ഫാബ്‌ലറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phablet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫാബ്‌ലറ്റ് സൈസിനെ കൂടുതൽ പ്രചാരത്തിലാക്കിയ സാംസങ് ഗാലക്സി നോട്ട് സീരീസ് ഫോണുകൾ

ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും സ്മാർട്‌ഫോണിന്റെയും ഫീച്ചറുകൾ ഉൾക്കൊള്ളുകയും ടച്ച് സ്ക്രീനിന്റെ വലിപ്പം 5 ഇഞ്ചിനും 7 ഇഞ്ചിനു ഇടയിൽ വരുന്ന ഉപകരണമാണ് ഫാബ്‌ലറ്റുകൾ. ഇത് സാധാരണ സ്മാർട്ട്ഫോണുകളേക്കാൾ വലുതായിരിക്കും. എന്നാൽ ടാബ്ലറ്റിന്റെ ഗണത്തിൽ ഉൾക്കൊള്ളിക്ക വിധം വലിപ്പം ഉണ്ടാകാറില്ല.[1] 'ഫോൺ', 'ടാബ്‌ലറ്റ്' എന്നീ രണ്ട് വാക്കുകൾ കൂട്ടിച്ചേർത്താണ് ഫാബ്‌ലറ്റ് എന്ന പദം സൃഷ്ടിച്ചത്.[2]

2010 ജൂൺ 4 ന് ഡെൽ പുറത്തിറക്കിയ സ്ട്രീക്ക് ആണ് ലോകത്തെ ആദ്യ ഫാബ്‌ലറ്റ്. പിന്നീട് സാംസങ് ഗാലക്‌സി നോട്ട്, എച്ച്.ടി.സി. ജെ. ബട്ടർഫ്ലൈ, എൽ.ജി. ഒപ്ടിമസ് വു, സാംസങ് ഗാലക്‌സി നോട്ട്-2 എന്നിങ്ങനെ ഒട്ടേറെ ഫാബ്ലറ്റ് മോഡലുകൾ വിപണിയിലെത്തി. ഇതിൽ സാംസങ് ഗാലക്‌സി നോട്ട് ആണ് ഫാബ്‌ലറ്റ് എന്ന പേരിൽ വിപണിയിൽ ശ്രദ്ധേയ ചലനം സൃഷ്ടിച്ചത്. വിപണിയിലെത്തി ഒരു വർഷം തികയുന്നതിനുമുമ്പേ ഒരു കോടി ഗാലക്‌സി നോട്ട് മോഡലുകൾ വിറ്റഴിക്കാൻ സാംസങിനു സാധിച്ചു.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാബ്‌ലറ്റ്&oldid=2856221" എന്ന താളിൽനിന്ന് ശേഖരിച്ചത്