ബാലിദ്വീപ് (യാത്രാവിവരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Balidweep എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാലിദ്വീപ്‌ (യാത്രാവിവരണം)
പുറംചട്ട
കർത്താവ്എസ്.കെ. പൊറ്റെക്കാട്ട്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംയാത്രാവിവരണം
പ്രസാധകർdc ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1958[1]

പ്രശസ്ത സഞ്ചാര സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം ജേതാവുമായ എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു യാത്രാവിവരണമാണ് ബാലിദ്വീപ്‌[2]. 1953 ലാണ് അദ്ദേഹം ബാലിദ്വീപ്‌ സന്ദർശിച്ചത്. അദ്ദേഹം അവിടെ കണ്ട കാഴ്ചകളും, അദ്ദേഹത്തിന്റെ സഞ്ചാര വിവരണങ്ങളും , ബാലിദ്വീപിന്റെയും അവിടത്തെ ജനതയെയും പറ്റിയുള്ള രസകരമായ ചരിത്രവും ആചാരങ്ങളും ഈ പുസ്തകത്തിൽ അദ്ദേഹം പങ്കുവയ്ക്കുന്നു.

ലഘു വിവരണം[തിരുത്തുക]

അധ്യായം 1-7[തിരുത്തുക]

ബാലിദ്വീപുകളുടെ പൂർവ്വചരിത്രത്തോട് കൂടിയാണ് ആദ്യത്തെ അദ്ധ്യായം തുടങ്ങുന്നത്. ജാവദ്വീപിൽ നിന്നും കപ്പൽ മാർഗ്ഗമാണ് ഗ്രന്ഥകർത്താവ് ബാലിയിൽ എത്തിയത്. ബാലിയിലെ അദ്ദേഹത്തിന്റെ ആദ്യത്തെ ദിവസം അദ്ദേഹത്തിന് നിരാശയുണ്ടാക്കുന്നതായിരുന്നു. ബാലിയിലെ സംസ്കാരം കാണിക്കുന്ന ഒന്നും അദേഹത്തിന്റെ ഹോട്ടലിൽ നിന്നോ അല്ലാതെയോ അദ്ദേഹത്തിന് കാണുവാൻ കഴിഞ്ഞില്ല.


ബാലിദ്വീപിലെ പഴയ സാംസ്‌കാരിക കേന്ദ്രങ്ങൾ കാണുവാൻ എന്നാഗ്രഹിച്ച അദ്ദേഹത്തിന് താംബ എന്നൊരു കൂട്ടുകാരനെ ലഭിക്കുന്നു. മാത്രമല്ല പണ്ഡിറ്റ്‌ നരേന്ദ്രദേവ് ശാസ്ത്രി എന്നൊരു സംസ്കൃത പണ്ഡിതൻ അദ്ദേഹത്തിന് മറ്റൊരു താമസയിടം ശരിയാക്കുന്നു. ബാലിയിൽ പണ്ട് നടന്ന പുപ്പൂത്താൻ(മരണം കൈവരിക്കാനുള്ള സമരം) എന്ൻ സംഭവത്തെ പറ്റി അദ്ദേഹം വിവരിക്കുന്നു. ബാലി പിടിച്ചടക്കാൻ വന്ന ഡച്ചു പടയെ ചെറുക്കാൻ കഴിയാതെ വന്നപ്പോൾ സ്വന്തം നാടിനെ ഒരു നാട്ടുരാജാവ് തന്റെ പ്രജകളേയും കൂടി ഡച്ചു പടയെ ആക്രമിക്കുകയും മരണം കൈവരിക്കുകയും ചെയുന്ന ചരിത്രം വളരെ നന്നായിട്ട് അവതരിപ്പിച്ചിരിക്കുന്നു. ചെറുപ്പം മുതൽക്കേ തലച്ചുമടെടുത്ത് ശീലിക്കുന്ന ബാലി വനിതകളെയും അദ്ദേഹം പരാമർശിക്കുന്നു.

