കാഞ്ജി
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Kanji » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Kanji | |
---|---|
തരം | |
ഭാഷകൾ | Old Japanese, Japanese, Ryukyuan languages |
കാലയളവ് | 5th century AD - present |
Parent systems | |
Sister systems | Hanja, Zhuyin, traditional Chinese, simplified Chinese, Nom, Khitan script, Jurchen script, Tangut script, Yi script |
ദിശ | Left-to-right |
ISO 15924 | Hani, 500 |
Unicode alias | Han |
ജാപ്പനീസ് എഴുത്ത് സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന ചൈനീസ് ചിഹ്നങ്ങളാണ് കാഞ്ജി (ജാപ്പനീസ്: 漢字, Kanji). [1] ജാപ്പനീസ് സിലബിക് സ്ക്രിപ്റ്റുകളായ ഹിരഗാന, കത്തക്കാന എന്നിവയ്ക്കൊപ്പം അവ ഉപയോഗിക്കുന്നു. കാഞ്ജി എന്ന ജാപ്പനീസ് പദത്തിന്റെ അർത്ഥം "ഹാൻ അക്ഷരങ്ങൾ" എന്നാണ്. ചില കാഞ്ജിക്ക് ചൈനീസ് ഭാഷയ്ക്ക് സമാനമായ അർത്ഥവും ഉച്ചാരണവും ഉണ്ടെങ്കിലും, ചിലതിന് വളരെ വ്യത്യസ്തമായ അർത്ഥങ്ങളും ഉച്ചാരണങ്ങളും ഉണ്ടായിരിക്കാം. ആദ്യ കാലത്ത് ജപ്പാൻ ചൈനീസ് അക്ഷരങ്ങൾ മാത്രമുപയോഗിച്ചാണ് എഴുതിയിരുന്നത്[2][unreliable source?]. ഇന്ന് കാഞ്ജിക്കൊപ്പം ഹിരഗാനയും കത്തക്കാനയും കൂടെ ചേർത്താണ് എഴുതുന്നത്.
ഹിരഗാനയും കത്തക്കാനയും ജാപ്പനീസ് ജനത പിന്നീട് ഭാഷയെഴുതാനുള്ള എളുപ്പത്തിനും വ്യാകരണ ആവശ്യങ്ങൾക്കുമായി സ്രിഷ്ടിച്ചതാണ്. ഹിരഗാനയും കത്തക്കാനയും ഒരുമിച്ച് കന (かな) എന്ന് പറയും. [3][unreliable source?]കന അക്ഷരങ്ങളെപോലെയാണ്, ഓരോ അക്ഷരത്തിനും അതിന്റെതായ ഉച്ചാരണമുണ്ട്. എന്നാൽ, കാഞ്ജി ഒരു വാക്കിനെപോലെയാണ്. ഓരോ കാഞ്ജിക്കും ഒന്നോ അതിലതികമോ അർത്ഥങ്ങളും ഉച്ചാരണങ്ങളും ഉണ്ടാകും. ആയിരക്കണക്കിനു കാഞ്ജികളുണ്ട്.[4] കാഞ്ജിയെ മന എന്നും വിളിക്കുന്നു (真名, "യഥാർത്ഥ പേര്, യഥാർത്ഥ പ്രതീകം").
ചരിത്രം
[തിരുത്തുക]ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ഔദ്യോഗിക മുദ്രകൾ, അക്ഷരങ്ങൾ, വാളുകൾ, നാണയങ്ങൾ, കണ്ണാടികൾ, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയിലൂടെയാണ് ചൈനീസ് അക്ഷരങ്ങൾ ആദ്യമായി ജപ്പാനിലെത്തിയത്. ഇന്നത്തെ കാലത്ത്, ജാപ്പനീസ് ഭാഷയുടെ ഭാഗങ്ങൾ (സാധാരണയായി ഉള്ളടക്ക പദങ്ങൾ) നാമങ്ങൾ, നാമവിശേഷണ കാണ്ഡം, ക്രിയാ കാണ്ഡം എന്നിവ എഴുതാൻ കാഞ്ജി ഉപയോഗിക്കുന്നു. ആദ്യകാല ജാപ്പനീസ് രേഖകൾ യമാതോ കോടതിയിൽ ജോലി ചെയ്യുന്ന ദ്വിഭാഷാ ചൈനീസ് അല്ലെങ്കിൽ കൊറിയൻ ഉദ്യോഗസ്ഥർ എഴുതിയതാകാം. ചക്രവർത്തി സ്യൂക്കോയുടെ (593–628) ഭരണകാലത്ത്, യമാതോ കോടതി ചൈനയിലേക്ക് പൂർണ്ണ തോതിലുള്ള നയതന്ത്ര ദൗത്യങ്ങൾ അയയ്ക്കാൻ തുടങ്ങി, ഇത് ജാപ്പനീസ് കോടതിയിൽ ചൈനീസ് അക്ഷരങ്ങളിലെ സാക്ഷരത വർദ്ധിപ്പിക്കുന്നതിന് കാരണമായി. പുരാതന കാലത്ത് പേപ്പർ വളരെ അപൂർവമായിരുന്നതിനാൽ ആളുകൾ കാഞ്ജി നേർത്തതും ചതുരാകൃതിയിലുള്ളതുമായ മരക്കഷണങ്ങളിൽ ആയിരുന്നു എഴുതിയിരുന്നത്.
