ഹെയ്ലി ആറ്റ്വെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെയ്ലി ആറ്റ്വെൽ
ആറ്റ്വെൽ ലണ്ടനിൽ, 2017
ജനനം
ഹെയ്ലി എലിസബത്ത് ആറ്റ്വെൽ

(1982-04-05) 5 ഏപ്രിൽ 1982  (41 വയസ്സ്)
പൗരത്വം
കലാലയംഗിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമ (BA)
തൊഴിൽനടി
സജീവ കാലം2005–ഇതുവരെ

ഹെയ്ലി എലിസബത്ത് ആറ്റ്വെൽ (ജനനം: 5 ഏപ്രിൽ 1982) ഒരു ബ്രിട്ടീഷ്, അമേരിക്കൻ അഭിനേത്രിയാണ്. ലണ്ടനിൽ ജനിച്ച് വളർന്ന ആറ്റ്വെൽ, ഗിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിലെ അഭിനയ പരിശീലനത്തിന്ശേഷം, 2005 -ലെ പ്രൊമിത്യസ് ബൗണ്ട് എന്ന നാടകത്തിലൂടെ വേദിയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒന്നിലധികം വെസ്റ്റ് എൻഡ് പ്രൊഡക്ഷനുകളിലും ടെലിവിഷനിലും വേഷങ്ങൾ അവതരിപ്പിച്ചതു കൂടാതെ ദി ഡച്ചസ് (2008) എന്ന ചിത്രത്തിലെ ലേഡി എലിസബത്ത് ഫോസ്റ്റർ എന്ന വേഷം മികച്ച അംഗീകാരം നേടുകയും ഇതിലെ പ്രകടനത്തിന്റെപേരിൽ മികച്ച സഹനടിക്കുള്ള ബ്രിട്ടീഷ് ഇൻഡിപെണ്ടൻറ്ചലച്ചിത്ര അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. ദി പില്ലേഴ്സ് ഓഫ് എർത്ത് (2010) എന്ന മിനിപരമ്പരയിലെ പ്രകടനത്തിലൂടെ, ഒരു മിനിസീരീസ് അല്ലെങ്കിൽ ടെലിവിഷൻ സിനിമയിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു.

ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചർ (2011) എന്ന സൂപ്പർ ഹീറോ ചിത്രത്തിലെ പെഗ്ഗി കാർട്ടറുടെ വേഷത്തിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്ന ആറ്റ്വെൽ, ആക്ഷൻ-അഡ്വഞ്ചർ പരമ്പരയായ ഏജന്റ് കാർട്ടറിൽ (2015-2016) ഈ വേഷം ആവർത്തിച്ചു. ആനിമേറ്റഡ് പരമ്പര വാട്ട് ഇഫ് .. .? (2021), മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രങ്ങളായ ക്യാപ്റ്റൻ അമേരിക്ക: ദി വിന്റർ സോൾജിയർ (2014), അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ (2015), ആന്റ്-മാൻ (2015), അവഞ്ചേഴ്സ്: എൻഡ് ഗെയിം (2019) എന്നിവ അവരുടെ പ്രശസ്ത ചിത്രങ്ങളാണ്. ടെസ്റ്റ്മെന്റ് ഓഫ് യൂത്ത് (2014), റൊമാന്റിക് ഫാന്റസി ചിത്രം സിൻഡ്രെല്ല (2015), ഫാന്റസി കോമഡി-ഡ്രാമ ക്രിസ്റ്റഫർ റോബിൻ (2018) എന്നിവയിലും അവർക്ക് മികച്ച വേഷങ്ങൾ ഉണ്ടായിരുന്നു.

