ഉള്ളടക്കത്തിലേക്ക് പോവുക

ഹിൽസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Tenualosa ilisha
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
T. ilisha
Binomial name
Tenualosa ilisha
(F. Hamilton, 1822)
Synonyms
  • Clupanodon ilisha Hamilton, 1822
  • Clupea ilisha (Hamilton, 1822)
  • Hilsa ilisha (Hamilton, 1822)
  • Macrura ilisha (Hamilton, 1822)
  • Tenualosa illisha (Hamilton, 1822)
  • Tenualosa illsha (Hamilton, 1822)
  • Clupea palasah Cuvier, 1829

കടൽ വാസിയായ ഒരു മൽസ്യമാണ് ഹിൽസ അഥവാ Hilsa (Hilsa Shad). ഇലിഷി, ഹിൽസ, ഹിൽസ മത്തി അല്ലെങ്കിൽ ഹിൽസ ഷാഡ് എന്നും അറിയപ്പെടുന്ന ഇത് ക്ലൂപെഡേ കുടുംബത്തിലെ മത്തിയുമായി ബന്ധപ്പെട്ട ഒരു ഇനം മത്സ്യമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വളരെ പ്രചാരമുള്ളതും ഏറെ ആവശ്യക്കാരുള്ളതുമായ ഒരു ഭക്ഷ്യ മത്സ്യമായ ഇത്; ബംഗ്ലാദേശിന്റെ ദേശീയ മത്സ്യവും[1] പശ്ചിമ ബംഗാളിന്റെ സംസ്ഥാന മത്സ്യവുമാണ്.[2] ഏറ്റവും പ്രശസ്തമായ ഹിൽസ മത്സ്യം വരുന്നത് ബംഗ്ലാദേശിലെ ചാന്ദ്‌പൂരിൽ നിന്നാണ്. ബംഗ്ലാദേശിലെ മൊത്തം മത്സ്യ ഉൽപ്പാദനത്തിന്റെ ഏകദേശം 12 ശതമാനവും, ജിഡിപിയുടെ (GDP) ഏകദേശം 1.15 ശതമാനവും ഈ മത്സ്യത്തിൽ നിന്നാണ് ലഭിക്കുന്നത്. 2017 ഓഗസ്റ്റ് 6-ന്, ബംഗ്ലാദേശ് വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പേറ്റന്റ്, ഡിസൈൻ, ട്രേഡ്മാർക്ക് വകുപ്പ്, 'ഇലിഷ്' ബംഗ്ലാദേശിന്റെ ഉൽപ്പന്നമാണെന്ന് അംഗീകാരം നൽകിക്കൊണ്ട് പ്രഖ്യാപിച്ചു.[3] 2023-ലെ കണക്കനുസരിച്ച്, ലോകത്താകെ ലഭ്യമാകുന്ന ഇലിഷ് മത്സ്യത്തിന്റെ 97 ശതമാനവും ബംഗ്ലാദേശിൽ നിന്നാണ് വരുന്നത്.[4] 2004-ൽ ബംഗ്ലാദേശ് ഇതിനായി 'ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ' (GI) പദവിക്ക് അപേക്ഷിച്ചിരുന്നു. ഏകദേശം 4,50,000-ത്തോളം ആളുകൾ തങ്ങളുടെ ഉപജീവനമാർഗ്ഗത്തിന്റെ പ്രധാന ഭാഗമെന്ന നിലയിൽ നേരിട്ട് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഏകദേശം 40 മുതൽ 50 ലക്ഷം വരെ ആളുകൾ ഈ വ്യാപാരവുമായി പരോക്ഷമായും ബന്ധപ്പെട്ടിരിക്കുന്നു.[5]

സാധാരണയായി ബംഗാൾ ഉൾക്കടലിൽ കാണപ്പെടുന്ന ഹിൽസ (ശാസ്ത്രീയനാമം: Tenualosa ilisha). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ആണ്.

കുടുംബം

[തിരുത്തുക]

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബങ്ങൾ

[തിരുത്തുക]
  1. ↑ Webb, Lois Sinaiko; Roten, Lindsay Grace (2009), The Multicultural Cookbook for Students, ABC-CLIO, ISBN 978-0-313-37559-0
  2. ↑ "State Fishes of India" (PDF). National Fisheries Development Board, Government of India. Retrieved 25 December 2020.
  3. ↑ "Recognition for hilsa". The Daily Star (in ഇംഗ്ലീഷ്). 2017-08-08. Retrieved 2019-01-16.
  4. ↑ Chakraborty, Hena; DebRoy, Piyashi; Kunui, Arghya; Nandy, Saurav Kumar; Jana, Chayna; Sahoo, Amiya Kumar; Das, Basanta Kumar (2024-02-07). "Hilsa fisheries in India: a socio-economic analysis of fishers in deltaic Ganga region of river Hooghly". Frontiers in Sustainable Food Systems (in English). 8 1310077. Bibcode:2024FrSFS...810077C. doi:10.3389/fsufs.2024.1310077. ISSN 2571-581X.{{cite journal}}: CS1 maint: unrecognized language (link)
  5. ↑ Siddique, Abu Bakar. "Country's 6th Ilish sanctuary coming soon". Dhaka Tribune. Retrieved 23 May 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഹിൽസ&oldid=4676483" എന്ന താളിൽനിന്ന് ശേഖരിച്ചത്