ലിപി പരിഷ്കരണം
[തിരുത്തുക]1946 ൽ, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനിലെ സഖ്യസേനയുടെ കീഴിലും, സഖ്യശക്തികളുടെ പരമോന്നത കമാൻഡറുടെ നേതൃത്വത്തിലും, ജാപ്പനീസ് സർക്കാർ ഓർത്തോഗ്രാഫിക് പരിഷ്കാരങ്ങളുടെ ഒരു പരമ്പര ആരംഭിച്ചു, സാഹിത്യത്തിൽ ഉപയോഗിക്കുന്ന കാഞ്ജി പഠിക്കാനും, ലളിതമാക്കാനും കുട്ടികളെ സഹായിക്കുന്നതിനായിരുന്നു ഇത്.
ചില കാഞ്ജികൾക്ക് ലളിതമായ രൂപങ്ങൾ നൽകി, അവയെ ഷിൻജിതായ് (新字体) എന്ന് വിളിക്കുന്നു.
ക്യോയിക്കു കാഞ്ജി
[തിരുത്തുക]പ്രാഥമിക വിദ്യാകാലത്ത് ജാപ്പനീസ് കുട്ടികൾ പഠിക്കുന്ന ആദ്യത്തെ 1,026 കാഞ്ജി അക്ഷരങ്ങളാണ് ക്യോയിക്കു കാഞ്ജി (教育漢字, അക്ഷരാർത്ഥത്തിൽ- വിദ്യാഭ്യാസ കാഞ്ജി). ജാപ്പനീസ് വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ കാഞ്ജികളുടെ പട്ടിക നിർമ്മിക്കുന്നതും പരിപാലിക്കുന്നതും.
ജോയോ കാഞ്ജി
[തിരുത്തുക]2,136 കാഞ്ജികളും, (ക്യോയിക്കു കാഞ്ജികളും, കൂടാതെ ജൂനിയർ ഹൈസ്കൂളിലും ഹൈസ്കൂളിലും പഠിപ്പിച്ച 1,130 അധിക കഞ്ജികളും) ചേർന്നതാണ് ജോയോ കാഞ്ജികൾ (常用漢字, അക്ഷരാർത്ഥത്തിൽ- പതിവായി ഉപയോഗിക്കുന്ന കാഞ്ജി).
ജിൻമെയോ കാഞ്ജി
[തിരുത്തുക]സെപ്റ്റംബർ 25, 2017 ലെ കണക്കനുസരിച്ച്, ജിൻമെയോ കാഞ്ചി (人名用漢字, അക്ഷരാർത്ഥത്തിൽ, വ്യക്തികളുടെ പേരുകളിൽ ഉപയോഗിക്കുന്ന കാഞ്ജി) 863 അക്ഷരങ്ങൾ ഉൾക്കൊള്ളുന്നു.
ഹ്യോഗായ് കാഞ്ജി
[തിരുത്തുക]ജോയോ കാഞ്ജിയുടെയോ, ജിൻമെയോ കാഞ്ജിയുടെയോ പട്ടികകളിൽ അടങ്ങിയിട്ടില്ലാത്ത കാഞ്ജികളാണ് ഹ്യോഗായ് കാഞ്ജി (表外漢字അക്ഷരാർത്ഥത്തിൽ, പട്ടികപെടുത്താത്ത കാഞ്ജികൾ).
