ബോബി അലോഷ്യസ്
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | ||||||||||||||||||||||
Sport | |||||||||||||||||||||||
രാജ്യം | ഇന്ത്യ | ||||||||||||||||||||||
കായികയിനം | Athletics | ||||||||||||||||||||||
Medal record
|
കേരളത്തിൽ നിന്നുള്ള ഒരു ഹൈ ജമ്പ് താരമാണ് ബോബി അലോഷ്യസ്. ദേശീയതലത്തിൽ നിരവധി റെക്കോർഡുകൾക്ക് ഉടമയാണ് അവർ[1].
ഹൈജമ്പിൽ 1995 നും 2012 നും ഇടയിൽ ഇന്ത്യൻ ദക്ഷിണ ഏഷ്യൻ റെക്കോർഡ് ബോബി അലോഷ്യസിന്റെ പേരിലായിരുന്നു. കർണാടകയുടെ സഹാനകുമാരി 2012 ൽ 1.91 മീറ്റർ റെക്കോർഡ് മറികടന്നു.
കേരളത്തിലെ കണ്ണൂർ ചെമ്പേരിയിൽ ബോബി അലോഷ്യസ് ജനിച്ചു. ബോബി ലോകമെമ്പാടും നിരവധി തവണ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. 2009 വരെ കായിക രംഗത്ത് തുടർന്നു. ഏതൻസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ബുസാൻ ഏഷ്യൻ ഗെയിംസിൽ വെള്ളിയും ജക്കാർത്ത ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടുകയുണ്ടായി. ഇപ്പോൾ തിരുവനന്തപുരം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അസിസ്റ്റന്റ് സെക്രട്ടറി (ടെക്നിക്കൽ) ആയി പ്രവർത്തിക്കുന്നു.
കുടുംബം
[തിരുത്തുക]പത്രപ്രവർത്തകനായ ഷാജൻ സ്കറിയയെ വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് മൂന്ന് മക്കൾ, സ്റ്റീഫൻ ഹോൾ സ്കറിയ , ഗംഗോത്രി സ്കറിയ, ഋത്വിക് സ്കറിയ എന്നിവരാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്.
നേട്ടങ്ങൾ
[തിരുത്തുക]വർഷം | മത്സരം | വേദി | ഫലം | കുറിപ്പുകൾ |
---|---|---|---|---|
ഇന്ത്യയെ പ്രതിനിധീകരിക്കുന്നു | ||||
2000 | ഏഷ്യൻ ചാമ്പ്യൻഷിപ്പ്സ് | ജക്കാർത്ത, ഇന്തോനേഷ്യ | 1st | 1.83 m |
2002 | കോമൺവെൽത്ത് ഗെയിംസ് | മാഞ്ചസ്റ്റർ, യുണൈറ്റഡ് കിംഗ്ഡം | 4th | 1.87 m |
ഏഷ്യൻ ചാമ്പ്യൻഷിപ്പ്സ് | കൊളംബോ, ശ്രീലങ്ക | 2nd | 1.84 m | |
ഏഷ്യൻ ഗെയിംസ് | ബുസാൻ, ദക്ഷിണ കൊറിയ | 2nd | 1.88 m | |
2003 | ഏഷ്യൻ ചാമ്പ്യൻഷിപ്പ്സ് | മനില, ഫിലിപ്പീൻസ് | 4th | 1.80 m |
ആഫ്രോ-ഏഷ്യൻ ഗെയിംസ് | ഹൈദരാബാദ്, ഇന്ത്യ | 2nd | 1.88 m | |
2004 | ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പ്സ് | ടെഹ്‌റാൻ, ഇറാൻ | 2nd | 1.81 m |
ഒളിമ്പിക് മത്സരങ്ങൾ | ഏതൻസ്, ഗ്രീസ് | 28th (q) | 1.85 m |
പുരസ്ക്കാരങ്ങൾ
[തിരുത്തുക]ഇന്ത്യൻ കായികരംഗത്തെ സമഗ്ര സംഭാവന മാനിച്ച് 2018ൽ ധ്യാൻചന്ദ് പുരസ്ക്കാരം ഇവർക്ക് ലഭിക്കുകയുണ്ടായി.