ബിഷ്ണോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bishnois എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിഷ്ണോയി
മറ്റു പേരുകൾജംബാജി
പ്രദേശംരാജസ്ഥാൻ
മതംഹിന്ദു
ചിന്താധാരബിഷ്ണോയി
ശ്രദ്ധേയമായ ആശയങ്ങൾബിഷ്ണോയികളുടെ 29-തത്വങ്ങൾ

പടിഞ്ഞാറൻ ഥാർ മരുഭൂമിയിലും ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന ഒരു ഹിന്ദു മതവിഭാഗമാണ് ബിഷ്ണോയ്. (വിഷ്നോയ് എന്നും അറിയപ്പെടുന്നു)വൈഷ്ണവ ആരാധകരായ ഒരു വിഭാഗമാണിവർ. ഗുരു ജംബേശ്വർ രൂപപ്പെടുത്തിയ ഇരുപത്തി ഒൻപത് തത്ത്വങ്ങൾ അടിസ്ഥാനമാക്കിയാണ് ബിഷ്ണോയികൾ ജീവിച്ചുവരുന്നത്.[1] പ്രകൃതിസംരക്ഷണത്തിലും, സസ്യജന്തുജാലങ്ങളോടുള്ള സ്നേഹത്തിലും ബിഷ്ണോയികൾ പ്രസിദ്ധരാണ്. ഇവരെ പ്രഹ്ലാദപന്ഥികൾ എന്നും അറിയപ്പെടുന്നു.[2] 2010 ലെ കണക്കനുസരിച്ച് 600,000 വിഷ്നോയ് വിഭാഗത്തിന്റെ അനുയായികൾ വടക്കൻ, മധ്യ ഇന്ത്യയിൽ താമസിക്കുന്നുണ്ട്.[3]

പേരിന്റെ ഉല്പത്തി[തിരുത്തുക]

ബീസ് = ഇരുപത്, നൗ = ഒൻപത് ഈ രണ്ടു വാക്കുകൾ ചേർന്നാണ് ബിഷ്ണോയ് എന്ന വാക്കുണ്ടായത്.[2]

1730-ലെ കൂട്ടക്കൊല[തിരുത്തുക]

മരം സംരക്ഷിക്കാൻ കൊല്ലപ്പെട്ട ബിഷ്ണോയികളുടെ ഓർമ്മയ്ക്ക് നിർമ്മിച്ച ക്ഷേത്രം

രാജാവിന്റെ ആൾക്കാർ മരം മുറിക്കുന്നതു തടയാൻ 1730-ൽ 363 ബിഷ്ണോയികൾക്ക് ജീവൻ ബലിനൽകേണ്ടിവന്നു. മരം മുറിക്കാതിരിക്കാൻ മരത്തിൽ കെട്ടിപ്പിടിച്ച് നിൽകുകയാണ് ചെയ്തത്.[4] 1730 സെപ്റ്റംബർ 9-ന് ജോധ്പൂറിന്റെ മഹാരാജാവായ അഭയ് സിംഗിന്റെ പടയാളികൾ വിറകിനായി ഒരു ബിഷ്ണോയി ഗ്രാമമായ ഖെജാരിയിലെ മരങ്ങൾ മുറിക്കാനായി എത്തിയതറിഞ്ഞ് ഗ്രാമത്തിലെ അംഗമായ അമൃതാ ദേവി അവരെ തടയാൻ ശ്രമിക്കുകയും, അവരുടെ അപേക്ഷയെ പടയാളികൾ നിരസിച്ചതിനെ തുടർന്ന് അമൃതാദേവിയും അവരുടെ കുടുംബവും വെട്ടാനുള്ള വൃക്ഷങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടു നിലകൊള്ളുകയും ചെയ്തു. ഇതിലും പിന്തിരിയാതിരുന്ന പടയാളികൾ ആ കുടുംബത്തിലെ എല്ലാവരേയും മരങ്ങളോടൊപ്പം വെട്ടിവീഴ്ത്തി. ഇതറിഞ്ഞ് തടിച്ചു കൂടിയവരിൽ മരങ്ങളെ ആലിംഗനം ചെയ്ത 363-ബിഷ്ണോയികളേയും അതേ രീതിയിൽ പടയാളികൾ മരങ്ങളോടൊപ്പം വെട്ടി വീഴ്ത്തി. ഇതറിഞ്ഞ മഹാരാജാവ് തന്റെ പടയാളികളെ മരം വെട്ടുന്നതിൽ നിന്നും തടയുകയായിരുന്നു.[2]

