അഗ്ലോനിമ
Aglaonema | |
---|---|
![]() | |
Aglaonema commutatum | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Aglaonema Schott 1829
|
അരേസി സസ്യകുടുംബത്തിലെ ഇലച്ചെടികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന സസ്യസമൂഹമാണ് അഗ്ലോനിമ (ആംഗലേയം :Aglaonema). ഏഷ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ ജന്മദേശമായ ഇത് ഒരു അലങ്കാരച്ചെടിയായി വളർത്തുന്നു.
സവിശേഷതകൾ[തിരുത്തുക]
ഏകദേശം ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന അലങ്കാരസസ്യമാണിത്. മണ്ണി നേരിയ നനവുള്ള പ്രദേശങ്ങളിൽ വളരാൻ ഇഷ്ടപ്പെടുന്ന ഈ സസ്യം നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലും ഭാഗീകമായി തണൽ ലഭിക്കുന്ന സ്ഥലങ്ങളിലും വളർത്താവുന്നതാണ്.
കൃഷിരീതി[തിരുത്തുക]
ചുവട്ടിൽ നിന്നും ഉണ്ടാകുന്ന തൈകൾ, തണ്ടുകൾ എന്നിവയാണ് നടീൽവസ്തുക്കൾ. മണ്ണ്, മണൽ, ഇലപ്പൊടി എന്നിവ നിറച്ച് പോട്ടിങ് മിശ്രിതത്തിലാണ് ഇത് നടുന്നത്. ജൈവവളങ്ങളായ ചാണകപ്പൊടി, പച്ചിലവളം, പച്ചക്കറിവളം, എല്ലുപൊടി ഇലപ്പൊടി എന്നിവ വളമായി നൽകാവുന്നതാണ്. രാസവളങ്ങളാണ് നൽകുന്നതെങ്കിൽ 17:17:17 എന്ന മിശ്രിതം വെള്ളത്തിൽ കലക്കി ഇലകളിലും തണ്ടുകളിലും വീഴ്ത്താതെ തടത്തിൽ ഒഴിച്ചു നൽകാവുന്നതാണ്.