5ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാർത്താവിനിമയ മേഖലയിൽ , സെല്ലുലാർ നെറ്റ്വർക്കിലെ അഞ്ചാം തലമുറ എന്ന് അറിയപ്പെടുന്നു. 2019 ഓടെ ആഗോളതലത്തിൽ വിന്യസിക്കാൻ കമ്പനികൾ തയ്യാറെടുക്കുന്നു. നിലവിൽ ലോകമെമ്പാടും സേവനം ചെയ്യുന്ന 4G നെറ്റ് വർക്കിന് പകരം ഇത് നിലവിൽ വരും. 2025 ഓടെ ജി.എസ്.എം അസാേസിയേഷന്റെ കണക്ക് പ്രകാരം 1.7 ബില്യൺ ഉപഭാേക്താക്കൾ ഉണ്ടാവും.തനിക്ക് മുൻപ് ഉണ്ടായിരുന്നവരെപ്പോലെ 5G യും ഒരു സെല്ലുലാർ നെറ്റവർക്കാണ്.സർവ്വീസ് ഏരിയ സെല്ലുകൾ ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. സെല്ലിലെ ഒരു ലാേക്കൽ ആന്റിന വഴി റേഡിയോ തരംഗങ്ങൾ ഉപയാേഗപ്പെടുത്തി 5G ഉപകരണങ്ങൾ ഇന്റർനെറ്റുമായും ടെലിഫോണുമായും ബന്ധം സ്ഥാപിക്കുന്നു. 10 ജിഗാബൈറ്റ് / സെക്കന്റ് - ഓളം ഡൗൺലോഡ് സ്പീഡും ഉയർന്ന ബാൻഡ്വിത്തും പ്രധാന മേന്മകളായി കരുതപ്പെടുന്നു. ഉയർന്ന ബാന്റ് വിഡ്ത് ഉള്ളതിനാൽ ഫാേണുകൾക്ക് പുറമേ ലാപ്ടോപ്പുകൾക്കും , ഡെസ്ക്ടോപ്പുകൾക്കും ഇന്റർനെറ്റ് ലഭ്യമാക്കും. കേബിൾ ഇന്റർനെറ്റ് പാേലെയുള്ളവയ്ക്ക് ഇത് വെല്ലുവിളി ആയിത്തീരുകയും ചെയ്യും.ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, മെഷീൻ ടു മെഷീൻ ഇടങ്ങളിൽ പുതിയ സാധ്യതകൾ തുറക്കപ്പെടും. ഇവ ഉപയാേഗപ്പെടുത്താൻ 5G പിന്തുണയ്ക്കുന്ന വയർലെസ് ഉപകരണങ്ങൾ ആവശ്യം വരും.

മുൻപുണ്ടായിരുന്ന സെല്ലുലാർ നെറ്റ് വർക്കുകളിൽ നിന്ന് വത്യസ്തമായി ഉയർന്ന ആവൃത്തി ഉള്ള തരംഗങ്ങൾ ഉപയാേഗിച്ചാണ് ഇത്രയും ഉയർന്ന വേഗത കൈവരിക്കുന്നത്. പക്ഷേ തരംഗങ്ങളുടെ ഉയർന്ന ആവൃത്തി മൂലം അവയ്ക്ക് കുറച്ച് ദൂരമേ സ്വാധീനിക്കാൻ കഴിയൂ, സെല്ലുകൾ ചെറുതാവണം എന്നർത്ഥം. വളരെയധികം ദൂരം സേവനം ചെയ്യാൻ 5G ചെറുത് , ഇടത്തരം, വലുത് എന്നിങ്ങനെ മൂന്ന് ബാൻഡുകൾ ഉപയോഗിക്കുന്നു. മൂന്ന് തരത്തിലുള്ള സെല്ലുകൾ വരെ ഒരു 5G നെറ്റ് വർക്കിൽ ഉപയാേഗിക്കുന്നു. ഓരാേന്നിനും ഓരാേ ആന്റിനയും, ഓരാേ ഡൗൺലോഡ് സ്പീഡും,സർവ്വീസ് ഏരിയയും ആവുo ഉണ്ടാവുക.തന്റെ ദൂരപരിധിയിൽ ഉള്ള ഏറ്റവും വേഗമുള്ള ആന്റിനയോടാവും ഓരാേ 5G ഉപകരണവും ബന്ധപ്പെടുക.