കാഞ്ജിയുടെ ആകെ എണ്ണം
[തിരുത്തുക]ചൈനീസ് അക്ഷരങ്ങളുടെ കൃത്യമായ ഒരു എണ്ണം ഇല്ലാത്തതുപോലെ, കാഞ്ജി അക്ഷരങ്ങളുടെയും കൃത്യമായ ഒരു എണ്ണം ഇല്ല. ജാപ്പനീസ് ഭാഷയിലെ അടിസ്ഥാന സാക്ഷരതയ്ക്ക് 2,136 ജോയോ കാഞ്ജികൾ ആവശ്യമാണെന്ന് കണക്കാക്കപ്പെടുന്നു. ജപ്പാനിലെ ഭൂരിപക്ഷം പേരും ആയിരത്തിലതികം അക്ഷരങ്ങൾ സാധാരണയായി ഉപയോഗിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു, കൂടാതെ ആയിരക്കണക്കിന് അക്ഷരങ്ങൾ ഇടയ്ക്കിടെ മാത്രം ഉപയോഗിക്കുകയും ചെയ്യുന്നു. 1994 ൽ ചൈനയിൽ പ്രസിദ്ധീകരിച്ച ജൊങ്ഹുവ സിഹായി-യിൽ (ഒരു ചൈനീസ് നിഘണ്ടു) ഏകദേശം 85,000 കാഞ്ജികൾ അടങ്ങിയിരിക്കുന്നു, എന്നാൽ അവയിൽ ഭൂരിഭാഗവും രാജ്യത്ത് സാധാരണ ഉപയോഗത്തിലില്ല.
കാഞ്ജിയുടെ വായനാ രീതി
[തിരുത്തുക]ജാപ്പനീസ് ഭാഷയിലേക്ക് കാഞ്ജി കടമെടുത്ത രീതി കാരണം, ഒന്നോ അതിലധികമോ വ്യത്യസ്ത വാക്കുകൾ എഴുതാൻ ഒരൊറ്റ കാഞ്ജ് ഉപയോഗിക്കാം. ഒരേ കാഞ്ജി വ്യത്യസ്ത രീതികളിൽ ഉച്ചരിക്കുകയും ചെയ്യാം. ഒന്നിൽ കൂടുതൽ വായനാരീതികൾ ബുദ്ധിയിൽ സജീവമാകുമെങ്കിലും, ഏത് വായനാരീതിയാണ് ഉചിതമെന്ന് തീരുമാനിക്കുന്നത് അത് ഏത് പദത്തെ പ്രതിനിധീകരിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു, ഇത് സാധാരണയായി സന്ദർഭം, ഉദ്ദേശിച്ച അർത്ഥം എന്നിവയിൽ നിന്ന് നിർണ്ണയിക്കാനാകും, ആ കാഞ്ജി ഒരു സംയുക്ത പദത്തിന്റെ ഭാഗമാണോ അതോ ഒരു സ്വതന്ത്ര വാക്കാണോ, ചിലപ്പോൾ വാക്യത്തിനുള്ളിലെ സ്ഥാനം എന്നിവയിൽ നിന്നൊക്കെ നിർണ്ണയിക്കാനാകും. ഉദാഹരണത്തിന്, 今日 സാധാരണയായി വായിക്കുന്നത് "ക്യോ" എന്നാണ്, (അർത്ഥം "ഇന്ന്"), എന്നാൽ ഔപചാരിക രചനയിൽ 今日നെ, "ക്യോ" എന്നതിന് പകരം "കൊന്നിച്ചി" എന്നാണ് വായിക്കുക, (അർത്ഥം "ഇപ്പോൾ"). ഇത് സന്ദർഭത്തിൽ നിന്ന് മനസ്സിലാക്കുന്നു. കാഞ്ചി വായനകളെ ഒനിയോമി (音読み) , കുനിയോമി (訓読み) എന്ന് പ്രധാനമായി തരം തിരിച്ചിരിക്കുന്നു, മിക്ക കാഞ്ജികൾക്കും കുറഞ്ഞത് രണ്ട് വായനകളെങ്കിലും ഉണ്ട്, ഒന്നോ അതിലധികമോ ഒനിയോമിയും, ഒന്നോ അതിലധികമോ കുനിയോമിയും.
ഒനിയോമി (ചൈനീസ്-ജാപ്പനീസ് വായനരീതി)
[തിരുത്തുക]കാഞ്ജി ചൈനീസിൽ നിന്നും ജാപ്പനീസിലേക്ക് കടമെടുത്തപ്പോൾ, ചൈനീസിൽ നിന്നും കാഞ്ജി വന്നതുകൊണ്ടുത്തന്നെ തീർച്ചയായും കാഞ്ജിക്ക് ചൈനീസിൽ വായിക്കുന്ന രീതിയുണ്ട്, ആ വായനാരീതിയെയാണ് ഒനിയോമി അഥവാ ചൈനീസ് വായന എന്ന് പറയുന്നത്. ചില കാഞ്ജി ചൈനയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്, വ്യത്യസ്ത സമയങ്ങളിൽ ജപ്പാനിലേക്കെത്തി, അതിനാൽ ഒന്നിലധികം ഒനിയോമിയുണ്ടാകാനും, പലപ്പോഴും ഒന്നിലധികം അർത്ഥങ്ങളുണ്ടാകാനും സാധ്യതയുണ്ട്. ജപ്പാനിൽ കണ്ടുപിടിച്ച കാഞ്ജികൾക്ക് സാധാരണയായി ഒനിയോമി ഉണ്ടാകുവാൻ സാധ്യതയില്ല.
