അവഗാഡ്രോ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാതക നിയമങ്ങളിൽ ഒന്നാണ് അവഗാഡ്രോ നിയമം. 1811-ൽ അമീദിയോ അവോഗാദ്രോ ആണ് ഈ നിയമം അവതരിപ്പിച്ചത്[1] [2]. നിയമം ഇങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു:

സ്ഥിര ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദർശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തിൽ തുല്യ എണ്ണം മോളുകൾ അടങ്ങിയിരിക്കുന്നു

[3]

നിയമത്തിൽ കാണുന്ന ചെറിയ ആശയത്തെ ഗണിതപരമായി ഇങ്ങനെ സൂചിപ്പിക്കാം:

\frac{V}{n} = k.

ഇതിൽ:

V - വാതകത്തിന്റെ വ്യാപ്തം.
n - വാതകത്തിലെ മോളുകളുടെ എണ്ണം.
k - അനുപാത സ്ഥിരാങ്കം.

അവഗാഡ്രോ നിയമത്തിലെ പ്രധാന ആശയം "ആദർശ വാതക സ്ഥിരാങ്കം എല്ലാ വാതകങ്ങളിലും ഒരേതാണ്" എന്നതാണ്.

\frac{p_1\cdot V_1}{T_1\cdot n_1}=\frac{p_2\cdot V_2}{T_2 \cdot n_2} = const

where:

p - വാതകത്തിന്റെ മർദ്ദം.
T - വാതകത്തിന്റെ ഊഷ്മാവ് (കെൽ‌വിനിൽ).

എസ്.റ്റ്.പിയിൽ സ്ഥിതി ചെയ്യുന്ന ഒരു മോൾ ആദർശ വാതകത്തിന്റെ വ്യാപ്തം 22.4 ലിറ്റർ ആയിരിക്കും ഇതിനെ ആദർശ വാതകത്തിന്റെ മോളാർ വ്യാപ്തം എന്ന് പറയുന്നു. ഒരു മോളിലെ തന്മാത്രകളുടെ എണ്ണത്തെ അവഗാഡ്രോ സംഖ്യ എന്ന് പറയുന്നു. ഇത് ഏകദേശം 6.022×1023 ആണ്

അവലംബം[തിരുത്തുക]

  1. "Avogadro’s law - What is it?". chemistry.co.nz. chemistry.co.nz. ശേഖരിച്ചത് 2013 ജൂലൈ 5.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)
  2. "Avogadro's law". http://chimge.unil.ch. http://chimge.unil.ch. ശേഖരിച്ചത് 2013 ജൂലൈ 5. 
  3. http://chimge.unil.ch/En/mat/1mat12.htm
"https://ml.wikipedia.org/w/index.php?title=അവഗാഡ്രോ_നിയമം&oldid=2194231" എന്ന താളിൽനിന്നു ശേഖരിച്ചത്