ജലച്ചായ ചിത്രരചന
ജലത്തിൽ ലയിക്കുന്ന നിറവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ചായങ്ങൾ കോണ്ടു ചെയ്യുന്ന ചിത്രരചനയെ ജലച്ചായ ചിത്രരചന എന്നു പറയുന്നു. പേപ്പറിൽ ആണ് പാരമ്പര്യമായും സർവസാധാരണമായും ചിത്രം രചിക്കാറുള്ളത്. പാപ്പിറസ്, മരത്തൊലികൊണ്ടുള്ള പേപ്പർ, പ്ലാസ്റ്റിക്കുകൾ, പശുത്തോൽ അല്ലെങ്കിൽ തുകൽ, തുണി, തടി, കാൻവാസ് എന്നിവയാണ് ചിത്രരചനയ്ക്ക് ഉപയോഗിക്കുന്ന മറ്റു പ്രതലങ്ങൾ. ജലച്ചായങ്ങൾ മിക്കപ്പോഴും സുതാര്യവും തിളക്കമുല്ലതായും തോന്നുന്നു കാരണം, നിറവസ്തുക്കൾ താരതമ്യേന ശുദ്ധമായിരിക്കുകയും അവയിൽ വളരെക്കുറച്ചു ചേർപ്പുവസ്തുക്കൾ അടങ്ങിയിരിക്കുകയും ചെയ്യുന്നതിനാലാണ്. ജലച്ചായങ്ങളെ അതാര്യമാക്കാനും പ്രയാസമില്ല. ചൈനീസ് വെള്ളനിറം ചേർത്താൽ മതി. കിഴക്കൻ ഏഷ്യയിൽ ജലച്ചായ ചിത്രരചന മഷി ഉപയോഗിച്ചാണു ചെയ്യുക. ഇത്തരം ചിത്രരചനയെ ബ്രഷ് പെയിന്റിങ് എന്നൊ ചുരുൾ ചിത്രരചന എന്നോ പറയുന്നു. ചൈനയിലേയും ജപ്പാനിലേയും കൊറിയയിലേയും ചിത്രരചനയിൽ ഈ രീതിയാണു ആധിപത്യം നേടിയിരിക്കുന്നത്. പലപ്പോഴും കറുപ്പ്, നീല പോലുള്ള ഏകവർണ്ണമാണുപയോഗിക്കുന്നത്. ഇന്ത്യയ്ക്കും എത്യോപ്പിയയ്ക്കും മറ്റു ചില രാജ്യങ്ങൾക്കും നീണ്ട കാലത്തെ പാരമ്പര്യമുണ്ട്. ചനയിലാണു വിരൽച്ചിത്രങ്ങൾ തുടങ്ങിയത്.
ചരിത്രം
[തിരുത്തുക]ജലച്ചായ ചിത്രരചന വളരെ പഴക്കമുള്ളതാണ്. യൂറോപ്പിലെ പ്രാചീന ശിലായുഗത്തിലെ ഗുഹാചിത്രങ്ങളിൽ ജലച്ചായ ചിത്രങ്ങൾ കാണനാവും. ഈജിപ്റ്റിന്റെ കാലത്തെങ്കിലും കൈയെഴുത്തുരചനകളെ മിഴിവേകനായി, ഈ രീതി ഉപയോഗിച്ചു. മധ്യ കാലഘട്ടത്തിലെ യൂറൊപ്പിൽ ഇതു തുടർന്നു. നവോത്ഥാനകാലഘട്ടത്തിൽ തുടർന്നു. ജെർമൻ ഉത്തരനവോത്ഥാനകാലാകാരനായ ആൽബ്രെഷ്റ്റ് ഡ്യൂറർ (1471 - 1628) വളരെയധികം സസ്യശാസ്ത്രവുമായും വന്യജീവികളുമയും പ്രകൃതിദൃശ്യങ്ങളുമായും ബന്ധപ്പെട്ട ജലച്ചായ ചിത്രങ്ങൾ രചിച്ചു. അദ്ദേഹത്തെ ഈ മാധ്യമത്തിന്റെ ആദ്യ പ്രോയോക്താവായി കരുതപ്പെടുന്നു. ഡ്യൂറർ നവോത്ഥാനത്തിന്റെ ഭാഗമായ മറ്റൊരു ജർമ്മൻ ചിത്രകാരനാണ് ഹാൻസ് ബോൾ (1534 - 1593)
ഇംഗ്ലിഷ് രീതി
[തിരുത്തുക]1പതിനെട്ടാം നൂറ്റാണ്ടിൽ പ്രത്യേകിച്ച് ഇംഗ്ലണ്ടിലേയ്ക്കു ജലച്ചായ ചിത്രരചന എത്താൻ അനേകം ഘടകങ്ങൾ കാരണമായിട്ടുണ്ട്. പ്രത്യേകിച്ചു സ്റ്റ്രീകൾക്ക് ഉയർന്ന രീതിയിലുള്ള അന്നത്തെ വിദ്യാഭ്യാസത്തിന്റെ സഹജമായ ഭാഗമായിരുന്നു, ജലച്ചായ ചിത്രരചന. മാത്രമല്ല അന്നത്തെ സർവേയർമാർക്കും ഭൂപടനിർമ്മാതാക്കൾക്കും സൈനിക ഓഫീസർമാർക്കും എഞ്ചിനീയർമാർക്കും അവരുടെ ജോലിക്ക് ഒഴിച്ചു കൂടാനാവാത്തതായിരുന്നു ജലച്ചായ ചിത്രരചന. ജലച്ചായ ചിത്രകാരന്മാരെ ഭൗമശസ്ത്ര - പുരാവസ്തുശാസ്ത്ര പര്യവേക്ഷകരുടെ കൂടെ കൊണ്ടുപോയിരുന്നു.
യൂറോപ്യൻ രീതി
[തിരുത്തുക]യൂറോപ്പിൽ ജലച്ചായ ചിത്രരചന അത്ര ജനപ്രീതിയുള്ളതായിരുന്നില്ല. എങ്കിലും അനേകം നല്ല ഉദാഹരണങ്ങൾ ഫ്രഞ്ചുകാർ കാണിച്ചുതന്നു. യുജീൻ ഡെലാക്രൂഷ്, ഫ്രങ്കോയിസ് മാറിയസ് ഗ്രാനെ, ഹെന്രി - ജോസഫ് ഹാർപിഗ്നിസ്, ഹൊണോറി ഡൗമിയെ എന്നിവർ അവരിൽ ചിലരാണ്.
ഇരുപതാം നൂറ്റാണ്ടിൽ
[തിരുത്തുക]ഇരുപതാം നൂറ്റാണ്ടിലെ ജലച്ചായ കലാകാരന്മാരിൽ വാസ്സിലി കാൻഡിൻസ്കി, എമിൽ നൊയ്ഡെ, പോൾ ക്ലീ, ഇഗോൺ ഷീൽ, റൗൾ ഡുഫി എന്നിവർ ശ്രദ്ധേയരാണ്.