കാഞ്ജി | അർത്ഥം | ഒനിയോമി വായന 1 | ഒനിയോമി വായന 2 | ഒനിയോമി വായന 3 | മാൻഡറിൻ ചൈനീസ് ഭാഷയിൽ വായന രീതി |
---|---|---|---|---|---|
明 | ശോഭയുള്ള | മ്യോ | മെയ് | മിൻ | മിങ് |
行 | പോകുക | ഗ്യോ | ക്യോ | അൻ | സിങ് |
子 | കുട്ടി | ഷി | ഷി | സു | സി |
京 | തലസ്ഥാനം | ക്യോ | കെയ് | കിൻ | ജിങ് |
兵 | സൈനികൻ | ഹ്യോ | ഹെയ് | ബിങ് |
ഒനിയോമി സാധാരണയായി സംയുക്ത പദങ്ങളിലാണ് (ഒരു വാക്കിൽ ഒന്നിലതികം കാഞ്ജിയുള്ളത്) ഉപയോഗിക്കാറ്.
കുൻയോമി (പ്രാദേശിക വായനരീതി)
[തിരുത്തുക]ജാപ്പനീസ് പദത്തിന്റെ ഉച്ചാരണത്തെ അടിസ്ഥാനമാക്കിയുള്ള വായനയാണ് കുൻയോമി. ഒനിയോമിയെ പോലെ ഒരു കാഞ്ജിക്ക് ഒന്നിലതികം കുൻയോമി വായനകൾ ഉണ്ടാകാറുണ്ട്. എന്നാൽ ചില സാഹച്യരങ്ങളിൽ ഒരു കുൻയോമി പോലുമില്ലാത്ത സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്.
കുൻയോമി വായന സാധാരണയായി ഉപയോഗിക്കാറ് ഒരു കാഞ്ജി ഒറ്റക്ക്, അതായത്, വേറെ കാഞ്ജികൾക്കൊപ്പമല്ലാതെ നിൽക്കുമ്പോഴാണ്. ഉദാഹരണത്തിന് 飲む (നൊമു) എന്ന വാക്കിന്റെ അർത്ഥം കുടിക്കുക എന്നാണ്. ഈ വാക്കിൽ ഒരു കാഞ്ജിയും ഒരു ഹിരഗാനയും ഉണ്ട്- കാഞ്ജി 飲 എന്നതിന് അർത്ഥം കുടിക്കുക എന്നാണ്, ഹിരഗാന む , ഒരു ക്രിയാപദമായ കുടിക്കുക എന്ന വാക്കിന്റെ കാലഭേദമാണ് (tense). ഈ വാക്കിൽ ഒരു കാഞ്ജി മാത്രമാണ് ഉള്ളത്.
സമ്മിശ്ര വായന (Mixed reading)
[തിരുത്തുക]ഒനിയോമി, കുൻയോമി എന്നിവ രണ്ടും കൂട്ടി ഉപയോഗിക്കുന്ന ധാരാളം കാഞ്ചി സംയുക്ത വാക്കുകളുണ്ട്. ഉദാഹരണത്തിന്, ഐനു ഭാഷയിൽ നിന്ന് വന്ന ജാപ്പനീസ് ഭാഷയിൽ അർത്ഥമില്ലാത്തതുമായ സപ്പോരോ നഗരമെന്ന (札幌市) പേര് ഒനിയോമി-കുൻയോമി സമ്മിശ്ര വായന ഉപയോഗിക്കുന്നു.
സ്ഥലനാമങ്ങൾ
[തിരുത്തുക]പ്രസിദ്ധമായ ജപ്പാനിലെ സ്ഥലങ്ങളായ ടോകിയോ (東京), ക്യോത്തോ (京都), ജാപ്പനീസ് ദ്വീപുകളായ ഹോൻഷു (本州), ക്യൂഷു (九州 ), ഷിക്കോക്കു (四国), ഹൊക്കായ്ദൊ (北海道), എന്നിവയിലൊക്ക ഒനിയോമിയാണ് ഉപയോഗിക്കിക്കുക. എങ്കിലും മിക്ക സ്ഥലപേരുകളും കുൻയോമിയിലാണ് വായിക്കുക. ഉദാഹരണത്തിന്, ഒസാക്ക (大阪), ആവോമോരി (青森 ).
