അലൂമിനിയം സിലിക്കേറ്റ്
Identifiers | |
---|---|
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.032.036 |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അലുമിനിയം ഓക്സൈഡ് (Al2O3), സിലിക്കൺ ഡൈ ഓക്സൈഡ് (SiO2) എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ രാസ സംയുക്തങ്ങൾക്ക് സാധാരണയായി ഉപയോഗിക്കുന്ന പേരാണ് അലുമിനിയം സിലിക്കേറ്റ് (അല്ലെങ്കിൽ അലുമിനം സിലിക്കേറ്റ് ). ഇത് അൺഹൈഡ്രസ് അല്ലെങ്കിൽ ഹൈഡ്രസ് ആകാം, സ്വാഭാവികമായും ധാതുരൂപത്തിലോ അതല്ലെങ്കിൽ, സിന്തറ്റിക് ആയോ ലഭിക്കുന്നു. അവയുടെ രാസ സൂത്രവാക്യങ്ങൾ xAl2O3.ySiO2.zH2O എന്നു രേഖപ്പെടുത്തുന്നു. ഇ നമ്പർ E559 എന്നാണ് ഇത് അറിയപ്പെടുന്നത്.
ഉദാഹരണങ്ങൾ
[തിരുത്തുക]- Al2SiO5, (Al2O3.SiO2) - അൻഡാലുസെറ്റ് എന്ന ധാതുരബപത്തിൽ
- Al2Si2O5(OH)4, (Al2O3·2SiO2·2H2O) - ഇത് സ്വാഭാവികമായും ധാതു കയോലിനൈറ്റ് ആയി ലഭിക്കുന്നു. ഇതിനെ അലുമിനിയം സിലിക്കേറ്റ് ഡൈഹൈഡ്രേറ്റ് എന്നും വിളിക്കുന്നു. [1] ഇത് വെളുത്ത പൊടിയാണ്, ഇത് കടലാസിലും റബ്ബറിലും ഫില്ലറായി ഉപയോഗിക്കുന്നു, കൂടാതെ പെയിന്റുകളിലും ഉപയോഗിക്കുന്നു.
- Al2Si2O7, (Al2O3.2SiO2) - മെറ്റാകോളിനൈറ്റ് എന്നറിയപ്പെടുന്നു. കയോലിനിൽ നിന്ന് 450 °C (842 °F) ചൂടാക്കി നിർമ്മിക്കാം.
- Al6Si2O13, (3Al2O3.2SiO2) - മുള്ളെറ്റ് എന്ന ധാതു. [2] 2Al2O3.SiO2, Al4SiO8 നിന്ന് വേർതിരിച്ചറിയാൻ ഇതിനെ '3: 2 മുള്ളൈറ്റ്' എന്നും വിളിക്കുന്നു.
അലുമിനിയം സിലിക്കേറ്റ് സംയോജിത വസ്തുക്കൾ, നാരുകൾ
[തിരുത്തുക]അലുമിനിയം ഓക്സൈഡ്, സിലിക്കൺ ഡൈ ഓക്സൈഡ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഒരുതരം നാരുകളുള്ള വസ്തുവാണ് അലുമിനിയം സിലിക്കേറ്റ് (അത്തരം വസ്തുക്കളെ അലുമിനോസിലിക്കേറ്റ് നാരുകൾ എന്നും വിളിക്കുന്നു). രാസ സംയുക്തങ്ങളേക്കാൾ ഗ്ലാസി സോളിഡ് സൊല്യൂഷനുകളാണ് ഇവ. അയഞ്ഞ കമ്പിളി, പുതപ്പ്, കടലാസ് അല്ലെങ്കിൽ ബോർഡുകൾ എന്നിങ്ങനെയുള്ളവയുടെ നിർമാമണത്തിൽ ഈ നാരുകൾ ഉപയോഗിക്കാറുണ്ട്. [3]
അവലംബം
[തിരുത്തുക]- ↑ Handbook of Inorganic Compounds, Dale L. Perry, Taylor & Francis, 2011, ISBN 978-1-4398-1461-1
- ↑ Ceramic and Glass Materials: Structure, Properties and Processing, James F. Shackelford, R. H. Doremus, Springer, 2008, ISBN 978-0-387-73361-6
- ↑ Concise Encyclopedia of Composite Materials, ed.