5ജി
5th generation mobile network (5G) logo.jpg
3GPPയുടെ 5G ലോഗോ
Introduced2018ന്റെ അവസാനം (2018ന്റെ അവസാനം)

താഴ്ന്ന ബാൻഡ് ഉള്ള 5G, 4G സെൽഫോണുകൾ ഉപയോഗിക്കുന്ന 600-850 MHZ പരിധിയിൽ 30-250 മെഗാബെറ്റ് സ്പീഡ് (4G യെക്കാൾ അൽപ്പo കൂടുതൽ ഉണ്ടാവുo). 4G സെൽ ടവറുകളോട് അടുത്ത് കവറേജ് ഇത്തരം 5G ടവറുകളിൽ ഉണ്ടാകും. ഇടത്തരം 5G യിൽ 2.5-3.5 ജിഗാഹെർട്ട്സ് തരംഗങ്ങൾ ഉപയോഗിച്ച് 100 മുതൽ 900 മെഗാബിറ്റ്/ സെക്കന്റ് വേഗത നൽകുന്നു.ഇത്തരം സെൽടവറുകൾക്ക് പല മൈലുകളോളം സേവനം നൽകാനാകും. ഏറ്റവും കൂടുതൽ ഇടങ്ങളിൽ ഇതാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്.2020 ഓടെ മിക്ക മെട്രാെ നഗരങ്ങളിലും ഇത് പ്രചാരത്തിലാകും.ചില സ്ഥലങ്ങളിൽ ഇത് അനുവദിക്കാത്തത് ഇതിനാെരു തടസ്സമാണ്.ഉയർന്ന 5G ബാൻഡുകൾ 25 - 39 ജിഗാഹെർട്ട്സ് ഉപയാേഗിച്ച് മില്ലീമീറ്റർ വേവിന്റെ ഏറ്റവും താഴ്ന്ന പരിധിയിൽ സേവനം ചെയ്യുന്നു,ഉയർന്ന ബാൻഡുകൾ ഭാവിയിൽ ഉപയാേഗിച്ചേക്കാം :കേബിൾ ഇന്റർനെറ്റിനെക്കാൾ ഏതാനും ജിഗാബിറ്റ്സ് / സെക്കന്റ് വേഗത തരുന്നു.മില്ലിമീറ്റർ വേവുകൾക്ക് കുറഞ്ഞ ദൂരപരിധി ഉള്ളതിനാൽ കൂടുതൽ സെല്ലുകൾ വേണ്ടിവരും.ജനൽ , കതക് എന്നിവയിലൂടെ കടന്ന് പാേകുന്നതിൽ തടസ്സം നേരിടുന്നുമുണ്ട്.ഇത് വിന്യസിക്കാനുള്ള ഉയർന്ന ചിലവ് കാരണം ആളുകൾ ഒത്തുകൂടുന്ന സ്പാേർട്ട്സ് സ്റ്റേഡിയങ്ങൾ,കൺസേർട്ട് ഹാളുകൾ പാേലുള്ള സ്ഥലങ്ങളിൽ വിന്യസിക്കപ്പെടാം. 2020-ൽ നടത്തിയ ടെസ്റ്റുകളിൽ കാണിച്ച വേഗതയെക്കാൾ ഉയർന്ന വേഗത ഇത് യാഥാർത്ഥ്യമാവുമ്പോൾ പ്രതീക്ഷിക്കാം.

5G ക്ക് വേണ്ടി മാനദണ്ഡങ്ങൾ തേർഡ് ജനറേഷൻ പാർട്ട്നർഷിപ്പ് എന്ന വ്യാവസായിക കൂട്ടായ്മയാണ് നിർവ്വചിക്കുന്നത്.ഇത് 5G NR (ന്യൂ റേഡിയോ)സാേഫ്ററ്വയർ ഉപയാേഗിക്കുന്ന ഏത് ഒരു ഉപകരണത്തെയും 5G എന്ന് നാമകരണം ചെയ്യുന്നു.ഇതിന്റെ അടിസ്ഥാനമാനദണ്ഡങ്ങൾ 2018 - ൽ ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ ( lTU)നിർവ്വചിച്ചതാണ്. മുൻപ് ITU IMT-2020 രേഖ അനുസരിച്ച് 20 Gb/s മുകളിൽ വേഗത കെെവരിക്കുന്ന ഉപകരണങ്ങളെയുo 5G ആയി കണക്കാക്കിയിരുന്നു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]


മുൻഗാമി
4th Generation (4G)
Mobile telephony generations പിൻഗാമി
"https://ml.wikipedia.org/w/index.php?title=5ജി&oldid=3707618" എന്ന താളിൽനിന്ന് ശേഖരിച്ചത്