ജാപ്പനീസ് എഴുത്തിൽ കാണപ്പെടുന്ന ചൈനീസ് സ്ഥലനാമങ്ങളും ചൈനീസ് വ്യക്തിനാമങ്ങളും കാഞ്ജിയിലാണ് സാധാരണ എഴുതാറ് (പ്രത്യേകിച്ചും പഴയതും അറിയപ്പെടുന്നതുമായ പേരുകൾക്ക്). കാഞ്ജിയിലാണ് എഴുതിയിട്ടുള്ളതെങ്കിൽ, ഒനിയോമി ഉപയോഗിച്ച് മിക്കവാറും വായിക്കപ്പെടും. തത്ഫലമായുണ്ടാകുന്ന ജാപ്പനീസ് ഉച്ചാരണം ആധുനിക ചൈനീസ് ഭാഷ സംസാരിക്കുന്നവരിൽ നിന്ന് വ്യത്യസ്തമായി തോന്നാം. ഉദാഹരണത്തിന്, ബെയ്ജിംഗ് (北京) പെകിൻ എന്നും , നാൻജിംഗ് (南京) നാൻകിൻ എന്നും ജാപ്പനീസിൽ വായിക്കപ്പെടുന്നു.
ചില ചൈനീസ് സ്ഥലനാമങ്ങൾ ചൈനീസ് അല്ലാത്ത മറ്റ് ഭാഷകളിൽ നിന്നുമാകാം. ഉദാഹരണത്തിന്, മംഗോളിയൻ ഭാഷ, അങ്ങനെയുള്ള സ്ഥലനാമങ്ങൾ കത്തക്കാനയിലാണ് എഴുതാറ്. ഉദാഹരണത്തിന്, ഹാറ്ബിൻ (Harbin) (ハルビン), ഉറുംചി (Ürümqi) (ウルムチ). ലാസ (Lhasa) (ラサ).
കാഞ്ജി വിദ്യാഭ്യാസം
[തിരുത്തുക]ആറാം ക്ലാസ് പൂർത്തിയാക്കുന്നതിന് മുമ്പ് ജാപ്പനീസ് സ്കൂൾ കുട്ടികൾ 1,006 അടിസ്ഥാന കാഞ്ജി അക്ഷരങ്ങളായ ക്യോയിക്കു കാഞ്ജി പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജാപ്പനീസ് ഭാഷയിൽ പത്രങ്ങളും സാഹിത്യങ്ങളും വായിക്കാൻ ആവശ്യമായ കാഞ്ജികളാണ് ജോയോ കാഞ്ജി. അക്ഷരങ്ങളുടെ ഈ വലിയ പട്ടിക ഒമ്പതാം ക്ലാസ് അവസാനത്തോടെ ജാപ്പനീസ് സ്കൂൾ കുട്ടികൾ പഠിക്കണം.
ജപ്പാൻ കാഞ്ചി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിംഗ് ഫൌണ്ടേഷൻ "കാഞ്ചി കെന്റായി"(日本漢字能力検定試験 നിഹോൺ കാഞ്ജി നോര്യൊക്കു കെൻതായ് ഷിക്കെൻ) നൽകുന്നു, കാഞ്ചി കെന്റായി, കാഞ്ചി വായിക്കാനും എഴുതാനുമുള്ള കഴിവ് പരീക്ഷിക്കുന്നു. കാഞ്ചി കെന്റൈയിലെ ഏറ്റവും ഏറ്റവും വലിയ പരീക്ഷണം ആറായിരത്തോളം കാഞ്ചി പരീക്ഷിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Taylor, Insup; Taylor, Martin M.; Taylor, Maurice Martin (1995-01-01). Writing and Literacy in Chinese, Korean and Japanese (in ഇംഗ്ലീഷ്). John Benjamins Publishing. ISBN 978-90-272-1794-3.
- ↑ "Is Japanese Kanji the same as Chinese writing? - Quora". Retrieved 2021-04-26.
- ↑ "When was Hiragana/Kana invented? - Quora". Retrieved 2021-04-26.
- ↑ "Introduction to Japanese Kanji" (in ഇംഗ്ലീഷ്). Retrieved 2021-04-25.