അരെക്കോലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arecoline എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരെക്കോലിൻ
Systematic (IUPAC) name
Methyl 1-methyl-1,2,5,6-tetrahydropyridine-3-carboxylate
Legal status
Legal status
  • Uncontrolled
Identifiers
CAS Number63-75-2 checkY
ATC codenone
PubChemCID 2230
IUPHAR/BPS296
DrugBankDB04365 checkY
ChemSpider13872064 checkY
UNII4ALN5933BH checkY
KEGGC10129 checkY
ChEBICHEBI:2814 ☒N
ChEMBLCHEMBL7303 checkY
Chemical data
FormulaC8H13NO2
Molar mass155.20 g·mol−1
  • O=C(OC)C=1CN(C)CCC=1
  • InChI=1S/C8H13NO2/c1-9-5-3-4-7(6-9)8(10)11-2/h4H,3,5-6H2,1-2H3 checkY
  • Key:HJJPJSXJAXAIPN-UHFFFAOYSA-N checkY
Physical data
Density1.0495 g/cm3
Boiling point209 °C (408 °F)
 ☒NcheckY (what is this?)  (verify)

അടക്കയിൽ കാണപ്പെടുന്ന നിക്കോട്ടിനിക് ആസിഡ് അധിഷ്ഠിത ആൽക്കലോയിഡാണ് അരെക്കോലിൻ. ഗന്ധമില്ലാത്ത എണ്ണമയമുള്ള ദ്രാവകമാണിത്. ഇതിന് ആഹ്ളാദവും വിശ്രമവും അനുഭവിപ്പിക്കാനാവും.[1] ദുർഗന്ധമില്ലാത്ത എണ്ണമയമുള്ള ദ്രാവകമാണിത്. ഇതിന് യുഫോറിയ എന്ന അവസ്ഥയുണ്ടാക്കാൻ സാധിക്കുന്നതിലൂടെ വിശ്രമാവസ്ഥ സൃഷ്ടിക്കാനാവും.

രസതന്ത്രം[തിരുത്തുക]

pKa ~ 6.8. ഉള്ള [2]സമ്മിശ്രസംഖ്യാഗണമുള്ള ഒരു ആൽക്കലിയാണ് അരെക്കോലിൻ. [3] നീരാവിയിൽ അസ്ഥിരമാണ്. ലവണങ്ങളുടെ സാന്നിധ്യത്തിൽ ഈഥർ ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയും. അടിസ്ഥാനപരമായിരിക്കുന്നതിനാൽ, അരെക്കോലിൻ ആസിഡുകളുള്ള ലവണങ്ങൾ ഉണ്ടാക്കുന്നു. ലവണങ്ങൾ ക്രിസ്റ്റലീകൃതമാണ്.

ഫാർമക്കോളജി[തിരുത്തുക]

അടയ്ക്കയിൽ, കേന്ദ്രനാഡീവ്യവസ്ഥയുടെ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രാഥമിക സജീവ ഘടകമാണ് അരെക്കോലിൻ. അരെക്കോളിനെ നിക്കോട്ടിനുമായി താരതമ്യപ്പെടുത്തിയാൽ, നിക്കോട്ടിൻ പ്രാഥമികമായി പ്രവർത്തിക്കുന്നത് നിക്കോട്ടിനിക് അസറ്റൈൽകോളിൻ റിസപ്റ്ററിലാണ് .[1] [4] [5] നിക്കോട്ടിനിക് റിസപ്റ്ററിലും അരെക്കോലിൻ പ്രവർത്തിക്കുന്നു [6]

നാഡീവ്യവസ്ഥയിലെ ഫലങ്ങൾ[തിരുത്തുക]

അരെക്കോലിൻ ആവേശമുണ്ടാക്കുകയും ഉറക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതായി കരുതുന്നു. വിഷാദം, സ്കീസോഫ്രീനിയ എന്നിവയുടെ ലക്ഷണങ്ങളും കുറയ്ക്കുന്നു.[7]

ഹൃദയ സിസ്റ്റത്തിലെ ഫലങ്ങൾ[തിരുത്തുക]

പ്രധാനമായും അർക്കോലിൻ ഉള്ളതിനാൽ അടയ്ക്ക ഒരു വാസോഡിലേറ്ററാണ്. പ്ലാസ്മ നൈട്രിക് ഓക്സൈഡ്, ഇനോസ്, എം‌ആർ‌എൻ‌എ എക്‌സ്‌പ്രഷൻ എന്നിവ വർദ്ധിപ്പിച്ച് ആന്റി-ത്രോംബോസിസ്, ആന്റി-ആർത്രോജെനിക് ഇഫക്റ്റുകൾ ഉണ്ടാക്കുന്നു. [8]

