Jump to content

അബ്ദുൽറഹ്മാൻ അൽ സുദൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abdul Rahman Al-Sudais എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബ്ദുൽറഹ്മാൻ അൽ സുദൈസ്
അബ്ദുൽറഹ്മാൻ അൽ സുദൈസ് ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് സമ്മേളനത്തിൽ
ജനനം (1960-02-10) ഫെബ്രുവരി 10, 1960  (64 വയസ്സ്)
തൊഴിൽഇമാം
ജീവിതപങ്കാളി(കൾ)ഫഹ്ദ അലി റഊഫ്
കുട്ടികൾമുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ സുദൈസ്, അബ്ദുള്ളാ ബിൻ അബ്ദുൽറഹ്മാൻ അൽ സുദൈസ്

മസ്ജിദുൽ ഹറാമിലെ ഇമാമാണ് അബ്ദുൽറഹ്മാൻ അൽ സുദൈസ്. തന്റെ ഖുർആൻ പാരായണ നൈപുണ്യം കൊണ്ട് ഇസ്‌ലാം മതവിശ്വാസികൾക്കിടയിൽ ഏറെ ശ്രദ്ധേയനാണ് അദ്ദേഹം. 1960 ഫെബ്രുവരി 10ന് സൗദി അറേബ്യയിലെ റിയാദിൽ ജനിച്ച സുദൈസ് തന്റെ 12-ാം വയസ്സിൽ ഖുർആൻ ഹൃദിസ്ഥമാക്കി. നജ്ദിൽ വളർന്ന അദ്ദേഹം പ്രാഥമിക പഠനം പൂർത്തിയാക്കിയത് റിയാദിലെ അല്മുസന്നാ ബിൻ ഹാരിസ് എലമെന്ററി സ്കൂളില് നിന്നായിരുന്നു. 1979-ൽ റിയാദ് സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ടില് നിന്നു ഉയർന്ന മാർക്കോടെ ബിരുദം നേടുകയും പിന്നീട് 1983-ൽ റിയാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇസ്ലാമികനിയമത്തിൽ (ശരീഅ) ബിരുദവും 1987-ൽ കിംഗ് സഊദ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി.

അവലംബം

[തിരുത്തുക]
  1. http://archive.arabnews.com/?page=1&section=0&article=46670&d=12&m=6&y=2004 Archived 2011-12-26 at the Wayback Machine.
  2. http://ejthima.blogspot.com

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അബ്ദുൽറഹ്മാൻ_അൽ_സുദൈസ്&oldid=3623325" എന്ന താളിൽനിന്ന് ശേഖരിച്ചത്