ഉള്ളടക്കത്തിലേക്ക് പോവുക

അനു ഇമ്മാനുവേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anu Emmanuel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനു ഇമ്മാനുവേൽ
108, ഷൈലജ റെഡ്ഡിയുടെ മരുമകനുമായി അനു ഇമ്മാനുവേലുമായി അഭിമുഖം
OccupationActress
Years active2011, 2016-present
Notable workആക്ഷൻ ഹീറോ ബിജു
RelativesThankachan Emmanuel (father) Reba Monica John (cousin)

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് അനു ഇമ്മാനുവേൽ. സ്വപ്ന സഞ്ചാരി എന്ന മലയാളം സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.[1] നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറൊ ബിജുവിലൂടെയാണ് അനു ഇമ്മാനുവേൽ നായികയായി അരങ്ങേറ്റം കുറിച്ചത്. 

സിനിമയിലേക്ക്

[തിരുത്തുക]

അനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമ്മാനുവേൽ നിർമ്മിച്ച കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായി ചലചിത്രത്തിൽ അരങ്ങേറ്റം കുറിച്ച അനു അതിൽ അഭിനയിക്കുമ്പോൾ ഒൻപതാം തരം വിദ്യാർഥിനി ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിൽ പോയി. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന ശേഷം 2016 ഇൽ റിലീസായ ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അനു തിരിച്ചു വന്നു.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
വർഷം സിനിമ വേഷം ഭാഷ കുറിപ്പ്
2011 സ്വപ്ന സഞ്ചാരി അശ്വതി മലയാളം ബാലതാരം
2016 ആക്ഷൻ ഹീറോ ബിജു Benitta മലയാളം
2016 ഓക്സിജൻ ഗീത തെലുഗു
2016 മജ്നു തെലുഗു
  1. SHREEJAYA NAIR (17 September 2015). "Anu Emmanuel back after study break, to be Nivin's pair".
"https://ml.wikipedia.org/w/index.php?title=അനു_ഇമ്മാനുവേൽ&oldid=4098616" എന്ന താളിൽനിന്ന് ശേഖരിച്ചത്