ഹീ യിഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹീ യിഡേ
ജനനം2008
(5 വയസ്സ്)
ദേശീയതചൈനീസ്
മറ്റ് പേരുകൾഡൂഡു
അറിയപ്പെടുന്നത്വിമാനം പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
(5 വയസിൽ ഒറ്റയ്ക്ക് വിമാനം പറത്തി)
മാതാപിതാക്ക(ൾ)ഹീ ലീഷെങ്

അഞ്ചാം വയസിൽ വിമാനം പറത്തി ലോക റെക്കോർഡിനുടമയായ ചൈനീസ് ബാലനാണ് ഡൂഡു എന്നു വിളിപ്പേരുള്ള ഹീ യിഡെ.[1] 2013 ആഗസ്റ്റ് 31നു ബെയ്‌ജിങ്ങ്‌ വന്യജീവി പാർക്കിന് കുറുകേ, 492 അടി (150 മീറ്റർ) ഉയരത്തിൽ, 35 മിനുട്ട് വിമാനം പറത്തിയാണ് ഹീ ഈ നേട്ടം സ്വന്തമാക്കിയായത്.[2]

ന്യൂയോർക്കിൽ മൈനസ് 13 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ അർധനഗ്നനായി, മഞ്ഞു പെയ്യുന്നതിനിടയിലൂടെ ഹീ യിഡെ ഓടുന്ന വീഡിയോദൃശ്യം ഇൻറർനെറ്റിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വലിയ വിമർശനങ്ങൾക്കും ഈ വീഡിയോ കാരണമായി. കനത്ത മഴയും കാറ്റുമുള്ള സമയത്ത് ജപ്പാനിലെ ഫ്യൂജിയാമ പർവതം കയറിയും ഡൂഡു വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.[3][4]

2012 ആഗസ്റ്റിൽ കടലിലൂടെ ഒരു പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് തുഴഞ്ഞും ഹീ യിഡേ വാർത്തകളിൽ ഇടം നേടിയിരുന്നു.[5]

മകനെ ധൈര്യവാനായി വളർത്തുന്നതിന് വേണ്ടിയാണ് താൻ ഇത്തരത്തിലുള്ള സാഹിസിക പ്രവൃത്തികൾ ചെയ്യാൻ അവനെ പരിശീലിപ്പിക്കുന്നതെന്നാണ് ഡൂഡുവിന്റെ പിതാവ് ഹീ ലീഷെങ് അവകാശപ്പെടുന്നത്. എന്നാൽ ലീഷെങിന്റെ പരിശീലന രീതികൾ നിരവധി വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.[6]


അവലംബം[തിരുത്തുക]

  1. "Five-year-old Chinese boy He Yide is the youngest pilot in the world". First Post. Retrieved 2013 സെപ്റ്റംബർ 4. {{cite news}}: Check date values in: |accessdate= (help)
  2. "He Yide, Son Of 'Eagle Dad', Pilots A 35-Minute Flight By Himself". Huffington Post - US Edition. Retrieved 2013 സെപ്റ്റംബർ 4. {{cite news}}: Check date values in: |accessdate= (help)
  3. "അഞ്ചാം വയസ്സിൽ വിമാനം പറത്തി ഡൂഡു ഗിന്നസിൽ". മാതൃഭൂമി ദിനപത്രം 2013 സെപ്റ്റംബർ 4 -. Retrieved 2013 സെപ്റ്റംബർ 4. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "And you thought Tiger Mum was tough! Meet the 'Eagle Dad' who forces son, 4 to strip and do push-ups the NY snow as part of 'education' regime". Mail On Line 2012 ഫെബ്രുവരി 9 -. Retrieved 2013 സെപ്റ്റംബർ 4. {{cite news}}: Check date values in: |accessdate= (help)
  5. "'Eagle Dad,' He Liesheng, Forces 4-Year-Old Son To Sail Alone". Huffington Post 2012 ആഗസ്റ്റ് 27 -. Retrieved 2013 സെപ്റ്റംബർ 4. {{cite news}}: Check date values in: |accessdate= (help)
  6. അഞ്ചാം വയസിൽ പൈലറ്റ്; ലോകറെക്കോഡിട്ട് ചൈനീസ് ബാലൻ[പ്രവർത്തിക്കാത്ത കണ്ണി] - ഇന്ത്യാവിഷൻ
"https://ml.wikipedia.org/w/index.php?title=ഹീ_യിഡേ&oldid=3648832" എന്ന താളിൽനിന്ന് ശേഖരിച്ചത്