Jump to content

ഉപ്പട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Avicennia officinalis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉപ്പട്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. officinalis
Binomial name
Avicennia officinalis
Synonyms
  • Avicennia obovata Griff.
  • Avicennia oepata Buch.-Ham.
  • Avicennia officinalis var. acuminata Domin
  • Avicennia officinalis f. flaviflora Kuntze
  • Avicennia officinalis f. tomentosa Kuntze
  • Halodendrum thouarsii Roem. & Schult.
  • Racka ovata Roem. & Schult.
  • Racka torrida J.F.Gmel.

അവിസീനിയ ജനുസ്സില്പ്പെട്ട ഒരു കണ്ടൽ സസ്യമാണ് ഉപ്പട്ടി. പ്രസിദ്ധ പേർഷ്യൻ ഭിഷ്വഗരൻ ആവിസെന്നയോടുള്ള ബഹുമാനാർത്ഥമാണ് ഈ സസ്യകുടുംബത്തിനു ആ പേർ ലഭിച്ചത്. ഇതേ സസ്യകുടുംബത്തിൽ പെട്ട അവിസീനിയ മറിന(ചെറു ഉപ്പട്ടി) എന്ന ഒരു കണ്ടലിനവും കേരളത്തിൽ കണ്ടുവരുന്നു.കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു കണ്ടൽ സസ്യമാണ് ഉപ്പട്ടി. ഒറയി,ഉപ്പൂത്ത,ഉപ്പൂറ്റി എന്നി പേരുകളിലും അറിയപ്പെടുന്നു.വെളുത്ത മാൻഗ്രൂവ് എന്നും അറിയപ്പെടുന്നു.

കടുത്ത ലവണസാന്ദ്രതയുള്ള പ്രദേശങ്ങളിലും ,ഉപ്പിന്റെ സാന്ദ്രത കുറവുള്ള പ്രദേശങ്ങളിലും ഒരു പോലെ വളരും. വൃക്ഷത്തീനു ചുറ്റും പായ വിരിച്ച പോലെ മണ്ണിനു മുകളിലേക്ക് ഉയർന്നു നിൽക്കുന്ന പതിനായിരക്കണക്കിനു ശ്വസനവേരുകൾ ഇവയുടെ പ്രത്യേകതയാണ്. ഇത് ജലജീവികൾക്ക് പ്രാണവായുവിന്റെ ലഭ്യത ഉറപ്പുവരുത്തുന്നു. ഇവിടം പലതരം ലോബ്സ്റ്ററുകൾക്കും , ചെമ്മീനിനും,ഞണ്ടിനുമൊക്കെ ആവാസകേന്ദ്രമാണ്.[1]

വിവരണം

[തിരുത്തുക]

15-20 മീറ്റർ പൊക്കം വയ്ക്കും. ഇലകൾക്ക് ഓവൻ ആകൃതിയാണ് (6-10 X 3-6 ) . പൂക്കൾക്ക് മഞ്ഞനിറം. ക്യാപ്സൂൾ വിഭാഗത്തിൽപ്പെട്ട വിത്തുകൾ (5-6 മി.മീ) മാതൃമരത്തിൽ വച്ച്തന്നെ മുളയ്ക്കാൻ കഴിവുള്ളവയാണ്. പൂക്കളും വിത്തുവിതരണവും ജൂൺ-ആഗസ്ത് മാസങ്ങളിലാണ്. പൂക്കളിൽ ധാരാളം തേൻ ഉണ്ടാവും. തേൻ നുകരാൻ വിവിധയിനം തേനീച്ചകളും പലതരം വണ്ടുകളും എത്താറുണ്ട്. ഉപ്പട്ടി പൂക്കുമ്പോഴാണ് പല രാജ്യങ്ങളുടേയും തേനറകൾ നിറയുക.

ഉപയോഗങ്ങൾ

[തിരുത്തുക]

തടി ഈടുള്ളതാണ്. വീട്,ബോട്ട് എന്നിവയുടെ നിർമ്മാണത്തിനും വിറകായും ഉപയോഗിക്കാറുണ്ട്. ഇല നല്ല കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും ഒരു തരം ചായം ഉണ്ടാക്കാം.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം-കല്ലേൻ പൊക്കുടൻ-ഗ്രീൻ ബുക്ക്സ് പു.91-92.-2013.

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉപ്പട്ടി&oldid=3948311" എന്ന താളിൽനിന്ന് ശേഖരിച്ചത്