അധ്യായം8-14[തിരുത്തുക]

ഗ്രന്ഥകർത്താവ് ബൽജിയൻ ചിത്രകാരനായ ലെമെയൂറിനെ പരിചയപ്പെടുന്നു.തുടർന്ന് അദ്ദേഹം ഉബൂദിലേക്ക് താമസം മാറുന്നു. നാടൻ കലകളുടെ കേദാരമായിരുന്നു ഉബൂദ്. അവിടെ അദ്ദേഹം ചെക്കോര്ദ്ദെ അഗൂന്ഗ് എന്ന ഒരു ക്ഷത്രിയന്റെ കൂടെയാണ്താമസിച്ചത്. അദ്ദേഹം ഗ്രന്ഥകർത്താവിൽ നിന്നും ഇന്ത്യയിലെ ഹിന്ദുസംസ്കാരത്തെ പറ്റി ചോദിച്ച് അറിയുന്നു. ഉൾനാട്ടിലെ ഒരു ഉത്സവം കാണുവാൻ വേണ്ടി അദ്ദേഹം ചെക്കോര്ദ്ദെയോടൊപം പുറപ്പെടുന്നു. യാത്ര ദുർഘടം പിടിച്ചത് ആയിരുന്നുവെങ്കിലും അവിടത്തെ കാഴ്ചകൾ അദ്ദേഹത്തെ രസിപ്പിച്ചു.കേരളത്തിലെ ഒരു ഉത്സവം പോലെയാണ് അദ്ദേഹത്തിന് തോന്നിയത്. അദ്ദേഹം ബാലിദ്വീപിലെ മതവിശ്വസത്തെ പറ്റിയും അവിടത്തെ ക്ഷേത്രങ്ങളെ പറ്റിയും വിവരിക്കുന്നു. ബാലിയിലെ ജനതയുടെ മതവിശ്വാസം വളരെ ശക്തമായിരുന്നു. ഒരാൾ മതം മാറിയാൽ അദ്ദേഹം മരിച്ചതിനു തുല്യമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. പിന്നീടു വളരെ മനോഹരമായ ലെഗോന്ഗ് നൃത്തത്തെ പറ്റിയും മറ്റു വേറിട്ട നൃത്തരീതികളെയും വിവരിക്കുന്നു.

പ്രത്യേകം തിരെഞ്ഞെടുത്ത വിത്തുകൾ പുരോഹിതൻ പുണ്യാഹം തളിച്ചതിന് ശേഷം മാത്രമേ അവ വിതക്കുകയുള്ളു. കാളപ്പൂടും കൊയ്ത്തും വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. ബാലിദ്വീപിലെ പുതുവർഷാഘോഷങ്ങൾ മെച്ചാരു എന്ന ദിവസമാണ് നടത്തുനത്. അന്ന് നടക്കുന്ന കോഴിയങ്കങ്ങളും , പിശാചുക്കളെ ഓടിക്കാൻ വേണ്ടി നടത്തുന്ന കൂളിവേട്ടയെപ്പറ്റിയും പിറ്റേന്ന് ആചരിക്കുന്ന നിശ്ശബ്ദ ദിനമായ ഞെപ്പിയെ പറ്റിയും ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.


അധ്യായം15-23[തിരുത്തുക]

കേരളത്തിൽ നടന്നുവരുന്ന കാവടിയാട്ടം, പോലെ ദൈവങ്ങളെ പ്രീതിപെടുത്തുവാൻ നടുത്തുന്ന ബറോങ് നൃത്തനാടകത്തെക്കുറിച്ചും അശ്വസാംഗ്യങ് നൃത്തത്തെ പറ്റിയും അദ്ദേഹം വിവരിക്കുന്നു. ബാലിദ്വീപിൽ നടന്നു വന്നിരുന്ന ജാതി വ്യവസ്ഥ കേരളത്തിലെ പോലെ ആയിരുന്നു. മാത്രവുമല്ല പല ജാതിയിലുള്ളവർ പരസ്പരം സംസാരിക്കേണ്ട ഭാഷയിലും വ്യതസ്തത ഉണ്ടായിരുന്നു . ബാലിയിലെ യുവവ്ക്കളും യുവതികളും വിവാഹം കഴിക്കുന്ന രീതി തീർത്തും വിചിത്രമായിരുന്നു. ഗ്രന്ഥകർത്താവ് അത് വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ബാലിയിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചെറുപ്പം മുതൽക്കേ എല്ലാ കാര്യങ്ങളില്ലും മാതാപിതാക്കന്മാർ സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തിടുണ്ട്. ബാലിദ്വീപ്‌കാർ അവരുടെ മുഖ്യാഹരധാന്യത്തെ വളരെ ഭക്തിയോടെ ആരാധിക്കുന്നു.

