ഹിരഗാന
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹിരഗാന (ജാപ്പനീസ്: 平仮名 , Hiragana) ഒരു ജാപ്പനീസ് സിലബറി (syllabary) ആണ്. ഹിരഗാനയും, കതകാനയും, കാഞ്ചിയും (ചില സന്ദർഭങ്ങളിൽ ലാറ്റിൻ ലിപിയും) ചേർന്നതാണ് ജാപ്പനീസ് റൈറ്റിംഗ് സിസ്റ്റം. ഹിരാഗാന എന്ന വാക്കിന്റെ അർത്ഥം "സാധാരണ" അല്ലെങ്കിൽ "ലളിതമായ" കന(ഹിരഗാനയും കതകാനയും ഒന്നായി ജാപ്പനീസിൽ കന എന്നാണ് പറയുക) എന്നാണ്.[1] ഹിരഗാന ഒരു സിലബറിയാണ്, അതിനർത്ഥം, ഓരോ അക്ഷരവും ഒരു സിലബിൾ ആണ്. ഹിരഗാന അക്ഷരങ്ങളിൽ 5 സ്വരാക്ഷരങ്ങളും(അ, ഇ, ഉ, എ, ഒ), 1വഞ്ജനാക്ഷരവും, 46 സ്വരാക്ഷര-വഞ്ജനാക്ഷര അക്ഷരങ്ങളും ഉണ്ട്. സ്വരാക്ഷര- വഞ്ജനാക്ഷര അക്ഷരങ്ങളെന്നാൽ ഒരു വഞ്ജനാക്ഷര ശബ്ദവും ഒരു സ്വരാക്ഷര ശബ്ദവുമുള്ളത്, (ഉദാഹരണത്തിന്- ഹിരഗാന അക്ഷരം- か(ക), ഒരു വഞ്ജനാക്ഷര ശബ്ദം- "ക്", ഒരു സ്വരാക്ഷര ശബ്ദം-"അ", എന്ന രണ്ട് ശബ്ദങ്ങൾ ചേർന്നതാണ്).[2]
ഭാഷയിൽ ഹിരഗാനയുടെ ഉപയോഗം
[തിരുത്തുക]വിവിധ വ്യാകരണ, പ്രവർത്തന പദങ്ങൾ എഴുതാൻ ഹിരാഗാന ഉപയോഗിക്കുന്നു. അതുപോലെ, പ്രാദേശിക പദങ്ങൾ എഴുതുവാനും ഹിരഗാന ഉപയോഗിക്കാറുണ്ട്. അർത്ഥം മനസ്സിലാക്കുവാനോ, വായിക്കുവാൻ ബുദ്ധിമുട്ടുള്ളതോ ആയ കാഞ്ചി ചിഹ്നങ്ങളുടെ ഉച്ചാരണം കാണിക്കുന്ന വായനാ സഹായമായ ഫുരിഗാന എഴുതാനും ഹിരാഗാന ഉപയോഗിക്കുന്നു. താഴെയുള്ള ചിത്രത്തിൽ കാഞ്ചി ചിഹ്നങ്ങളുടെ (Chinese Characters) വലതു വശത്തായി ചെറിയ അക്ഷരത്തിൽ കതകാനയിൽ എഴുതിയിരിക്കുന്നതാണ് ഫുരിഗാന. ഹിരഗാനയിലും ഫുരിഗാന എഴുതാവുന്നതാണ്.
റൈറ്റിംഗ് സിസ്റ്റം
[തിരുത്തുക]ആധുനിക ഹിരാഗാന സിലബറിയിൽ 46 അടിസ്ഥാന അക്ഷരങ്ങൾ അടങ്ങിയിരിക്കുന്നു:
- 5 സ്വരാക്ഷരങ്ങൾ
- 46 സ്വരാക്ഷര-വഞ്ജനാക്ഷര അക്ഷരങ്ങൾ
- 1 വഞ്ജനാക്ഷരവുമുണ്ട്
അ | ഇ | ഉ | എ | ഒ | ||
---|---|---|---|---|---|---|
∅ | あ | い | う | え | お | |
ക് | か | き | く | け | こ | |
ഗ് | が | ぎ | ぐ | げ | ご | |
സ് | さ | し | す | せ | そ | |
സ്(z) | ざ | じ | ず | ぜ | ぞ | |
ത് | た | ち | つ | て | と | |
ദ് | だ | ぢ | づ | で | ど | |
ന് | な | に | ぬ | ね | の | |
ഹ് | は | ひ | ふ | へ | ほ | |
ബ് | ば | び | ぶ | べ | ぼ | |
പ് | ぱ | ぴ | ぷ | ぺ | ぽ | |
മ് | ま | み | む | め | も | |
യ് | や | ゆ | よ | |||
ര് | ら | り | る | れ | ろ | |
വ് | わ | を | ||||
ൻ | ん |
സ്ട്രോക് ഓർഡർ
[തിരുത്തുക]താഴെ നൽകിയിരിക്കുന്ന പെട്ടിയിൽ ഹിരഗാന അക്ഷരങ്ങൾ എഴുതുന്ന വിതം (സ്ട്രോക് ഓർഡർ) നൽകിയിരിക്കുന്നു
ചരിത്രം
[തിരുത്തുക]അഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച ചൈനീസ് ചിഹ്നങ്ങളായ മാന്യോഗാനയിൽ നിന്നാണ് ഹിരാഗാന വികസിച്ചത്. ചൈനീസ് കാലിഗ്രാഫിയുടെ കഴ്‌സീവ് സ്‌ക്രിപ്റ്റ് ശൈലിയിൽ നിന്നാണ് ഹിരാഗാനയുടെ രൂപങ്ങൾ ഉണ്ടായത്. വലത് വശത്തുള്ള ചിത്രത്തിൽ ചൈനീസ് ചിഹ്നങ്ങളായ മാന്യോഗാനയിൽ നിന്ന് ഹിരാഗാന വികസിച്ചത് കാണാം.
ഇത് ആദ്യമായി വികസിപ്പിച്ചെടുത്തപ്പോൾ, ഹിരാഗാനയെ എല്ലാവരും അംഗീകരിച്ചില്ല. അന്നത്തെ വിദ്യാസമ്പന്നരും മറ്റ് ഉന്നതരും കാഞ്ചി സിസ്റ്റം മാത്രം ഉപയോഗിക്കാൻ തീരുമാനിച്ചു.
പേഴ്സണൽ കത്തുകൾ പോലുള്ള അനൌദ്യോഗിക രചനകൾക്കായി ഹിരാഗാന ഉപയോഗിച്ചിരുന്നു, ഔദ്യോഗിക രേഖകൾക്കായി കതകാനയും കാഞ്ചിയും ഉപയോഗിച്ചു. ആധുനിക കാലത്ത്, ഹിരാഗാനയുടെ ഉപയോഗം കതകാനയും കാഞ്ചിയുടെയുമൊപ്പമാണ്. 19 നൂറ്റാണ്ട് മുതൽ മറ്റു ഭാഷകളിൽ നിന്നും കടമെടുത്ത വാക്കുകൾക്കായി കതകാനയാണ് ഉപയോഗിക്കാറ്.
അവലംബം
[തിരുത്തുക]- ↑ "Japanese calligraphy" (in ഇംഗ്ലീഷ്). Retrieved 2021-04-24.
- ↑ "Hiragana | Japanese script" (in ഇംഗ്ലീഷ്). Retrieved 2021-04-24.