ഹിരോമി കവകാമി
ഹിരോമി കവകാമി | |
---|---|
ജനനം | 1958 (വയസ്സ് 65–66) ടോക്കിയോ, ജപ്പാൻ |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | ജാപ്പനീസ് |
പഠിച്ച വിദ്യാലയം | ഒച്ചനോമിസു വനിതാ കോളേജ് |
Period | 1990–തുടരുന്നു |
Genre | ഫിക്ഷൻ, കവിത |
ശ്രദ്ധേയമായ രചന(കൾ) | ട്രെഡ് ഓൺ എ സ്നേക്ക്, ദ ബ്രീഫ് കേസ്/സ്റ്റ്രെയിഞ്ച് വെതർ ഇൻ ടോക്യോ |
അവാർഡുകൾ |
|
ഒരു ജാപ്പനീസ് എഴുത്തുകാരിയാണ് ‘’ഹിരോമി കവകാമി’’ (ജനനം: 1958).[1] അക്കുതഗാവ സമ്മാനം, തനിസാക്കി സമ്മാനം, യോമിയൂരി സമ്മാനം, സാഹിത്യത്തിനുള്ള ഇസുമി ക്യാക്ക സമ്മാനം എന്നിവ ഉൾപ്പെടെ നിരവധി ജാപ്പനീസ് സാഹിത്യ അവാർഡുകൾ അവർ നേടിയിട്ടുണ്ട്. ഹിരോമിയുടെ കൃതികൾ 15-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ആദ്യകാലജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]1958 ൽ ടോക്കിയോയിൽ ജനിച്ച കവകാമി വളർന്നത് സുഗിനാമി നഗരത്തിലെ തകൈഡോ പരിസരത്താണ്.[1] 1980 ൽ ഒച്ചനോമിസു വിമൻസ് കോളേജിൽ നിന്ന് ജീവശാസ്ത്രത്തിൽ ബിരുദം നേടി.[2][3]
സാഹിത്യരംഗത്ത്
[തിരുത്തുക]കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം കവകാമി ജാപ്പനീസ് സയൻസ് ഫിക്ഷൻ മാസികയായ NW-SF- നായി എഴുതാനും എഡിറ്റുചെയ്യാനും തുടങ്ങി.[4] അവruടെ ആദ്യ ചെറുകഥയായ "ഷോ-ഷിമോക്കു" ("ഡിപ്റ്റെറ") 1980 ൽ NW-SF ൽ പ്രത്യക്ഷപ്പെട്ടു.[3] ഒരു മിഡിൽ സ്കൂളിലും ഹൈസ്കൂളിലും കുറച്ചുനാൾ സയൻസ് പഠിപ്പിച്ചു. എന്നാൽ ഭർത്താവിന് പുതിയ ജോലിസ്ഥലത്തേക്ക് മാറേണ്ടിവന്നപ്പോൾ ജോലി ഉപേക്ഷിച്ച് ഒരു വീട്ടമ്മയായി കഴിഞ്ഞു.[5]
1994-ൽ, 36-ാം വയസ്സിൽ കവകാമി സാഹിത്യ ഫിക്ഷൻ എഴുത്തിൽ പ്രവേശിച്ചു. കമിസാമ (ദൈവം) എന്ന ചെറുകഥാ സമാഹാരത്തിലൂടെയണ്യിരുന്നു അവർ അരങ്ങേറ്റം കുറിച്ചത്.[5] 1996-ൽ രചിച്ച ഹെബി വോ ഫ്യൂമി (ഒരു പാമ്പിനെ ചവിട്ടി) എന്ന കൃതി ജപ്പാനിലെ ഏറ്റവും അഭിമാനകരമായ സാഹിത്യ അവാർഡുകളിലൊന്നായ അകുതഗാവ സമ്മാനം നേടി.[6] പിന്നീട് ഇത് റെക്കോർഡ് ഓഫ് എ നൈറ്റ് ടൂ ബ്രീഫ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.[7] മുപ്പതുകളിൽ എത്തിയ ചെറുപ്പക്കാരിയായ ഒരു സ്ത്രീയും പണ്ട് അവരുടെ അധ്യാപകനായിരുന്ന, എഴുപതിനുമേൽ പ്രായമുള്ള ഒരു പുരുഷനും തമ്മിലുള്ള സൗഹൃദവും പ്രണയവും വിഷയമാക്കി രചിച്ച പ്രണയകഥയായ സെൻസെ നോ കബാൻ (ടോക്കിയോയിലെ ബ്രീഫ്കേസ് അല്ലെങ്കിൽ വിചിത്ര കാലാവസ്ഥ) എന്ന നോവലിന് 2001 ൽ താനിസാക്കി സമ്മാനം ലഭിച്ചു.