ഹെൻറിയെറ്റ ബാന്റിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേഡി (ഡോ.) ഹെൻറിയെറ്റ എലിസബത്ത് ബാന്റിങ്
ജനനംമാർച്ച് 4, 1912
മരണംജൂലൈ 26, 1976
ദേശീയതകനേഡിയൻ
വിദ്യാഭ്യാസംമൗണ്ട് ആലിസൺ യൂണിവേഴ്സിറ്റി (BA, 1932)
ടൊറന്റോ യൂണിവേഴ്സിറ്റി (MA, 1937; M.D.,1945)
തൊഴിൽവൈദ്യൻ, ശാസ്ത്രജ്ഞ
സജീവ കാലം1945-1971
തൊഴിലുടമറോയൽ കനേഡിയൻ ആർമി മെഡിക്കൽ കോർപ്സ്, യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോംഗ്, വിമൻസ് കോളേജ് ഹോസ്പിറ്റൽ

ഹെൻറിയേറ്റ എലിസബത്ത് ബാന്റിങ് അല്ലെങ്കിൽ "ലേഡി ബാന്റിങ്" (ജീവിതകാലം: മാർച്ച് 4, 1912 - ജൂലൈ 26, 1976) ഒരു കനേഡിയൻ ഫിസിഷ്യനും സർ ഫ്രെഡറിക് ബാന്റിംഗിന്റെ രണ്ടാമത്തെ ഭാര്യയുമായിരുന്നു.[1] 1958-1971 കാലഘട്ടത്തിൽ വിമൻസ് കോളേജ് ഹോസ്പിറ്റലിന്റെ കാൻസർ ഡിറ്റക്ഷൻ ക്ലിനിക്കിന്റെ ഡയറക്ടറായി ബാന്റിങ് സേവനമനുഷ്ടിച്ചിരുന്നു.കാൻസർ ഡിറ്റക്ഷൻ ക്ലിനിക്കിൽ ജോലി ചെയ്യുമ്പോൾ, സ്തനാർബുദത്തിനുള്ള ഒരു ഡയഗ്നോസ്റ്റിക് ഉപകരണമെന്ന നിലയിൽ അതിന്റെ ഫലപ്രാപ്തി അളക്കാൻ അവർ മാമോഗ്രാഫിയെക്കുറിച്ച് ഒരു ഗവേഷണ പഠനം നടത്തിയിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഹെൻറിയെറ്റ എലിസബത്ത് ബോൾ 1912 മാർച്ച് 4 ന് ക്യൂബെക്കിലെ സ്റ്റാൻസ്റ്റെഡിൽ ജനിച്ചു.[2][3] പിന്നീട് മൗണ്ട് ആലിസൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന അവർ അവിടെനിന്ന് 1932-ൽ ബയോളജിയിൽ ബിരുദം നേടി.[4] ബിരുദാനന്തരം ന്യൂ ബ്രൺസ്‌വിക്കിൽ വർഷങ്ങളോളം വിവിധ ആശുപത്രികളിൽ ക്ലിനിക്കൽ ലബോറട്ടറി പ്രവർത്തനങ്ങൾ നടത്തി.[5]

തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ബാന്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ അവൾ ടൊറന്റോയിലേക്ക് മാറുകയും 1937-ൽ മെഡിക്കൽ റിസർച്ചിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.ബാന്റിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്താണ്സ അവൾ 1939-ൽ വിവാഹം കഴിച്ച സർ ഫ്രെഡറിക് ബാന്റിംഗിനെ ആദ്യമായി കണ്ടുമുട്ടുന്നത്. 1941-ൽ, ടൊറന്റോ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സ്കൂളിൽ ചേർന്ന ഹെൻറിയെറ്റ ബാന്റിംഗ്, അവിടെനിന്ന് 1945-ൽ എം.ഡി. നേടി.[6] മെഡിക്കൽ സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ അവളെ റോയൽ കനേഡിയൻ ആർമി മെഡിക്കൽ കോർപ്‌സിലെ അംഗമാക്കിയിരുന്നു.

കരിയർ[തിരുത്തുക]

ടൊറന്റോയിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ, ബാന്റിങ് സ്വന്തമായി സ്വകാര്യ വൈദ്യ പരിശീലനം ആരംഭിച്ചു.1957-ൽ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ സ്റ്റാഫിലേക്ക് നിയമിക്കപ്പെട്ട അവർ 1958-ൽ അതിന്റെ കാൻസർ ഡിറ്റക്ഷൻ ക്ലിനിക്കിന്റെ ഡയറക്ടറായി നിയമിതയായി.

അവലംബം[തിരുത്തുക]

  1. "Henrietta Elizabeth Ball Banting". Find a Grave.
  2. "Pamphlet: The Henrietta Banting Memorial Fund: A Tribute to a Pioneer in Cancer Detection". Archives of Women's College Hospital.
  3. "Henrietta Elizabeth Ball Banting". Find a Grave.
  4. Popa, Denisa. "Henrietta, the Other Dr. Banting: Early Mammography Research at Toronto's Women's College Hospital (1967)". Canadian Science and Technology Historical Association.
  5. "Biography: Dr. Henrietta Banting (Lady Banting)". Archives of Women's College Hospital. March 26, 1969.
  6. Popa, Denisa. "Henrietta, the Other Dr. Banting: Early Mammography Research at Toronto's Women's College Hospital (1967)". Canadian Science and Technology Historical Association.
"https://ml.wikipedia.org/w/index.php?title=ഹെൻറിയെറ്റ_ബാന്റിങ്&oldid=3862735" എന്ന താളിൽനിന്ന് ശേഖരിച്ചത്