ഹെൻറിക് മാർക്സ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഹെൻറിക് മാർക്സ് | |
|---|---|
| ജനനം | Herschel HaLevi Marxഫലകം:Inconsistent 15 ഏപ്രിൽ 1777 |
| മരണം | 10 മേയ് 1838 (61 വയസ്സ്) |
| തൊഴിൽ | അഭിഭാഷകൻ |
| അറിയപ്പെടുന്നത് | കാൾ മാർക്സിന്റെ പിതാവ് |
| ജീവിതപങ്കാളി | [1] |
| കുട്ടികൾ | കാൾ and ലൂയിസ് ഉൾപ്പെടെ 8. |
| ബന്ധുക്കൾ |
|
ഹെൻറിക് മാർക്സ് (ജീവിതകാലം: 15 ഏപ്രിൽ 1777 - 10 മെയ് 1838) ഒരു അഭിഭാഷകനും സോഷ്യലിസ്റ്റ് തത്ത്വചിന്തകനായ കാൾ മാർക്സിന്റെ പിതാവുമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ഹെർഷൽ ലെവി എന്ന പേരിൽ മാർക്സ് ലെവി മൊർദെഖായിയുടെയും (1743–1804) ഇവാ ലൊവിന്റെയും (1753–1823) മകനായി സാർലൂയിസിൽ ജനിച്ചു. ട്രിയറിന്റെ റബ്ബിയായിരുന്ന ഹെൻറിക് മാർക്‌സിന്റെ പിതാവിന്റെ ഈ ജോലി പിന്നീട് അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഏറ്റെടുത്തിരുന്നു.[2] ഹെൻറിക് മാർക്സ് 1814-ൽ ഒരു അഭിഭാഷകനായി യോഗ്യത നേടിയിരുന്നുവെങ്കിലും1815-ൽ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടതിനെത്തുടർന്ന്, റൈൻലാൻഡ് ഫ്രഞ്ച് ഭരണത്തിൽ നിന്ന് കൂടുതൽ വിഘടിപ്പിക്കപ്പെട്ട് പ്രഷ്യൻ സാമ്രാജ്യത്വ നിയന്ത്രണത്തിലായിത്തീർന്നു.[3] യഹൂദന്മാർക്ക് നിയമപരമായ പദവികളോ സ്റ്റേറ്റ് ഓഫീസുകളോ വഹിക്കാൻ കഴിയില്ലെന്ന് വാദിച്ചിരുന്ന1812 ലെ ഒരു ശാസന, ഫ്രഞ്ചുകാർ നടപ്പാക്കിയിട്ടില്ലാതിരുന്നപ്പോൾ, മാറിയ സാഹചര്യത്തിൽ പ്രഷ്യൻ നിയമം ഇതു നടപ്പാക്കുന്നത് ഹെൻറിക് മാർക്സിനെ കുഴപ്പത്തിലാക്കി.[4]
പ്രൊവിൻഷ്യൽ സുപ്രീം കോടതി പ്രസിഡന്റ് ഉൾപ്പെടെയുള്ള മാർക്‌സിന്റെ സഹപ്രവർത്തകർ അദ്ദേഹത്തെ പ്രതിരോധിക്കുകയും ഈ നിയമത്തിൽനിന്ന് അദ്ദേഹത്തിനു മാത്രമായി പരിരക്ഷ ലഭിക്കുന്നതിനുള്ള ഒരു ഉപായം തേടുകയും ചെയ്തു.[5] പ്രഷ്യൻ നീതിന്യായ മന്ത്രി അവരുടെ അപ്പീൽ നിരസിച്ചു. 1817 അല്ലെങ്കിൽ 1818 ൽ അദ്ദേഹം തന്റെ പേര് ഹെൻറിക് മാർക്സ് എന്നാക്കി മാറ്റുകയും പ്രഷ്യയിൽ ഈ നിയമം പ്രാവർത്തികമാക്കുവാൻ[6] അനുവദിക്കുന്നതിനായി ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് പ്രഷ്യയിലേയ്ക്ക് (ലൂഥറൻ)[7] മതപരിവർത്തനം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും യഥാക്രമം 1825 ലും 1824 ലും സ്നാനമേറ്റു.[8]
അവലംബം
[തിരുത്തുക]- ↑ Pelger, Hans (January 1987). "The Inauguration of the Historical Study Exhibition on the Lives and Works of Marx and Engels". Studies in Soviet Thought. 33 (1): 19–25.
- ↑ Megill, Allan. Karl Marx: the burden of reason (why Marx rejected politics and the market) 2002, page 72 ISBN 978-0742511668

- ↑ Frederick Betz, Societal Dynamics: Understanding Social Knowledge and Wisdom