ചായം
[തിരുത്തുക]ജലച്ചായത്തിന് നാലു പ്രധാന ഘടകങ്ങളുണ്ട്:
- നിറവസ്തുക്കൾ
- പശ
- ചേരുവകൾ
- ലായകങ്ങൾ
വാണിജ്യപരമായി ഉല്പാദിപ്പിക്കപ്പെട്ട ജലച്ചായങ്ങൾ
[തിരുത്തുക]നിറങ്ങളുടെ പേരുകൾ
[തിരുത്തുക]പല ചിത്രകാരന്മാരെയും ചിത്രകലാവസ്തുക്കൾ നിർമ്മിക്കുന്ന വ്യവസായങ്ങളുടെ ലേബല്ലിങ്ങ് രീതികൾ കുഴക്കുന്നു. ഒരു നിറത്തിന്റെ മാർക്കെറ്റിങ്ങ് നാമം സാർവജനീനമായി ഉപയോഗിക്കുന്നതാകണമെന്നില്ല. ആ കമ്പനി അങ്ങനെ പേരിട്ടിരിക്കുന്നു എന്നു മാത്രമേ വരൂ. ഈ കുഴപ്പം ഇല്ലാതാക്കാൻ പല പരിശ്രമങ്ങളും പലരും നടത്തിയിട്ടുണ്ട്. 1990ൽ ചിത്രരചനാ വസ്തുക്കൾ നിർമ്മിക്കുന്ന വ്യവസായികൾ യോജിച്ച് പെയിന്റ് പാക്കേജിൽത്തന്നെ പൊതുവേ അംഗീകരിക്കുന്ന നാമം ചേർത്തു തുടങ്ങി. ഇതിനായി ഒരു നിറം തിരിച്ചറിയാനുള്ള നമ്പർ - ജെനറിക് കളർ ഇന്റെക്സ് നെയിം രൂപപ്പെടുത്തി. ഇതിനു ബ്രിട്ടനിൽ ചുമതലയുള്ള സ്ഥപനമാൺ സൊസൈറ്റി ഓഫ് ഡൈസ് ആന്റ് കളറിസ്റ്റ്സ്. ഇതുപോലെ അമേരിക്കൻ അസോസിയേഷൻ ഓഫ് ടെക്സ്റ്റയിൽസ് കെമിസ്റ്റ്സ് ആന്റ് കളറിസ്റ്റ്സ് എന്ന യു. എസ്. എ യിലെ സംഘടനയും. കളർ ഇൻഡെക്സ് ഇന്റെർനാഷണൽ എന്നാണിവ അറിയപ്പെടുന്നത്.
സുതാര്യത
[തിരുത്തുക]ജലച്ചായങ്ങൾക്ക് സാധാരണയായി കുറച്ചു അടിസ്ഥാന ഗുണങ്ങളുടെ അടിസ്ഥാനത്തിലാണു വിലയിരുത്തുക. 19അം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കലാലോകത്തെ തർക്കങ്ങളീൽ,ഗൗഷെ എന്ന നിറം പാരമ്പര്യ ജലച്ചായങ്ങളിൽ അതാര്യമായി വേർതിരിഞ്ഞു നിൽക്കുന്നു. ഈ അതാര്യ ഗുണത്തെ ഹൈഡിങ് ശ്ക്തി എന്നു പറയുന്നു.
സുതാര്യമായ നിറങ്ങളിൽ ടൈറ്റാനിയം ഡയോക്സൈഡ് (വെള്ള നിറം) ചേർത്തിട്ടില്ല. മിക്ക ഭൂനിറങ്ങളും അതാര്യങ്ങളാൺ.
നിറങ്ങളും സ്വഭാവങ്ങളും
[തിരുത്തുക]വിവിധ തരം ജലച്ചയങ്ങൾ
[തിരുത്തുക]ബ്രഷുകൾ
[തിരുത്തുക]ഒരു ബ്രഷിനു മൂന്ന് ഭാഗങ്ങളുണ്ട് : മുടിക്കേട്ട്(tuft),ലോഹച്ചുറ്റ്(ferrule),കൈപ്പിടി(handle).
- മുടിക്കേട്ട്(tuft), അടിയിൽ ഒന്നിച്ചു ചേർത്തു കെട്ടിയ ജീവികളുടെ ഒരു കൂട്ടം രോമങ്ങളോ കൃത്രിമനാരുകളോ ഇത്.