അധ്യായം 24-30[തിരുത്തുക]

ബാലിയെ കൈതൊഴിലിന്റെ കലവറ എന്നു ഗ്രന്ഥ കർത്താവ് വിശേഷിപ്പിക്കുന്നു. അദ്ദേഹം അവിടെ കരംഗാസം എന്ന സ്ഥലം സന്ദർശിക്കുകയും അവിടെ ബക്കീർഭായി എന്ന ഒരു കടയുടമയുടെ ആതിഥ്യം സ്വീകരിക്കുന്നു. അവിടെ ഉജ്ജുന്ഗ് എന്ന ജലസൗധവും , തീർത്ഥഗംഗ എന്ന സ്ഥലവും സന്ദർശിക്കുന്നു. തീർത്ഥഗംഗയിലെ കുളങ്ങളിൽ സ്നാനം ചെയ്താൽ സകല രോഗങ്ങളും ശമിക്കുമെന്നു അവിടത്തെ ജനങ്ങൾ വിശ്വസിക്കുന്നു. തിരിച്ച ഡെൻപസാറിലേക്ക് എത്തിയ അദ്ദേഹം ഒരു ശവഘോഷയാത്ര കാണുന്നു. തുടർന്ന് ബാലിയിലെ ശവമടക്ക് രീതി അദ്ദേഹം വിവരിക്കുന്നു. തുടർന്ന് ഒരു ദിവസം സിംഗരാജായിൽ ചിലവഴിച്ചിട്ട് ബാലിദ്വീപിനോട്‌ ത്യാങ് പാമിത്ത്(പോയി വരട്ടെ ) എന്ന് പറഞ്ഞു കൊണ്ട് ഗ്രന്ഥ കർത്താവ് വിട വാങ്ങുന്നു.[3]

വിശകലനം[തിരുത്തുക]

ഗ്രന്ഥകർത്താവായ എസ് കെ പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ കൗതുകമേറിയതാണ് . അദേഹം പല സ്രോതസ്സിൽ നിന്നും ശേഖരിച്ച അറിവ് ഈ പുസ്തകത്തിലൂടെ അദേഹം പകരുന്നു. അദേഹം സഞ്ചരിച്ച സമയത്ത് അവിടെ ആധുനികത പച്ച പിടിക്കുന്നതേ ഉള്ളു.അത് കൊണ്ടാണേ അദ്ദേഹത്തിന് പല പ്രാചീന ആചാരങ്ങളും കാണുവാൻ കഴിഞ്ഞത്. എന്നാൽ ഇന്ന് അവ അവിടെ കാണണം എന്നില്ല. ബാലിയിലെ ജനതയെ വിട്ടകന്നപ്പോൾ താൻ സൗമ്യതയെയും സൌന്ദര്യത്തെയും മനുഷ്യ സ്നേഹത്തേയും വിട്ടകന്നു പോവുന്നത് പോലെയാണ് എന്നാണ് ഗ്രന്ഥകർത്താവിന് തോന്നിയത്. അത്രയ്ക്ക് മനോഹരമായിരുന്നു ബാലിയിലെ നെൽപ്പാടങ്ങളും ജലസ്രോതസ്സുകളും . ബാലിയിലെ ഹിന്ദു ജനതയുടെ എണ്ണം കുറവായിരുന്നത് കൊണ്ട് അദ്ദേഹത്തിന് പ്രത്യേക സ്വീകരണം പലയിടത്തുനിന്നും ലഭിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ യാത്ര കുറിപ്പിൽ നിന്നും വ്യക്തമാകുന്നു. ബാലിയിലെ ജാതിവ്യവസ്തയും ചില സ്ഥലങ്ങളും കേരളത്തെ പോലെയാണ്. ഈ പുസ്തകത്തിൽ നിന്നും ബാലി ദ്വീപിലെ ജനതയെ പറ്റിയുള്ള ഒരു ചിത്രം ലഭിക്കുന്നു. അവരുടെ വിചിത്രമായ ആചാരങ്ങൾ ഏറെ കൗതുകമേറിയതാണ്. വിവിധ നൃത്തങ്ങളെ പറ്റിയുള്ള വിവരണങ്ങളും, അവിടെ നടന്ന പുപ്പൂത്താൻ എന്ന കൂട്ട ആത്മഹത്യയെ പറ്റിയും ,അവരുടെ വിവാഹ ആചാര രീതികളെ പറ്റിയുമുള്ള വിവരണങ്ങൾ വളരെ നന്നായി അദേഹം വിശദീകരിക്കുന്ന്നു. ആർക്കും മടുപ്പ് വരാത്ത വിധമാണ് ഈ പുസ്തകം ഗ്രന്ഥകർത്താവ് എഴുതിയത്.


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-22. Retrieved 2015-04-10.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-10. Retrieved 2015-04-10.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-10. Retrieved 2015-04-10.