എൻഡോക്രൈൻ സിസ്റ്റത്തിലെ ഫലങ്ങൾ[തിരുത്തുക]

ഇത് ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ലെയ്ഡിഗിന്റെ കോശങ്ങളെ ഉത്തേജിപ്പിക്കുകയും എഫ്എസ്എച്ച്, എൽഎച്ച് എന്നിവയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. [9] [10] ഇത് എച്ച്പി‌എ അച്ചുതണ്ട് സജീവമാക്കുകയും CRH റിലീസിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പാൻക്രിയാസിന്റെ ബി സെല്ലുകളുടെ അപര്യാപ്തതയെ ഇത് തടയുന്നു. [11]

ദഹനവ്യവസ്ഥയിലെ ഫലങ്ങൾ[തിരുത്തുക]

ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള കഴിവ് അരെക്കോലിനുണ്ട്. [12]

ഉപയോഗങ്ങൾ[തിരുത്തുക]

അൽഷിമേഴ്‌സ് രോഗത്തിന്റെ കാരണങ്ങളിലൊന്ന് വൈജ്ഞാനിക തകർച്ചയായതിനാൽ, ഈ പ്രക്രിയയെ മന്ദീഭവിപ്പിക്കുന്നതിനുള്ള ചികിത്സയ്ക്ക് അരെക്കോലിൻ നിർദ്ദേശിക്കപ്പെടുന്നു. [13] [14]

അംന്റിഹെൽമിന്തിക് ആയും [15] ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നതിനും അരെക്കോലിൻ ഉപയോഗിക്കാറുണ്ട്.[16]

വിഷാംശം[തിരുത്തുക]

അരെക്കോലിൻ വിഷാംശമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകയിലയില്ലാതെയുള്ള വെറ്റിലമുറുക്കുപോലും വായിലെ അർബുദം ഉണ്ടാക്കുന്നു.[17][18]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Arecoline M1 receptor activation is a requirement for arecoline analgesia". Farmaco. 56 (5–7): 383–5. 2001. doi:10.1016/S0014-827X(01)01091-6. PMID 11482763.
  2. The Merck Index, 10th Ed. (1983) p.113, Rahway: Merck & Co.
  3. The Merck Index, 10th Ed. (1983) p.113, Rahway: Merck & Co.
  4. "Arecoline excites rat locus coeruleus neurons by activating the M2-muscarinic receptor". Chin J Physiol. 43 (1): 23–8. 2000. PMID 10857465.
  5. "Arecoline excites the colonic smooth muscle motility via M3 receptor in rabbits". Chin J Physiol. 47 (2): 89–94. 2004. PMID 15481791.
  6. https://journals.plos.org/plosone/article?id=10.1371/journal.pone.0140907
  7. https://www.tandfonline.com/doi/full/10.3109/13880209.2016.1160251
  8. https://www.tandfonline.com/doi/full/10.3109/13880209.2016.1160251
  9. https://pubmed.ncbi.nlm.nih.gov/18559981/
  10. https://www.hindawi.com/journals/bmri/2015/136738/
  11. https://www.tandfonline.com/doi/full/10.3109/13880209.2016.1160251
  12. https://www.tandfonline.com/doi/full/10.3109/13880209.2016.1160251
  13. "Arecoline-induced changes of poly-ADP-ribosylation of cellular proteins and its influence on chromatin organization". Cancer Letters. 139 (1): 59–65. 1999. doi:10.1016/S0304-3835(99)00008-7. PMID 10408909.
  14. Gupta Prakash Chandra; Ray Cecily S (July 2004). "Epidemiology of betel quid usage" (PDF). Ann. Acad. Med. Singap. 33 (4 Suppl): 31–6. PMID 15389304. Archived from the original (PDF) on 2009-06-12.
  15. "Oral submucous fibrosis in a 12-year-old Bangladeshi boy: a case report and review of literature". International Journal of Paediatric Dentistry. 12 (4): 271–6. 2002. doi:10.1046/j.1365-263X.2002.00373.x. PMID 12121538.
  16. https://pubmed.ncbi.nlm.nih.gov/18559981/
  17. https://www.sciencedirect.com/topics/biochemistry-genetics-and-molecular-biology/arecoline
  18. International Agency for Research on Cancer (2005). Betel-quid and areca-nut chewing. IARC Monograph 85-6 (PDF). IARC. ISBN 978-92-832-1285-0.
"https://ml.wikipedia.org/w/index.php?title=അരെക്കോലിൻ&oldid=3775007" എന്ന താളിൽനിന്ന് ശേഖരിച്ചത്