ചെറുഉപ്പട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചെറുഉപ്പട്ടി
Mature mangrove tree (Avicennia marina) at edge of Lake Be Malae.jpg
Avicennia marina var resinifera, Timor-Leste
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Acanthaceae
ജനുസ്സ്: Avicennia
വർഗ്ഗം: A. marina
ശാസ്ത്രീയ നാമം
Avicennia marina
(Forssk.) Vierh.

കടലിനോട് ചേർന്നു വളരാൻ കഴിയുന്ന ഒരു കണ്ടൽ ഇനമാണ് ചെറൂപ്പട്ടി. ഇംഗ്ലീഷ്: Grey mangrove ഇവ വളരുന്ന പ്രദേശങ്ങളിലെ വെള്ളത്തിൽ നിന്നുള്ള ലവണാംശം ഇലകളിലൂടെ പുറം തള്ളിക്കളയാനുള്ള കഴിവ് ഇവക്കുണ്ട്. ഇത് മൂലം പരിസരങ്ങളിലെ വെള്ളത്തിന്റെ ലവണാംശം കുറയുന്നതിനാൽ പാരിസ്ഥിതിക പ്രാധാന്യം ഏറെയുള്ള ഒരു ഇനമാണ് ഉപ്പട്ടികൾ. മറ്റു കണ്ടലുകളെ പോലെ തന്നെ ഉപ്പു ജലത്തിന്റേയും ശുദ്ധജലത്തിന്റേയും പ്രാദേശികഭിത്തികളായി ഇവ വളരുന്നു. ആസ്ത്രേലിയല് കൂടുതൽ കാണപ്പെടുന്ന കണ്ടലാണിത്.

പേരിനു പിന്നിൽ[തിരുത്തുക]

ബാഷ്പീകരണം മൂലം പുറന്തള്ളപ്പെട്ട ഉപ്പ് ഇലയുടെ അടിഭാഗത്ത് കാണപ്പെടുന്നു

ഇവയുടെ ഇലകളിൽ ഉപ്പ് അടിഞ്ഞു കൂടുന്നത് കൊണ്ട് ഉപ്പ് ഊറ്റിയെടുക്കുന്നവ എന്നർത്ഥത്തിൽ ഉപ്പൂറ്റി അഥവ ഉപ്പട്ടി എന്നും, തമ്മിൽ ചെറിയ വലിപ്പത്തിൽ വളരുന്ന രണ്ടു ജനുസ്സുള്ളിൽ പെടുന്നതിനാൽ ചെറിയ ഉപ്പട്ടി എന്നും പേരു വന്നു.

വിതരണം[തിരുത്തുക]

Grey mangrove in a lagoon, Batticaloa, Sri Lanka

ആഫ്രിക്കയുടെ കിഴക്കൻ തീരങ്ങൾ, ഏഷ്യയുടെ തെക്കു പടിഞ്ഞാറു തെക്കു കിഴക്കൻ മേഖലകൾ, ശ്രിലങ്ക, ആസ്റ്റ്രേലിയ, ന്യുസിലാന്റ് എന്നിവടങ്ങളിൽ കാണപ്പെടുന്നു,

ഏഷ്യയിൽ ഇവ അറേബ്യൻ തീരപ്രദേശങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്. അറേബ്യൻ ഐക്യനാടുകൾ, ഖത്തർ, ഒമാൻ, യെമൻ, സൗദി അറേബ്യ, ഈജിപ്ത്, എറിട്രിയ, സുഡാൻ എന്നിവടങ്ങളിലും ഇറാന്റെ തെക്കു ഭാഗങ്ങളിലും ഇന്ത്യയുടെ തീരങ്ങളിലും ഇവ കാണപ്പെടുന്നു

ആസ്ത്രേലിയയിൽ മിക്കവാറും എല്ലായിടങ്ങളിലും ഇവ കണ്ടുവരുന്നുണ്ട്. [1] കടൽ തീർങ്ങളിൽ മാത്രമല്ല കുറേ കൂടി ഉൾപ്രദേശങ്ങളിലും ഇവിടങ്ങളിൽ ചെറൂപ്പട്ടി കാണപ്പെടുന്നു.[2]

വിവരണം[തിരുത്തുക]

ചെറൂപ്പട്ടി ചെറിയ സസ്യങ്ങളാണ്. 10 -14 മീറ്ററോളം ഉയരം വക്കും ഇവയുടെ ശാഖകൾ കെട്ടുപിണഞ്ഞ് കാണപ്പെടുന്നു. തടിക്ക് ഇളം ചാരനിറമാണ്. ഇത് കനം കുറഞ്ഞ ശൽകങ്ങൾ കൊണ്ട് ആവൃതമാണ്. ചാരനിറമോ വെള്ള നിറമോ ഉള്ളതു കൊണ്ട് ഇംഗ്ലീഷ് നാമമായ ഗ്രേ/വൈറ്റ് മാങ്രോവ് എന്ന പേരു ലഭിച്ചു.[2] .[1]

Avicennia marina var. resinifera fruit

റഫറൻസുകൾ[തിരുത്തുക]

  1. 1.0 1.1 Rippey, Elizabeth; Rowland, Barbara (2004) [1995]. Coastal plants: Perth and the south-west region (2nd എഡി.). Perth: UWA Press. ഐ.എസ്.ബി.എൻ. 1-920694-05-6. 
  2. 2.0 2.1 Bagust, Phil; Tout-Smith, Lynda (2005). The Native Plants of Adelaide. Department for Environment and Heritage. p. 100. ഐ.എസ്.ബി.എൻ. 0-646-44313-5. 
"https://ml.wikipedia.org/w/index.php?title=ചെറുഉപ്പട്ടി&oldid=2508944" എന്ന താളിൽനിന്നു ശേഖരിച്ചത്