സി.പി. മാത്തൻ
സി.പി. മാത്തൻ | |
---|---|
![]() സി.പി. മാത്തൻ | |
ജനനം | |
മരണം | 1960 ജൂൺ 02 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ബാങ്കർ, പാർലമെന്റംഗം |
ജീവിതപങ്കാളി(കൾ) | ഏലിയാമ്മ |
കുട്ടികൾ | സൂസന്ന ഈപ്പൻ |
കേരളത്തിലെ പ്രമുഖ ബാങ്കറും മുൻ പാർലമെന്റംഗവുമായിരുന്നു ചാലക്കുഴി പൗലോസ് മാത്തൻ എന്ന സി.പി. മാത്തൻ (18 മേയ് 1890 - 02 ജൂൺ 1960).
ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്[തിരുത്തുക]
കെ.സി. മാമ്മൻ മാപ്പിളയുടെ നേതൃത്ത്വത്തിൽ നടന്നിരുന്ന ട്രാവൻകൂർ നാഷണൽ ബാങ്കും സി. പി. മാത്തന്റെ ക്വയിലോൺ ബാങ്കും സംയോജിച്ച് 1937 ൽ കൊല്ലം ആസ്ഥാനമാക്കി സ്ഥാപിച്ച ബാങ്കാണ് ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്. ഇതിന്റെ ചെയർമാൻ മാമ്മൻ മാപ്പിളയും മാനേജിങ് ഡയറക്ടർ സി. പി. മാത്തനുമായിരുന്നു.[1][2] 1939 ൽ വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചു എന്ന കാരണം കാട്ടി തിരുവിതാംകൂർ സർക്കാർ ബാങ്ക് പൂട്ടിച്ചു. ചെയർമാനെയും ഡയറക്ടറെയും ജയിലിലടച്ചു. സി.പി. ക്കു ഇവരോടുണ്ടായിരുന്ന വിദ്വേഷമാണ് ബാങ്ക് തകർക്കലിലേക്ക് നയിച്ചത് എന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. [3] കുറ്റം സമ്മതിച്ച് ക്ഷമായാചനം നടത്താൻ കൂടെയുണ്ടായിരുന്ന പ്രതികൾ തയ്യാറായപ്പോഴും ജയിലിൽ കഴിയാനായിരുന്നു മാത്തന്റെ തീരുമാനം. മാത്തന്റെ ഭാര്യ, അന്നത്തെ അഡ്വക്കറ്റ് ജനറൽ സർ ബി.എൽ. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്ക് ഹർജി കൊടുത്തു. വൈസ്രോയിയുടെ സമ്മർദത്താൽ മാത്തൻ മോചിതനായി
പാർലമെന്റംഗം[തിരുത്തുക]
1951ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ സ്ഥാനാർത്ഥിയെ 68,899 വോട്ടുകൾക്ക് പരാജയപ്പെടുത്തി. പിന്നീട് സുഡാനിൽ അംബാസിഡറായി.[4]
കൃതികൾ[തിരുത്തുക]
- ഐ ഹാവ് ബോൺ മച്ച് (ആത്മകഥ)
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-12.
- ↑ Oommen, MA. Rise and Growth of Banking in Kerala. Social Scientist (Vol. 5, No. 3, Oct., 1976). Retrieved on 2011-11-22.
- ↑ Educational Development in South India By K. G. Vijayalekshmy
- ↑ http://www.parliamentofindia.nic.in/ls/comb/combalpha.htm#13lsm
Persondata | |
---|---|
NAME | C.P. Matthen |
ALTERNATIVE NAMES | C.P. Matthen |
SHORT DESCRIPTION | Indian politician |
DATE OF BIRTH | 1890 |
PLACE OF BIRTH | Thiruvalla |
DATE OF DEATH | 1960 |
PLACE OF DEATH | Paris |