അക്വിനോ ബനീഞ്ഞോ സെമിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benigno Aquino, Jr. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അക്വിനോ ബനീഞ്ഞോ സെമിയോൺ
Ninoy2.jpg
ഫിലിപ്പീൻസ് സെനറ്റ്
ഓഫീസിൽ
ഡിസംബർ 30, 1967 - സെപ്റ്റംബർ 23, 1972
വ്യക്തിഗത വിവരങ്ങൾ
ജനനം(1932-11-27)നവംബർ 27, 1932
ടാർലാക്, ഫിലിപ്പീൻസ്
മരണംഓഗസ്റ്റ് 21, 1983(1983-08-21) (പ്രായം 50)
മനില, ഫിലിപ്പീൻസ്
ദേശീയതഫിലിപ്പിനോ
രാഷ്ട്രീയ കക്ഷിലാബാൻ
പങ്കാളി(കൾ)കൊറാസൺ അക്വിനൊ
വസതി(കൾ)ടൈംസ് തെരുവ്, ക്വെസോൺ നഗരം

അക്വിനോ ബനീഞ്ഞോ സെമിയോൺ (en:Aquino, Benigno Simeon) (നവംബർ 27, 1932 – ഓഗസ്റ്റ് 21, 1983) ഒരു ഫിലിപ്പീൻസ് രാഷ്ട്രീയ നേതാവായിരുന്നു. ലാബാൻ (Laban) എന്ന ജനകീയപാർട്ടിയുടെ സ്ഥാപകനായ ഇദ്ദേഹം ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മർകോസിന്റെ അറിയപ്പെടുന്ന ഒരു പ്രതിയോഗിയായിരുന്നു. 1932 നവംബർ 27-ന് ഫിലിപ്പീൻസിലെ ടാർലാക് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. 'മനില ടൈംസി'ന്റെ കൊറിയൻ യുദ്ധലേഖകനായി കുറച്ചുകാലം പ്രവർത്തിച്ചു. 1954-ൽ കൊറാസൺ കൊഹുവാങ്കോയെ വിവാഹം ചെയ്തു. 1961-ൽ രാജ്യത്തെ പ്രായം കുറഞ്ഞ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1963-ൽ അതേ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റംഗമായി 1967-ൽ തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രസിഡന്റിന്റെ മുഖ്യപ്രതിയോഗിയായി മാറി. പ്രതിപക്ഷത്തെ കടിഞ്ഞാണിടാൻ പ്രസിഡന്റ് സൈനികനിയമം പ്രഖ്യാപിക്കുകയും അക്വിനൊയെ തടവിലാക്കുകയും ചെയ്തു. ഗൂഢാലോചന, അട്ടിമറി, കമ്യൂണിസ്റ്റ് പ്രവർത്തനം, കൊലപാതകശ്രമം എന്നിവയായിരുന്നു ഇദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ. 1977-ൽ പട്ടാളക്കോടതി ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. 1980-ൽ ടെക്സാസിൽ പോയി ഹൃദയ ശസ്ത്രക്രിയ നടത്താൻ ഇദ്ദേഹത്തിന് അനുവാദം ലഭിക്കുകയുണ്ടായി. 1983, ഓഗസ്റ്റ് 21-ന് മനില വിമാനത്താവളത്തിൽ വന്നിറങ്ങിയ ബെനീഞ്ഞോ വെടിയേറ്റു കൊല്ലപ്പെട്ടു. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് വേണ്ടി സർക്കാർ അനുകൂല നടപടികളെടുത്തതിനാൽ കുറ്റവാളികൾ സ്വതന്ത്രരായി. എന്നാൽ, ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുകയും മൂന്നു വർഷങ്ങൾക്ക് ശേഷം പ്രസിഡന്റ് മർകോസിന് അധികാരമൊഴിയേണ്ടിവരികയും ചെയ്തു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-12.
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വിനൊ_ബെനീഞ്ഞോ_സെമിയോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.