2010 ലെ എ വ്യൂ ഫ്രം ദ ബ്രിഡ്ജ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ലോറൻ ഒലിവിയർ പുരസ്കാരം നേടിയ അറ്റ്വെലിന് ദ പ്രൈഡ് (2013), റോസ്മെർഷോം (2020) എന്നീ നാടകങ്ങളിലെ വേഷങ്ങൾ മികച്ച നടിയ്ക്കുള്ള പുരസ്കാരങ്ങളും നേടിക്കൊടുത്തു. 2020-ൽ, പോഡ്‌കാസ്റ്റ് പരമ്പരയായ ട്രൂ സ്പൈസ് ആതിഥേയത്വം വഹിക്കാൻ തുടങ്ങിയ അറ്റ്വെൽ, യഥാർത്ഥ ജീവിതത്തിലെ രഹസ്യ നിരീക്ഷണ സാഹചര്യങ്ങളിൽ എന്തുചെയ്യുമെന്ന് ശ്രോതാക്കളോട് ചോദിച്ചുകൊണ്ട് ചാരലോകത്തിലേയ്ക്ക് ഒരു ഉൾക്കാഴ്ച നൽകാൻ ലക്ഷ്യമിട്ടു.

ആദ്യകാലം[തിരുത്തുക]

ഹെയ്ലി എലിസബത്ത് ആറ്റ്വെൽ 1982 ഏപ്രിൽ 5 ന്2[1][2] ലണ്ടനിൽ മാതാപിതാക്കളുടെ ഏക സന്താനമായി ജനിച്ചു.[3] അവരുടെ മാതാവ്, ആലിസൺ കെയ്ൻ, ബ്രിട്ടീഷ് വംശജയും പിതാവ് ഗ്രാന്റ് ആറ്റ്വെൽ, ഭാഗിക അമേരിക്കൻ ഇന്ത്യൻ, ഐറിഷ് പാരമ്പര്യമുള്ളയാളും മിസോറിയിലെ കാൻസാസ് സിറ്റിയിൽ നിന്നുള്ള അമേരിക്കൻ ഫോട്ടോഗ്രാഫറുമാണ്.[4][5][6] ലണ്ടനിലെ സിയോൺ-മാനിംഗ് റോമൻ കാത്തലിക് ഗേൾസ് സ്കൂളിൽ വിദ്യാഭ്യാസത്തിന് ചേർന്ന ശേഷം, ലണ്ടൻ ഓറേറ്ററി സ്കൂളിൽനിന്ന് എ-ലെവലുകൾ നേടി.

പിതാവിനോടൊപ്പം യാത്ര ചെയ്യാനും കാസ്റ്റിംഗ് ഡയറക്ടർക്കുവേണ്ടി ജോലി ചെയ്യാനും ആറ്റ്വെൽ രണ്ട് വർഷത്തേയ്ക്ക് അവധിയെടുത്തു. തുടർന്ന് ഗിൽഡ്ഹാൾ സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ ചേർന്ന അവർ അവിടെ മൂന്നുവർഷക്കാലം പരിശീലനം നേടുകയും അഭിനയത്തിൽ ബി.എ. ബിരുദം നേടുകയും ചെയ്തു. ഗിൽഡ്‌ഹാളിലെ അവരുടെ സമകാലികരിൽ പിന്നീട് ആറ്റ്‌വെൽ "ഒരു മികച്ച സുഹൃത്ത്" എന്ന് വിശേഷിപ്പിച്ച നടി ജോഡി വിറ്റേക്കറും റെസ്റ്റ്ലെസിൽ ഒപ്പം അഭിനയിച്ച മിഷേൽ ഡോക്കറിയും ഉൾപ്പെടുന്നു. 2005 ൽ ആറ്റ്വെൽ ബിരുദം നേടി.

അവലംബം[തിരുത്തുക]

  1. Mesure, Susie (14 November 2010). "Hayley Atwell: Gentlemen swoon, but only on set..." The Independent. Retrieved 12 February 2019.
  2. "Hayley Atwell: Overview". Zimbio. Retrieved 30 May 2017.
  3. Fox, Chloe (17 July 2011). "Action girl: Hayley Atwell interview". The Daily Telegraph.
  4. Fox, Chloe (17 July 2011). "Action girl: Hayley Atwell interview". The Daily Telegraph.
  5. Gomez, Patrick (7 January 2015). "5 things to know about Hayley Atwell". People.
  6. Kellaway, Kate (10 October 2010). "Hayley Atwell: 'The real me is a loner, a nerd and a bit overweight'". The Guardian (in ഇംഗ്ലീഷ്). Retrieved 2 March 2020.
"https://ml.wikipedia.org/w/index.php?title=ഹെയ്ലി_ആറ്റ്വെൽ&oldid=3670439" എന്ന താളിൽനിന്ന് ശേഖരിച്ചത്