ആൻഡ്രോക്ലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Androcles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൻഡ്രോക്ലീസ് ആൻഡ് ദി ലയൺ എന്ന ചലചിത്രത്തിന്റെ പോസ്റ്റർ

ക്രിസ്ത്വബ്ദം ഒന്നാം നൂറ്റണ്ടിലെ ഒരു റോമൻ അടിമയായിരുന്നു ആൻഡ്രോക്ലീസ്. ഔലസ് ഗല്ലിയസ്സിന്റെ ഒരു കഥയിൽ ഈ അടിമയുടെ കഥ വർണിച്ചിട്ടുണ്ട് (ഗസ്റ്റാ റോമനോറം). തന്റെ യജമാനന്റെ ക്രൂരതയിൽനിന്നു രക്ഷപ്പെടാൻ ഒളിച്ചോടിയ ആൻഡ്രോക്ലീസ് ആഫ്രിക്കയിലെ ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. കൈയിൽ മുള്ളു തറച്ച് വ്രണപ്പെട്ട ഒരു സിംഹം ഗുഹയിലേക്ക് കടന്നുചെന്നു. സിംഹത്തിന്റെ കൈയിലെ മുള്ള് ആൻഡ്രോക്ലീസ് വലിച്ചെടുത്തു. പിൽക്കാലത്ത് ആൻഡ്രോക്ളിസ് പിടികൂടപ്പെട്ടപ്പോൾ ഒളിച്ചോടിയതിന് ശിക്ഷയായി അയാളെ ഒരു സിംഹത്തിന് ഇരയായി വിട്ടുകൊടുത്തു. എന്നാൽ സിംഹം അയാളെ കൊന്നുതിന്നുന്നതിനു പകരം അയാളോട് സ്നേഹപൂർവം പെരുമാറി. അയാൾ പണ്ടു സഹായിച്ച സിംഹമായിരുന്നു അത്. തുടർന്ന് ആൻഡ്രോക്ലീസിന് അടിമത്തത്തിൽനിന്നു മോചനം ലഭിച്ചു എന്നാണ് കഥ. ഗല്ലിയസ് ഈ കഥ സ്വീകരിച്ചത് ഏപ്പിയന്റെ എയ്ഗുപ്തിയാക്ക എന്ന കൃതിയിൽനിന്നാണ്. എയ്ലിയന്റെ ഡി നാച്ചുറാ അനിമേലിയം എന്ന ഗ്രന്ഥത്തിലും ഈ കഥ കാണപ്പെടുന്നു.

ഈ പുരാതനകഥയെ ആസ്പദമാക്കി ഇംഗ്ലീഷ് നാടകകൃത്തായ ബർണാഡ് ഷാ ആൻഡ്രോക്ളിസ് ആൻഡ് ദ് ലയൺ എന്നൊരു ഹാസ്യ നാടകം രചിച്ചിട്ടുണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൻഡ്രോക്ളിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആൻഡ്രോക്ലീസ്&oldid=3838480" എന്ന താളിൽനിന്ന് ശേഖരിച്ചത്