ഗേ-ലുസാക് നിയമം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജോസഫ് ലൂയിസ് ഗേ ലുസാക് കണ്ടെത്തിയ വാതകങ്ങളെ സംബന്ധിച്ച രണ്ട് നിയമങ്ങളെ സൂചിപ്പിക്കാൻ ഗേ ലുസാക് നിയമം എന്ന പേര് ഉപയോഗിക്കുന്നു. അവയിൽ ഒന്ന് രാസപ്രക്രീയയിലെ വ്യാപ്തങ്ങളെയും മറ്റേത് വാതകങ്ങളുടെ മർദ്ദത്തേയും ഊഷ്മാവിനേയും തമ്മിൽ ബന്ധപ്പെടുത്തുന്നു.
മർദ്ദം-ഊഷ്മാവ് നിയമം
[തിരുത്തുക]1802-ൽ കണ്ടെത്തിയ ഈ നിയമത്തിൽ ഇങ്ങനെ പറയുന്നു:
“ | സ്ഥിര വ്യാപ്തത്തിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ മർദ്ദം കെൽവിനിലുള്ള ഊഷ്മാവിന് നേർ ആനുപാതികമാണ്. | ” |
ഗണിതരൂപത്തിൽ ഈ നിയമത്തെ ഇങ്ങനെ എഴുതാം:
അല്ലെങ്കിൽ
ഇതിൽ
- P - വാതകത്തിന്റെ മർദ്ദം.
- T - വാതകത്തിന്റെ ഊഷ്മാവ് (കെൽവിനിൽ).
- k - ഒരു സ്ഥിരാങ്കം.
രണ്ട് അവസ്ഥകളിൽ സ്ഥിതി ചെയ്യുന്ന ഒരേ വസ്തുവിനെ താരതമ്യം ചെയ്യുന്നതിനായി ഈ സമവാക്യം താഴെപ്പറയും വിധം എഴുതാം.:
ഗേ ലുസാക് നിയമം, ബോയിൽ നിയമം, ചാൾസ് നിയമം എന്നിവ ചേർന്നാണ് സംയോജിത വാതക നിയമം ഉണ്ടാകുന്നത്. ഈ മൂന്ന് നിയമങ്ങളും അവഗാഡ്രോ നിയമവും ചേർന്നതാണ് ആദർശ വാതക നിയമം.