- ലോഹച്ചുറ്റ്(ferrule), ഇതൊരു ലോഹ ഉറയാണു. മുടിക്കെട്ടിനെ മുറുകെ ചുറ്റിയിരിക്കുന്നു. മുടിക്കെട്റ്റിനു സവിശേഷമായ പരിശ്ചേദരൂപം ( )നൽകുന്നു. മാത്രമല്ല ഈ ഭാഗം മുടിക്കെട്ടിന്റെ നനയുന്ന പരന്ന ഒന്നിച്ചുമുറിച്ച ഉപയോഗിക്കുന്ന ഭാഗത്തു നിന്നും ലോഹച്ചുറ്റിനകത്തു കയറ്റി പശവച്ചു മുറുക്കിവച്ച ഭാഗത്തേയ്ക്കു വെള്ളം കയറാതെ സൂക്ഷിക്കുന്നത് ഈ മുറുകിയ ലോഹ ഉറയാണ്. കൈപ്പിടിയേയും മുടിക്കെട്ടിനേയും തമ്മിൽ യോജിപ്പിക്കുന്നതും ഈ ലോഹച്ചുറ്റുതന്നെ.
- ഒരു എണ്ണച്ചായ ബ്രഷിനേക്കാൾ ചെറിയ കൈപ്പിടിയാണ് ജലച്ചായ ബ്രഷിനുള്ളത്. ഇത് വാർനീഷ് തേച്ച് ഭംഗിയാക്കിയിരിക്കും. മാധ്യമം ജലമായതിനാൽ തടികൊണ്ടുള്ള ഈ ഭാഗം നന്നായി വാർണ്ണീഷ് തേച്ച് സംരക്ഷണം നൽകേണ്ടതുണ്ട്. എണ്ണച്ചായ ബ്രഷിനേക്കാൾ ജലച്ചായ ബ്രഷിനു പ്രത്യേകമായമായ രൂപം നൽകിയിട്ടുണ്ട്. ലോഹച്ചുറ്റിനു തൊട്ടടുത്തായി വീതി കൂടിയും അറ്റത്തേക്കു പോകുമ്പോൾ മുന കൂർത്തും.
പെയിന്റു ചെയ്യുന്ന സമയത്ത് ചിത്രകാരന്മാർ ലോഹച്ചുറ്റിന്റെ തൊട്ടു പിറകിൽ പിടിച്ചാണു ലോലമായ വരകൾ വരയ്ക്കുക.
ബ്രഷുകളുടെ രൂപങ്ങൾ
[തിരുത്തുക]വിവിധ ആവശ്യങ്ങൾക്കായി വിവിധതരം പ്രകൃതിജന്യവും കൃത്രിമവുമായ മുടിക്കെട്ടുള്ള ബ്രഷുകൾ വിൽക്കുന്നുണ്ട്..അവയിൽ ഏറ്റ്വവും ജനപ്രിയമായവ താഴെക്കൊടുത്തിരിക്കുന്നു:
- ഉരുണ്ടവ. മുടിക്കെട്ട് tuft) ച്ഛേദതലം വൃത്താകൃതിയിലുള്ളതായിരിക്കും. പക്ഷെ അറ്റത്തേയ്ക്കു ചെല്ലുമ്പോൾ കൂർത്തു വരുന്നു. ലോഹച്ചുറ്റിനു(ferrule) അടുത്ത് ഭാഗത്തു വീതികൂടിയിരിക്കും. ഈ ബ്രഷുകൾ പൊതു ആവശ്യങ്ങൾക്കായാണുപയോഗിക്കുന്നത്. ഏതാണ്ട് ഏതാവശ്യങ്ങൾക്കും ഇവയെ ഉപയോഗിക്കാൻ കഴിയും.
