളി ബക്കറ്റ് എന്ന ബാലൻ ജനിച്ചത്.അതുകൊണ്ട് വളരെ പരിമിതമായ സൗകര്യത്തിലാണ് അവൻ ജീവിച്ചത്. മാതാപിതാക്കളോടും മുത്തശ്ശന്മാരോടും മുത്തശ്ശിമാരോടുമൊപ്പമാണ് അവൻ താമസിക്കുന്നത്. വൃദ്ധരുൾപ്പെടെ എല്ലാവരും ഒരു ഷിറ്റ് കൂരയ്ക്കുള്ളിലാണ് കഴിയുന്നത്. ചാർളിക്ക് ഏറ്റവും പ്രിയപ്പെട്ടത് ചോക്ക്ലേറ്റാണ്. വർഷത്തിൽ ഒരിക്കൽ പിറന്നാളിന് അവന് ഒരു ചോക്ക്ലേറ്റ് സമ്മാനമായി കിട്ടും. അത് വളരെ സൂക്ഷിച്ച് ദിവസങ്ങൾ കൊണ്ടാണ് അവൻ തിന്നുതീർക്കുക. അവൻ താമസിക്കുന്ന നഗരത്തിലെ ചോക്ലേറ്റ് ഫാക്ടറിയുടെ ഉൾവശം കാണണമെന്നത് ചാർളിയുടെ വലിയൊരു ആഗ്രഹമാണ്.അങ്ങനെയിരിക്കെ ചോക്ലേറ്റ് ഫാക്ടറി ഉടമ, വില്ലി വോങ്ക പുതിയ ഒരു പരസ്യം ചെയ്യുന്നു. അയാൾ ഇറക്കുന്ന ആയിരക്കണക്കിന് ചോക്ലേറ്റുകളിൽ അഞ്ച് എണ്ണത്തിൽ ഓരോ ഗോൾഡൻ ടിക്കറ്റുകൾ വച്ചിരിക്കും. അത് കിട്ടുന്ന ഭാഗ്യവാന്മാർക്ക് കമ്പനിയുടെ ഉൾവശം കാണാമെന്ന് മാത്രമല്ല, ജീവിതകാലം മുഴുവൻ കഴിക്കാനുള്ള ചോക്ലേറ്റ് കൊണ്ടുപോവുകയും ചെയ്യാം. ഗോൾഡൻ ടിക്കറ്റ് കിട്ടാനുള്ള ചാർളിയുടെ ശ്രമങ്ങളും തുടർന്ന് ഫാക്ടറി സന്ദർശിക്കുമ്പോഴുള്ള വിചിത്രാനുഭവങ്ങളുമാണ് ഈ കഥ. ഊമ്പലൂമ്പ എന്ന കൊച്ചു മനുഷ്യരാണ് ഫാക്ടറിക്കുള്ളിൽ ജോലിക്കാരായി ഉള്ളത്. അപരിചിതവും വ്യത്യസ്തവുമായ ഒരു ലോകമാണ് ചോക്ലേറ്റ് ഫാക്ടറിക്കുള്ളിൽ ചാർളി കാണുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]