ഹർചരൺ സിങ്ങ് (ഫീൽഡ് ഹോക്കി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹർചരൺ സിങ്ങ്
Medal record
Men's field hockey
Representing  ഇന്ത്യ
Olympic Games
Bronze medal – third place 1972 Munich Team

ഇന്ത്യൻ ഹോക്കി കളിക്കാരനാണ് ഹർചരൺ സിങ്ങ് (ജനനം: 1950 ജനുവരി 15). പഞ്ചാബിൽ ജനിച്ചു. ഇന്ത്യ ദേശീയ ഹോക്കി ടീമിന്റെ അംഗമായിരുന്നു.

1972 മ്യൂണിക്കിൽ നടന്ന ഒളിമ്പിക്സിൽ ഹോക്കിയിൽ ഒളിമ്പിക് വെങ്കല മെഡൽ സ്വന്തമാക്കി. പടിഞ്ഞാറൻ ജർമ്മനിക്കും പാകിസ്താനിനും പിന്നിൽ ഹോക്കി ടൂർണമെൻറിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിനത്തിൽ അദ്ദേഹം പങ്കെടുത്തു. പാകിസ്താനെതിരായ സെമി ഫൈനലിൽ ഇന്ത്യ 0-2 ന് തോറ്റു. ഹോളണ്ടിനെ 2-1നു തോൽപ്പിച്ച് വെങ്കല മെഡൽ സ്വന്തമാക്കി. ടൂർണമെന്റിൽ സിംഗ് മൂന്ന് മത്സരങ്ങൾ കളിച്ചു.1976 ലെ വേനൽക്കാല ഒളിമ്പിക്സിലും അദ്ദേഹം മത്സരിച്ചു.[1]

1977-78 ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിച്ചു.[2]

അവലംബം[തിരുത്തുക]

  1. "Harcharan Singh". Sports-Reference.com. Sports Reference LLC. ശേഖരിച്ചത് 12 May 2012.
  2. https://www.webindia123.com/sports/awards/winarj.htm