29 തത്ത്വങ്ങൾ[തിരുത്തുക]

ബിഷ്ണോയുകളുടെ ജീവിതത്തിൽ പാലിക്കേണ്ടുന്ന ഇരുപത്തിഒൻപതു നിയമങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.[5][6]

 1. സന്താനത്തിന്റെ ജനനം മുതൽ 29-ദിവസത്തെ തൊട്ടുകൂടായ്മ
 2. ഒരു സ്ത്രീയുടെ ആർത്തവദിനങ്ങളിൽ 5-ദിവസത്തെ വേർപിരിവ്
 3. അതി രാവിലെയുള്ള കുളി
 4. Obey the ideal rules of life: Modesty
 5. Obey the ideal rules of life: Patience or satisfactions
 6. Obey the ideal rules of life: Purifications
 7. ദിവസത്തിൽ രണ്ടു പ്രാവശ്യം സന്ധ്യാവന്ദനം
 8. Eulogise God, The Lord Vishnu in evening hours (Aarti)
 9. യജ്ഞം (ഹോമം) എല്ലാ ദിവസം രാവിലെയും
 10. വെള്ളവും പാലും വിറകും അരിച്ചെടുക്കുക
 11. Speak pure words in all sincerity
 12. Adopt the rule of forgiveness and pity
 13. കളവ് പാടില്ല
 14. Do not condemn or criticize
 15. കള്ളം പറയാൻ പാടില്ല
 16. വാദപ്രതിവാദങ്ങളിൽ സമയം കളയരുത്
 17. അമാസാസികളിൽ വ്രതം അനുഷ്ടിക്കുകയും ഭഗവാൻ വിഷ്ണുവിനെ പൂജിക്കുകയും ചെയ്യുക.
 18. എല്ലാ ജീവജാലങ്ങളോടും കരുണകാണിക്കുക
 19. പച്ചയായ മരങ്ങൾ മുറിക്കരുത്, പരിസ്ഥിതിയെ സംരക്ഷിക്കണം
 20. Crush lust, anger, greed and attachment
 21. Accept food and water from our purified people only
 22. To provide a common shelter for male goat/sheep to avoid them being slaughtered in abattoirs
 23. കാളകളെ വന്ധ്യംകരിക്കരുത്
 24. കറുപ്പ് ഉപയോഗിക്കരുത്
 25. പുകയിലയും പുകവലിയും അരുത്
 26. ഭാംഗ് ഉപയോഗിക്കരുത്
 27. വൈനും മറ്റുതരത്തിലുള്ള മദ്യങ്ങളും ഉണ്ടാക്കരുത്
 28. ഇറച്ചി കഴിക്കരുത്, എല്ലായ്പ്പോഴും സസ്യാഹാരിയായിരിക്കുക
 29. നീലനിറത്തിലുള്ള തുണികളുപയോഗിക്കരുത്

അവലംബങ്ങൾ[തിരുത്തുക]

 1. "The Desert Dwellers of Rajasthan – Bishnoi and Bhil people". 2004. Archived from the original on 2019-12-16. Retrieved 19 Mar 2013.
 2. 2.0 2.1 2.2 Jain, Pankaj. Dharma and Ecology of Hindu Communities: Sustenance and Sustainability (മതം) (in ഇംഗ്ലീഷ്). Ashgate Publishing, Ltd. p. 51. ISBN 978-1-4094-0591-7. Retrieved 4 മെയ് 2014. {{cite book}}: Check date values in: |accessdate= (help)
 3. Akash Kapur, [ https://www.nytimes.com/2010/10/08/world/asia/08iht-letter.html A Hindu Sect Devoted to the Environment], New York Times, 8 Oct 2010.
 4. Amrita Devi’s struggle for Khejari, സെപ്റ്റംബർ 24, 2013, archived from the original on 2014-05-04, retrieved 2014 ഏപ്രിൽ 04 {{citation}}: Check date values in: |accessdate= (help)
 5. "29-Rules". http://www.bishnoisamaj.com. Archived from the original on 2014-02-02. Retrieved 24 January 2014. {{cite web}}: External link in |work= (help)
 6. "List of 29 Principles". www.bishnoism.com. Archived from the original on 2018-10-03. Retrieved 24 January 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിഷ്ണോയ്&oldid=3788142" എന്ന താളിൽനിന്ന് ശേഖരിച്ചത്