- പരന്നവ. മുടിക്കെട്ട് ലോഹച്ചുറ്റിനാൽ ഒരു ആപ്പിന്റെ ആകൃതിയിൽ നെടുകെ പരത്തിയിരിക്കുന്നു; മുടിക്കെട്ട് വശത്തുനിന്നു നോക്കിയാൽ സമചതുരാകൃതിയിൽ കാണാനാകും കൂത്യമായി ഋജുവായ വക്കാണിതിനുണ്ടാവുക. 'ബ്രൈറ്റ്സ് ' എന്നു പെരുള്ള ബ്രഷുകൾ മുടിക്കെട്ടിന്റെ നീളത്തിന്റെ അത്ര തന്നെ വീതിയും ഉണ്ടായിരിക്കും.; "ഒറ്റ വര ബ്രഷുകൾ(one stroke brushes)അതിന്റെ വീതിയേക്കാൾ നീളമുല്ലതാണ്. "സ്കൈ ബ്രഷുകൾ' അല്ലെങ്കിൽ 'വാഷ് ബ്രഷുകൾ' വീടുകൾ പെയിന്റു ചെയ്യുന്ന ബ്രഷുകളുടെ ചെറു രൂപങ്ങളാണു. മുടിക്കെട്ട് മിക്കപ്പോഴും 3 സെ.മീ. മുതൽ 5 സെ.മീ. വരെ വീതിയുള്ളതായിരിക്കും.. ഇവയുപയോഗിച്ച് വിസ്താരമുള്ള ചിത്രഭാഗങ്ങൾ പെയിന്റ് ചെയ്യന്നയി ഉപയോഗിക്കുന്നു.
- ചൂൽ ബ്രഷുകൾ(Mops)-പ്രകൃതിജന്യരോമങ്ങൾ കോണ്ട്- അണ്ണാന്റെ രോമങ്ങൾകൊണ്ട് മിക്കവാറും തയ്യാറാക്കിയ ഈ ബ്രഷുകൾ ചെമ്പു കമ്പി കൊണ്ട് കെട്ടി തൂവലു കൊണ്ടലങ്കരിച്ചിരിക്കുന്നു. നനവിനു നനവു(wet in wet) അല്ലെങ്കിൽ wash painting എന്ന രീതിയിൽ പെയിന്റു ചെയ്യാൻ ഉപയോഗിക്കുന്നു; കൂടുതൽ നനഞ്ഞാൽ കൂടുതലുള്ള പെയിന്റു ഒപ്പിയെടുക്കാനും ഇതുകൊണ്ടു കഴിയും.
- ഫിൽബെർട് (അല്ലെങ്കിൽ "പൂച്ചനാക്ക്, രോമം കൊണ്ട്). ഇതൊരു സങ്കരബ്രഷാണ്: പരന്നതും എന്നാൽ ഒരു പ്രത്യേക ഭാഗം വരെ മാത്രം കൂർത്തതുമാണ്. ഇതുപയൊഗിച്ച് പ്രത്യേകത്രത്തിലുള്ള വരകൾ വരയ്ക്കാനാകും.
- റിഗ്ഗർ (രോമം കൊണ്ടു മാത്രം) വളരെയധികം നീണ്ടതും നേർത്ത രോമങ്ങൾ കൊണ്ട് നിർമ്മിച്ചതും നാവികചിത്രങ്ങൾ വരക്കനും.
- ഫാൻ(വിശറി )ബ്രഷ്. ഇതു ചെറിയ പരന്ന ഫാൻ ആകൃതിയിൽ ചരിഞ്ഞിരിക്കുന്ന രൂപമുള്ള ബ്രഷാണ്. രൂപഗുണമില്ലാത്തതും ഇഴകൾപോലുള്ളവയും പെയിന്റു ചെയ്യാനുപയോഗിക്കുന്നു. സമാന്തര വരകൾ വരയ്കാനുമുപയോഗിക്കും.
- അക്രിലിക്. . പ്ലാസ്റ്റിൿ കൈപ്പിടിയോടുചേർത്ത കൃത്രിമ രോമങ്ങളൊടുകൂടിയ ചരിഞ്ഞ അറ്റമുള്ള പരന്ന ബ്രഷ്. ഇത് കീറനും ചുരണ്ടാനും ഉപയോഗിക്കുന്നു.
