അവഗാഡ്രോ സംഖ്യ
(Avogadro constant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഒരു പദാർത്ഥത്തിന്റെ ഒരു മോളിൽ അടങ്ങിയിരിക്കുന്ന കണികകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നതിനു ഉപയോഗിക്കുന്ന സംഖ്യ അവഗാഡ്രോ സംഖ്യ എന്ന് അറിയപ്പെടുന്നു. എസ്. ഐ. ഏകകത്തിൽ ഇതിന്റെ വില 6.02214×1023 ആണ് .
ചരിത്രം[തിരുത്തുക]
അവഗാഡ്രോ സംഖ്യ,പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അമീദിയൊ അവഗാഡ്രോ എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത്. അദ്ദേഹമാണ് 1811 ൽ അവഗാഡ്രോ നിയമം അവതരിപ്പിച്ചത്. ഫ്രെഞ്ച് ശാസ്ത്രജ്നായ ജീൻ പെറിൻ 1909 ൽ അവഗാഡ്രോ സംഖ്യ കണ്ടുപിടിക്കുകയും അമീദിയൊ അവഗാഡ്രോയുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യുകയും ചെയ്തു. വ്യത്യസ്ത രീതികളിലൂടെ അവഗാഡ്രോ സംഖ്യ നിർണ്ണയിക്കുന്നതിനുള്ള പഠനങ്ങൾക്ക് ജീൻ പെറിൻ 1926 ലെ ഭൗതിക ശാസ്ത്രത്തിലെ നോബേൽ സമ്മാനത്തിന് അർഹനായി.