അതുൽ അഗ്നിഹോത്രി
അതുൽ അഗ്നിഹോത്രി | |
---|---|
സജീവ കാലം | 1983 - 1993- ഇതുവരെ |
ജീവിതപങ്കാളി(കൾ) | അൽവിര ഖാൻ |
1ഹിന്ദി ചലച്ചിത്രലോകത്തെ ഒരു നടനാണ് അതുൽ അഗ്നിഹോത്രി (പഞ്ചാബി: ਅਤੁਲ ਅਗਨੀਹੋਤਰੀ). ജനനം: 1970 ലാണ്
സിനിമ ജീവിതം
[തിരുത്തുക]1983 ൽ ഒരു ബാലതാരമായിട്ടാണ് അതുൽ സിനിമയിലേക്ക് വരുന്നത്. പസന്ത് അപ്നി അപ്നി എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ച അതുൽ പിന്നീട് 1993 ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത സർ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തു. 1990 കളിൽ ഒരു പാട് സിനിമകളിൽ അഭിനയിച്ചു. ഇതിൽ ശ്രദ്ധേയമായ ചില ചിത്രങ്ങൾ ക്രാന്തിവീർ (1994), ആതിഷ് (1994) ഹം തുമാരെ ഹേ സനം (2002) എന്നിവയാണ്. 2004 ൽ സൽമാൻ ഖാൻ, പ്രീതി സിന്റ എന്നിവരെ അഭിനേതാക്കളായി ദിൽ നേ ജിസേ അപ്നാ കഹാ എന്ന ചിത്രം സംവിധാനം ചെയ്തു. 2007 ൽ തന്റെ രണ്ടാമത്തെ ചിത്രം ഹലോ എന്ന ചിത്രം സംവിധാനം ചെയ്തു. സൊഹേൽ ഖാൻ, ഇഷ ഗോപികർ , ശർമൻ ജോഷി എന്നിവരായിരുന്നു ഈ ചിത്രത്തിൽ പ്രധാന അഭിനേതാക്കൾ. ഇത് 2008 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വകാര്യ ജീവിതം
[തിരുത്തുക]ഹിന്ദി ചലച്ചിത്രവേദിയിലെ പ്രമുഖ നടനായ സൽമാൻ ഖാന്റെ സഹോദരിയായ അൽവീരയെയാണ് അതുൽ വിവാഹം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ബന്ധുസഹോദരിയുമായ രതി അഗ്നിഹോത്രിയും ഹിന്ദിയിലെ ഒരു പ്രമുഖ നടിയാണ്.
ചിത്രങ്ങൾ
[തിരുത്തുക]അഭിനയിച്ചത്
[തിരുത്തുക]- ജാനി ദുശമൻ (2002)
- ഹം തുമാരേ ഹേ സനം (May 24, 2002)
- ഹോതെ ഹോതെ പ്യാർ ഹോ ഗയ (July 2, 1999)
- യേ ആശിക്കി മേരി (January 16, 1998)
- കോട്ടെ സിക്കെ (1998)
- ചാച്ചി 420 (December 19, 1997)
- ജീവൻ യുദ്ധ് (March 4, 1997)
- യശ്വന്ത് (February 7, 1997)
- ബംബൈ കാ ബാബു (March 22, 1996)
- വീർഗതി (September 29, 1995)
- ഗുണേകാർ (January 6, 1995)
- നാരാസ് (August 19, 1994)
- ക്രാന്തിവീർ (July 22, 1994)
- ആതിഷ് (June 17, 1994)
- സർ (July 9, 1993)
- പസന്ത് അപ്നി അപ്നി (1983)
സംവിധാനം ചെയ്തത്
[തിരുത്തുക]- ഹലോ (2008) (production)
- ദിൽ നേ ജിസേ അപ്ന കഹാ (September 10, 2004) (Released)
തിരക്കഥ എഴുതിയത്
[തിരുത്തുക]- ദിൽ നേ ജിസേ അപ്ന കഹാ (September 10, 2004) (Released)
- രോധ്ഷൻ 2008
നിർമ്മാണം
[തിരുത്തുക]- ഹലോ (2007) (To Go On Floor)