ഒരു ഒറ്റ ബ്രഷിനു അനേകം വരകളും രൂപങ്ങളും വരയ്ക്കാൻ കഴിയും. ഉദാഹരണത്തിനു, ഒരു ഉരുണ്ട ബ്രഷിനു കട്ടി കുറഞ്ഞതും കട്ടി കൂടിയതുമായ വരകൾ സൃഷ്ട്ടിക്കാനും വീതി കൂടിയതും വീതി കുറഞ്ഞതും ആയ വീതിവരകളും, വളവുകളും മറ്റു പ്രതീതികളും സൃഷ്ടിക്കാനാകും. ഇതുപോലെ പരന്ന ബ്രഷിനും പല പ്രതീതികൾ ജനിപ്പിക്കാൻ കഴിയും. ഓരോ ജലച്ചായ ചിത്രകാരനും അയാളുടേതായ രീതികൾ അവലംബീക്കുന്നു. അയാൾ ഉപയോഗിക്കുന്ന ബ്രഷുകൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരിക്കും. ചിത്രകാരന്മാർ രണ്ടോ മൂന്നോ ബ്രഷുകൾ ഉപയോഗിച്ച് ആയിരിക്കും പല സൃഷ്ടികളും നടത്തുന്നത്. ബ്രഷുകളാണു ഒരു ജലച്ചായ ചിത്രകാരനെ സംബന്ധിച്ച് ഏറ്റവും ചെലവു കൂടിയ ഉപകരണം. ഏറ്റ്വും കുറഞ്ഞതു താഴെപ്പറയുന്ന ബ്രഷുകളെങ്കിലും വേണം പൊതുവായ ആവശ്യത്തിന്.
- 4 ഉരുണ്ടത്
- 8 ഉരുണ്ടത്
- 12 അല്ലെങ്കിൽ 14 ഉരുണ്ടത് (വലിയ സ്ഥലത്തിന്)
- 1/2" അല്ലെങ്കിൽ 1" പരന്നത്
- 12 ചൂൽബ്രഷ് (mop )
- 1/2" അക്രിലിൿ (പെയിന്റുകൾ പരസ്പരം ചേർക്കുന്നതിനും ലയിപ്പിക്കാനും, പേപ്പറിൽ നിന്നും മാറ്റും മുൻപു ഉരക്കാനും.)
വലിപ്പം
[തിരുത്തുക]ഉരുണ്ട ബ്രഷിന്റെ വലിപ്പം ഒരു നമ്പർ ഉപയോഗിച്ചാണു സൂചിപ്പിക്കുന്നത്. 0000 (വളരെ ചെറിയ ഉരുണ്ടത്) എന്ന സംഖ്യ തൊട്ട് 0 വരെയും,പിന്നെ 1 മുതൽ 24 വരെയോ അതിലും വലുതോ ആയ ശ്രേണികളുണ്ട്.
ജലച്ചായ പെൻസിലുകൾ
[തിരുത്തുക]പേപ്പർ
[തിരുത്തുക]സങ്കേതങ്ങൾ
[തിരുത്തുക]പാലെറ്റ്
[തിരുത്തുക]ചിത്രരചനയ്ക്കുള്ള നിറങ്ങൾ ആവശ്യാനുസരണം കൂട്ടിയോജിപ്പിക്കുവാനും കൂട്ടിയോജിപ്പിച്ച നിറങ്ങൾ ആവശ്യമായ അളവിൽ സൂക്ഷിക്കുന്നതും ചിത്രരചനയ്ക്കിടയിൽ സമയക്രമം കൂടുന്നതനുസരിച്ചു കൂട്ടിയ നിറങ്ങളിലെ ജലാംശം കുറയുന്നതനുസരിച്ചു വീണ്ടും കൂട്ടീസംയോജിപ്പിക്കുവാനുമുള്ള,ചിത്രകാരന്റെ കയ്യിൽ പിടിക്കാവുന്നതും വിധമുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ തടിയിൽ തീർത്തിട്ടുള്ള വസ്തു.