സി.പി. മാത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chalakuzhy Paulose Mathen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.പി. മാത്തൻ
സി.പി. മാത്തൻ
ജനനം(1890-05-18)മേയ് 18, 1890
തിരുവല്ല, കോട്ടയം, കേരളം
മരണം1960 ജൂൺ 02
ദേശീയതഇന്ത്യൻ
തൊഴിൽബാങ്കർ, പാർലമെന്റംഗം
ജീവിതപങ്കാളി(കൾ)ഏലിയാമ്മ
കുട്ടികൾസൂസന്ന ഈപ്പൻ

കേരളത്തിലെ പ്രമുഖ ബാങ്കറും മുൻ പാർലമെന്റംഗവുമായിരുന്നു ചാലക്കുഴി പൗലോസ് മാത്തൻ എന്ന സി.പി. മാത്തൻ (18 മേയ് 1890 - 02 ജൂൺ 1960).

ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്[തിരുത്തുക]

കെ.സി. മാമ്മൻ മാപ്പിളയുടെ നേതൃത്ത്വത്തിൽ നടന്നിരുന്ന ട്രാവൻകൂർ നാഷണൽ ബാങ്കും സി. പി. മാത്തന്റെ ക്വയിലോൺ ബാങ്കും സംയോജിച്ച് 1937 ൽ കൊല്ലം ആസ്ഥാനമാക്കി സ്ഥാപിച്ച ബാങ്കാണ് ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്. ഇതിന്റെ ചെയർമാൻ മാമ്മൻ മാപ്പിളയും മാനേജിങ് ഡയറക്ടർ സി. പി. മാത്തനുമായിരുന്നു.[1][2] 1939 ൽ വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചു എന്ന കാരണം കാട്ടി തിരുവിതാംകൂർ സർക്കാർ ബാങ്ക് പൂട്ടിച്ചു. ചെയർമാനെയും ഡയറക്ടറെയും ജയിലിലടച്ചു. സി.പി. ക്കു ഇവരോടുണ്ടായിരുന്ന വിദ്വേഷമാണ് ബാങ്ക് തകർക്കലിലേക്ക് നയിച്ചത് എന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. [3] കുറ്റം സമ്മതിച്ച് ക്ഷമായാചനം നടത്താൻ കൂടെയുണ്ടായിരുന്ന പ്രതികൾ തയ്യാറായപ്പോഴും ജയിലിൽ കഴിയാനായിരുന്നു മാത്തന്റെ തീരുമാനം. മാത്തന്റെ ഭാര്യ, അന്നത്തെ അഡ്വക്കറ്റ് ജനറൽ സർ ബി.എൽ. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്ക് ഹർജി കൊടുത്തു. വൈസ്രോയിയുടെ സമ്മർദത്താൽ മാത്തൻ മോചിതനായി

പാർലമെന്റംഗം[തിരുത്തുക]

1951ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ സ്ഥാനാർത്ഥിയെ 68,899 വോട്ടുകൾക്ക് പരാജയപ്പെടുത്തി. പിന്നീട് സുഡാനിൽ അംബാസിഡറായി.[4]

കൃതികൾ[തിരുത്തുക]

  • ഐ ഹാവ് ബോൺ മച്ച് (ആത്മകഥ)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-28. Retrieved 2014-10-12.
  2. Oommen, MA. Rise and Growth of Banking in Kerala. Social Scientist (Vol. 5, No. 3, Oct., 1976). Retrieved on 2011-11-22.
  3. Educational Development in South India By K. G. Vijayalekshmy
  4. http://www.parliamentofindia.nic.in/ls/comb/combalpha.htm#13lsm
Persondata
NAME C.P. Matthen
ALTERNATIVE NAMES C.P. Matthen
SHORT DESCRIPTION Indian politician
DATE OF BIRTH 1890
PLACE OF BIRTH Thiruvalla
DATE OF DEATH 1960
PLACE OF DEATH Paris
"https://ml.wikipedia.org/w/index.php?title=സി.പി._മാത്തൻ&oldid=3669737" എന്ന താളിൽനിന്ന് ശേഖരിച്ചത്