അഗ്ലോനിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aglaonema എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Aglaonema
Alismatales - Aglaonema commutatum - kew 1.jpg
Aglaonema commutatum
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Aglaonema

Schott 1829

അരേസി സസ്യകുടുംബത്തിലെ ഇലച്ചെടികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന സസ്യസമൂഹമാണ് അഗ്ലോനിമ (ആംഗലേയം :Aglaonema). ഏഷ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ ജന്മദേശമായ ഇത് ഒരു അലങ്കാരച്ചെടിയായി വളർത്തുന്നു.

സവിശേഷതകൾ[തിരുത്തുക]

ഏകദേശം ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന അലങ്കാരസസ്യമാണിത്. മണ്ണി നേരിയ നനവുള്ള പ്രദേശങ്ങളിൽ വളരാൻ ഇഷ്ടപ്പെടുന്ന ഈ സസ്യം നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലും ഭാഗീകമായി തണൽ ലഭിക്കുന്ന സ്ഥലങ്ങളിലും വളർത്താവുന്നതാണ്.

കൃഷിരീതി[തിരുത്തുക]

ചുവട്ടിൽ നിന്നും ഉണ്ടാകുന്ന തൈകൾ, തണ്ടുകൾ എന്നിവയാണ് നടീൽവസ്തുക്കൾ. മണ്ണ്, മണൽ, ഇലപ്പൊടി എന്നിവ നിറച്ച് പോട്ടിങ് മിശ്രിതത്തിലാണ് ഇത് നടുന്നത്. ജൈവവളങ്ങളായ ചാണകപ്പൊടി, പച്ചിലവളം, പച്ചക്കറിവളം, എല്ലുപൊടി ഇലപ്പൊടി എന്നിവ വളമായി നൽകാവുന്നതാണ്. രാസവളങ്ങളാണ് നൽകുന്നതെങ്കിൽ 17:17:17 എന്ന മിശ്രിതം വെള്ളത്തിൽ കലക്കി ഇലകളിലും തണ്ടുകളിലും വീഴ്ത്താതെ തടത്തിൽ ഒഴിച്ചു നൽകാവുന്നതാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഗ്ലോനിമ&oldid=1695303" എന്ന താളിൽനിന്ന് ശേഖരിച്ചത്