ബുസാൻ
ദൃശ്യരൂപം
(Busan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ തുറമുഖ നഗരമാണ് പുസാൻ (Korean: 부산광역시). ഏകദേശം 36.5 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. സെയോളിന് പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രൊപൊളിസാണിത്. കൊറിയൻ ഉപദ്വീപിന്റെ തെക്ക് കിഴക്കേ അറ്റത്ത് ജപ്പാൻ കടലിന് അഭിമുഖീകരിച്ചാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. നക്ഡോങ് നദിക്കും സുയിയോങ് നദിക്കും ഇടയിലുള്ള ചില താഴ്വാരങ്ങളിലാണ് നഗരത്തിലെ ഏറ്റവും ജനസാന്ദ്രമായ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്. ഭരണപരമായി, മെട്രൊപൊളിറ്റൻ നഗരം എന്ന പദവിയാണ് ബുസാനുള്ളത്. ഇതിനെ പതിനഞ്ച് ജില്ലകളായും ഒരു കൗണ്ടിയായും വിഭാഗിച്ചിരിക്കുന്നു.