ഹിൽഡ സാച്ച്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിൽഡ ഗുസ്താഫ്വ സാച്ച്സ്
ജനനം(1857-03-13)മാർച്ച് 13, 1857
മരണംഫെബ്രുവരി 26, 1935(1935-02-26) (പ്രായം 77)
ദേശീയതസ്വീഡിഷ്
കലാലയംറോയൽ സെമിനാരി
ജീവിതപങ്കാളി(കൾ)കാൾ ഫ്രെഡ്രിക് സാച്ച്സ്
ElectedBoard of Directors, National Association for Women's Suffrage (Sweden), 1912–1921

സ്വീഡിഷ് പത്രപ്രവർത്തകയും പരിഭാഷകയും എഴുത്തുകാരിയും ഫെമിനിസ്റ്റുമായിരുന്നു ഹിൽഡ ഗുസ്താഫ്വ സാച്ച്സ് (ജീവിതകാലം,13 മാർച്ച് 1857, നോർകോപ്പിംഗ് - 26 ഫെബ്രുവരി 1935).

ഹിൽഡ സാച്ച്സ് നോർകോപ്പിംഗിലെ വ്യാപാരിയായിരുന്ന ജോഹാൻ ഗുസ്താഫ് എങ്‌സ്ട്രോമിന്റെയും ഗുസ്താഫ്വ അഗസ്റ്റ ഗുസ്താഫ്‌സന്റെയും മകളായിരുന്നു. നാട്ടിൻപുറങ്ങളിൽ ഒരു ഗൃഹാദ്ധ്യാപികയായി അവർ കുറച്ചുകാലം ജോലിചെയ്തു. 1878–1881 ൽ സ്റ്റോക്ക്ഹോമിലെ ഹെഗ്രെ ലെറിനിനെസെമിനാരിയറ്റിൽ പഠനം നടത്തി. തുടർന്ന് അദ്ധ്യാപനത്തിലേക്ക് മടങ്ങി. 1886-ൽ അവർ ജൂത ഫ്ലോറിസ്റ്റ് കാൾ ഫ്രെഡ്രിക് സാച്ചിനെ (1860–1893) വിവാഹം കഴിച്ചു.

തന്നെയും മക്കളെയും പിന്തുണയ്ക്കുന്നതിനായി 1893-ൽ ജീവിതപങ്കാളിയുടെ മരണശേഷം ഒരു പത്രപ്രവർത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ 1895 മുതൽ 1920 വരെ ഡിഎൻ, നിയാ ഡാഗ്ലിറ്റ് അല്ലെഹണ്ട, എസ്‌വിഡി, സ്റ്റോക്ക്ഹോംസ്ബ്ലാഡെറ്റ് തുടങ്ങി നിരവധി പത്രങ്ങൾക്കായി റിപ്പോർട്ട് ചെയ്തു. 1899 ൽ റോമിൽ നടന്ന അന്താരാഷ്ട്ര ജേണലിസ്റ്റ് കോൺഫറൻസിൽ പ്രതിനിധിയായി പങ്കെടുത്ത ആദ്യവനിതയായിരുന്ന അവർ അവിടെ സ്വീഡിഷ് പേപ്പർ എൻ‌ഡി‌എയെ പ്രതിനിധീകരിച്ചു. 1902-ൽ നാഷണൽ അസോസിയേഷൻ ഫോർ വിമൻസ് സഫറേജ് സ്ഥാപകരിലൊരാളായ അവർ 1912-1921 ൽ അവിടെ ബോർഡ് അംഗമായിരുന്നു.

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിൽഡ_സാച്ച്സ്&oldid=3648831" എന്ന താളിൽനിന്ന് ശേഖരിച്ചത്