[8] ഫുകുഷിമ ഡൈചി ആണവ ദുരന്തത്തിനുശേഷം, കവകാമി തന്റെ ആദ്യ ചെറുകഥയായ "കമിസാമ" ("ഗോഡ്") വീണ്ടും എഴുതുകയുണ്ടായി.[9] ഈ പുന:സൃഷ്ടിയിൽ അവർ ആ കഥയുടെ യഥാർത്ഥ പ്ലോട്ട് നിലനിർത്തിക്കൊണ്ട് ഫുകുഷിമയുടെ സംഭവങ്ങൾ കൂടി ഉൾപ്പെടുത്തി.
കവകാമിയുടെ 2003-ൽ പ്രസിദ്ധീകരിച്ച നിഷിനോ യുകിഹിക്കോ നോ കോയി തൊ ബോക്കൻ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിലുള്ള ചലച്ചിത്രം 2014 ൽ ജപ്പാനിൽ രാജ്യവ്യാപകമായി പുറത്തിറങ്ങി.[10] യുട്ടക ടാക്കെനൗച്ചി, മച്ചിക്കോ ഓനോയും എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു. അതേ വർഷം തന്നെ ബംഗിഷുഞ്ജു എന്ന കമ്പനി കവകാമിയുടെ സ്യൂസി (水) എന്ന നോവൽ പ്രസിദ്ധീകരിച്ചു. ഈ നോവൽ 2015 ൽ 66-ാമത് യോമിയൂരി സമ്മാനം നേടി. സാഹിത്യത്തിന്റെ ചക്രവാളം വിപുലീകരിച്ചതിന് സെലക്ഷൻ കമ്മിറ്റി അംഗം യാക്കോ ഒഗാവ ഈ പുസ്തകത്തെ പ്രശംസിച്ചു.[11] 2016 ൽ കവകാമിയുടെ 14 ചെറുകഥകളുടെ സമാഹാരം ഒകിന തോരി നീ സരവാരനൈ യോ (大 き な 鳥 に さ ら わ れ な い う う), എന്ന പേരിൽ കോഡൻഷ എന്ന കമ്പനി പ്രസിദ്ധീകരിച്ചു. ഈ സഘാരത്തിന് സാഹിത്യത്തിനുള്ള 44-ാമത്തെ ഇസുമി ക്യോക്ക സമ്മാനം ലഭിച്ചു.[12]
രചനാശൈലി
[തിരുത്തുക]ദൈനംദിന സാമൂഹിക ഇടപെടലുകളുടെ സൂക്ഷ്മമായ വിശദാംശങ്ങൾ വിവരിക്കുന്നതിലൂടെ കവകാമിയുടെ കൃതികൾ വൈകാരിക അവ്യക്തത പരിശോധിക്കുന്നു.[13] അവരുടെ പല കഥകളും ഫാന്റസിയുടെയും മാജിക് റിയലിസത്തിന്റെയും ഘടകങ്ങൾ ഉൾക്കൊള്ളുന്നു. കവകാമിയുടെ രചനളെ ലൂയിസ് കരോൾ, ബനാന യോഷിമോട്ടോ എന്നിവരുടേതുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഗബ്രിയേൽ ഗാർസിയ മാർക്വേസ്, ജെ. ജി. ബല്ലാർഡ് എന്നിവർ തന്നെ സ്വാധീനിച്ചതായി അവർ പ്രസ്താവിച്ചിട്ടുണ്ട്.[14] "ഗോഡ് ബ്ലെസ് യു" ("കമിസാമ"), "ദി മൂൺ ആൻഡ് ബാറ്ററീസ്" (സെൻസെ നോ കബാനിൽ നിന്ന് എടുത്, "മൊഗെറ വോഗുര", "ബ്ലൂ മൂൺ"[15] എന്നിങ്ങനെ കവകാമിയുടെ പല ചെറുകഥകളും നോവൽ എക്സ്ട്രാക്റ്റുകളും ഉപന്യാസങ്ങളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Kawakami, Hiromi (japanese ഭാഷയിൽ). 作家の読書道:第7回 川上 弘美さん. Interview with WEB本の雑誌 Editorial Department. http://www.webdoku.jp/rensai/sakka/michi07.html. ശേഖരിച്ചത് September 8, 2018.
- ↑ https://www.themodernnovel.org/asia/other-asia/japan/hiromi-kawakami/
- ↑ 3.0 3.1 "Japan Society Book Club: Record of a Night Too Brief by Hiromi Kawakami". Japan Society of the UK. March 13, 2017. Archived from the original on 2019-11-08. Retrieved June 18, 2018.
- ↑ Ashley, Mike (2007). Gateways to Forever: The Story of the Science-fiction Magazines from 1970 to 1980. Liverpool University Press.
- ↑ 5.0 5.1 "どっち派? 川上弘美と小川洋子" (in japanese). May 2, 2018. Archived from the original on 2018-09-09. Retrieved September 8, 2018.
{{cite news}}
: CS1 maint: unrecognized language (link) - ↑ Flanagan, Damian (May 27, 2017). "'Record of a Night Too Brief': Hiromi Kawakami uncoils life's mysteries with an exploration of dreams". The Japan Times. Retrieved June 21, 2018.
- ↑ Larson, M. W. (July 19, 2017). "The Folkloric and the Fantastic: Hiromi Kawakami's "Record of a Night Too Brief"". Los Angeles Review of Books. Retrieved June 18, 2018.
- ↑ "谷崎潤一郎賞受賞作品一覧 (List of Tanizaki Prize Award Winners)". Chuo Koron Shinsha (in japanese). Retrieved June 20, 2018.
{{cite web}}
: CS1 maint: unrecognized language (link) - ↑ Dejima, Yukiko (September 15, 2016). "Chapter 3: Tsunamis and Earthquakes in Japanese Literature". In Karan, Pradyumna; Suganuma, Unryu (eds.). Japan after 3/11: Global Perspectives on the Earthquake, Tsunami, and Fukushima Meltdown. University Press of Kentucky.
- ↑ 宇田川, 幸洋 (February 8, 2014). "ニシノユキヒコの恋と冒険". Nikkei Style (in japanese). Retrieved September 9, 2018.
{{cite news}}
: CS1 maint: unrecognized language (link) - ↑ "小説賞 川上弘美 「水声」" [Novel Prize: Hiromi Kawakami for Suisei]. Yomiuri Shimbun (in japanese). February 2, 2015. Archived from the original on 2018-09-09. Retrieved September 8, 2015.
{{cite news}}
: CS1 maint: unrecognized language (link) - ↑ "泉鏡花文学賞 川上弘美さんが受賞" [Izumi Kyōka Prize for Literature awarded to Hiromi Kawakami]. Mainichi Shimbun (in japanese). October 13, 2016. Retrieved September 8, 2018.
{{cite news}}
: CS1 maint: unrecognized language (link) - ↑ Larson, M.W. (November 27, 2017). "The Anxiety of Intimacy in Hiromi Kawakami's "The Nakano Thrift Shop"". Los Angeles Review of Books. Retrieved June 18, 2018.
- ↑ Doyle, Martin (May 5, 2014). "Hiromi Kawakami briefs us on her literary life". The Irish Times. Retrieved June 17, 2018.
- ↑ Kawakami, Hiromi (April 24, 2014). "Blue Moon". Granta. Translated by North, Lucy. Retrieved June 18, 2018.