അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(All India Muslim Personal Law Board എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ചുരുക്കപ്പേര്AIMPLB
രൂപീകരണം1973
തരംNGO
പദവിസജീവം
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
ഔദ്യോഗിക ഭാഷ
ഉർദു, ഇംഗ്ലീഷ്
പ്രസിഡന്റ്
റബീഅ് ഹസനി നദ്‌വി,[1]
പ്രധാന വ്യക്തികൾ
അലി മിയാൻ
വെബ്സൈറ്റ്http://www.aimplboard.org/

മുസ്‌ലിം വ്യക്തിനിയമസംരക്ഷണത്തിനായി 1973-ൽ സ്ഥാപിതമായ ഒരു സംഘടനയാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് അഥവാ AIMPLB. മതാചാരപ്രകാരം വ്യക്തിജീവിതം നയിക്കാൻ ഭരണഘടന നൽകുന്ന അവകാശം ഏകസിവിൽകോഡ്, വ്യക്തിനിയമപരിഷ്കാരങ്ങൾ എന്നിവയുടെ ഭാഗമായി ഹനിക്കാൻ ശ്രമം നടന്നപ്പോഴാണ് ഈ സംഘടന രൂപം കൊണ്ടത്[1][2]. വിവിധവിഷയങ്ങളിൽ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നു.[3][4][5] ജനസംഖ്യാനുസൃതമായി സുന്നികൾക്ക് ഭൂരിപക്ഷമുള്ള ബോർഡിൽ ശീഈ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ട്[6].

ഉദ്ദേശ്യലക്ഷ്യങ്ങൾ[തിരുത്തുക]

സംഘടനയുടെ വെബ്സൈറ്റ് പ്രകാരം:

  • ഇന്ത്യൻ ശരീഅത്ത് നിയമം സംരക്ഷിക്കാനും വ്യക്തിനിയമങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുക,
  • നേരിട്ടോ അല്ലാതെയോ സമാന്തരമായോ വ്യക്തിനിയമങ്ങളെ ബാധിക്കുന്ന നിയമനിർമ്മാണങ്ങളിൽ നിന്ന് മുസ്‌ലിം വ്യക്തിനിയമത്തെ ഒഴിവാക്കാൻ മുൻകരുതലെടുക്കുക.
  • മുസ്‌ലിം വ്യക്തിനിയമത്തെയും അതിന്റെ അനുശാസനങ്ങളെയും കുറിച്ച് മുസ്‌ലിം സമൂഹത്തിൽ അവബോധമുണ്ടാക്കുക.
  • നിയമവിദഗ്ദ്ധരും മതപണ്ഡിതരും ഉൾപ്പെടുന്ന സ്റ്റാന്റിങ് കമ്മറ്റി ഗവണ്മെന്റിന്റെയും മറ്റും നിയമങ്ങളെയും കുറിച്ചും അവയുടെ സ്വാധീനത്തെയും പറ്റി പഠനം നടത്തുന്നു.
  • ഇസ്‌ലാമിലെ വിവിധ ചിന്താസരണികളെ പൊതുവിഷയങ്ങളിൽ ഏകോപിപ്പിക്കുന്നു.
  • നിലവിലുള്ള മുഹമ്മദൻ നിയമത്തിന് ഖുർആനും പ്രവാചകചര്യയും അനുസരിച്ചുള്ള മാറ്റങ്ങൾ നിർദ്ദേശിക്കുക.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "AIMPLB Home Page". മൂലതാളിൽ നിന്നും 2012-02-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-11-12.
  2. vakilno1.com. "The Muslim Personal Law (Shariat) Application Act, 1937". vakilno1.com. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 February 13. {{cite web}}: Check date values in: |accessdate= (help)
  3. Lawrence, Bruce B (15-Nov-2007). On violence: a reader. Duke University Press. പുറം. 265. ശേഖരിച്ചത് 2012-02-13. {{cite book}}: Check date values in: |year= (help); Cite has empty unknown parameter: |coauthors= (help)
  4. Narain, Vrinda B (24-May-2008). Reclaiming the nation: Muslim women and the law in India. University of Toronto Press. പുറം. 93. ശേഖരിച്ചത് 2012-02-13. {{cite book}}: Check date values in: |year= (help); Cite has empty unknown parameter: |coauthors= (help)
  5. Gani, H. A. (1988). Reform of Muslim personal law: the Shah Bano controversy and the Muslim Women (Protection of Rights on Divorce) Act, 1986. Deep & Deep Publications. പുറം. 65. {{cite book}}: |access-date= requires |url= (help); Cite has empty unknown parameter: |coauthors= (help)
  6. PARVEEN ABDI (12 June 06). "All India Muslim Women's Personal Law Board On Muslim Women's Reservation". .milligazette.com. ശേഖരിച്ചത് 2012 February 13. {{cite web}}: Check date values in: |accessdate= and |date= (help)

External links[തിരുത്തുക]