ഹെലൻ അല്ലിങ്ഹാം
Helen Allingham | |
---|---|
![]() Helen Allingham in 1903 | |
ജനനം | Helen Mary Elizabeth Paterson 26 September 1848 Swadlincote, Derbyshire, England |
മരണം | 28 September 1926 |
ദേശീയത | British |
മറ്റ് പേരുകൾ | H. Paterson |
തൊഴിൽ(s) | illustrator and watercolour artist |
വെബ്സൈറ്റ് | Helen Allingham society |
ഹെലൻ അല്ലിങ്ഹാം Helen Allingham RWS (née Paterson; 26 September 1848 – 28 September 1926) വിക്ടോറിയൻ കാലഘട്ടത്തിലെ ജലച്ചായ ചിത്രരചനകാരിയായിരുന്നു.
ജീവചരിത്രം
[തിരുത്തുക]ഹെലൻ മേരി എലിസബേത്ത് പാറ്റേഴ്സൺ 1848 സെപ്തംബർ 26നു ഇംഗ്ലണ്ടിലെ ഡർബിഷയറിലെ സ്വാഡ്‌ലിൻകോട്ട് ആണു ജനിച്ചത്. ഒരു മെഡിക്കൽ ഡോക്ടർ ആയ അലക്സാണ്ടർ ഹെൻറി പാറ്റേഴ്സണിന്റെയും മേരി ഹെർഫോർഡ് പാറ്റേഴ്സണിന്റെയും മകളായിരുന്നു. ഏഴു സഹോദരങ്ങളിൽ മൂത്തവളായിരുന്നു ഹെലെൻ. അവർക്ക് ഒരു വയസ്സായപ്പോൾ ആ കുടുംബം ചെഷയറിലെ അൾട്രിഞ്ചാം എന്ന സ്ഥലത്തേയ്ക്കു താമസം മാറി. 1862ൽ അവരുടെ പിതാവും അന്ന് 3 വയസ്സു മാത്രമുള്ള അവരുടെ ഒരു സഹോദരിയും ഡിഫ്തീരിയ ബാധിച്ച് മരണമടഞ്ഞു. തുടർന്ന് അവരുടെ കുടുംബം അലക്സാണ്ടർ പാറ്റേഴ്സണിന്റെ ചില ബന്ധുക്കൾ താമസിച്ചിരുന്ന ബിർമിങ്ഹാമിലേയ്ക്കു താമസം മാറി.[1]
അവർ ചെറുപ്പത്തിലേ തന്റെ കഴിവുകൾ പ്രകടിപ്പിച്ചുതുടങ്ങി. തന്റെ അമ്മയുടെ മുത്തശ്ശിയായ സാറാ സ്മിത്ത് ഹെർഫോർഡിൽനിന്നും അമ്മായിയായ ലൗറ ഹെർഫോർഡിൽനിന്നും പാരമ്പര്യമായി ചിത്രകലാപാരമ്പര്യം അവർക്കു ലഭിച്ചിരുന്നു. രണ്ടുപേരും ചിത്രകലാവിദഗ്ദ്ധരായിരുന്നു. അവരുടെ സഹൊദരിയായിരുന്ന കരോലിൻ പാറ്റേഴ്സണും പ്രശസ്ത ചിത്രകാരിയായിരുന്നു. ആദ്യം, ബർമിങ്ഹാം സ്കൂൾ ഓഫ് ഡിസൈനിൽനിന്നും അവർ 3 വർഷം കലാവിദ്യാഭ്യാസം നേടി. (ബർമിങ്ഹാം സ്കൂൾ ഓഫ് ഡിസൈൻ സ്ഥാപിതമായത് 1843ൽ). 1867ൽ ലണ്ടനിലെ നാഷണൽ ആർട് സ്കൂളിൽ ചേർന്ന് പഠിച്ചു. ഈ കലാശാലയിൽ സ്ത്രീകൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ടായിരുന്നു. അവരുടെ അമ്മായി ആയിരുന്ന ലൗറ ഹെർഫോർഡും ഇവിടെ പഠിച്ചിരുന്നു. ഇന്ന് ഈ സ്കൂൾ റോയൽ കോളജ് ഓഫ് ആർട്ട് എന്നാണറിയപ്പെടുന്നത്.[2]
പ്രവർത്തനമണ്ഡലം
[തിരുത്തുക]

Legacy
[തിരുത്തുക]പെയിന്റിങ്ങുകൾ
[തിരുത്തുക]-
William Allingham 1876
-
Irish Cottage
-
A Herbaceous Border
-
Harvest Moon
-
A Cottage With Sunflowers At Peaslake
-
The Lady of the Manor
-
Morning at the Quay in Venice
-
Thomas Carlyle, historian and essayist (1795–1881)
ഗ്രന്ഥസൂചി
[തിരുത്തുക]- Illustrated by Helen Allingham
- Huish, Marcus B. (1903). Happy England as Painted by Helen Allingham, R.W.S. Adam & Charles Black. OCLC 9062256.
- Paterson, Arthur Henry (1905). The homes of Tennyson (Adam & Charles Black). Paterson was Helen Allingham's brother.
- Written by Helen Allingham
- Seedtime and reaping (Samuel Tinsley, 1877).
ഇതും കാണൂ
[തിരുത്തുക]- Walter Tyndale (1855–1943), influenced by Allingham and also lived in Surrey.
- Myles Birket Foster
കുറിപ്പുകൾ
[തിരുത്തുക]- ↑ "Helen Allingham R.W.S. (1848–1926)". Helen Allingham Society.
- ↑ Watts, Annabel. "Helen Allingham – Biography and Image Gallery at ArtMagick". ArtMagick. Archived from the original on 3 June 2010.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Helmreich, Anne (2001). "The marketing of Helen Allingham: the English cottage and national identity". In Adams, Steven; Robins, Anna Gruetzner (eds.). Gendering landscape art. Rutgers University Press. pp. 45–60. ISBN 0-8135-2974-3. A recent essay on Allingham and her art.
- Lester, Anthony J. (1979). The Exhibited Works of Helen Allingham, 1848–1926. Oxfordshire: Wallingford. OCLC 16494169. See also The Exhibited Works of Helen Allingham, R. W. S., 1848–1926. Wallingford. 1979. OCLC 84054249.
- Taylor, Ina (2000). Helen Allingham's England. Caxton Editions. ISBN 978-1840670875. OCLC 50055173. New edition of Helen Allingham's England : an idyllic view of rural life. Exeter, Devon: Webb & Bower. 1990. ISBN 9780863503962. OCLC 26721725. Taylor's recent biography of Allingham.
- Watts, Annabel (2002). Helen Allingham's Cottage Homes – Revisited. ISBN 9780952388203. OCLC 228661464. Reproductions of Allingham's paintings of cottages along with contemporary photographs of the same structures.
- Annabel Watts: article & bibliography in Studies in Illustration no.31/32 Winter 2005/Spring 2006 (Imaginative Book Illustration Society at www.bookillustration.org)