ഹാരി ഹൗഡിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാരി ഹൗഡിനി
HarryHoudini1899.jpg
ഹൗഡിനി 1899ൽ
ജനനം എറിക് വെയ്സ്
1874 മാർച്ച് 24(1874-03-24)
ബുഡാപെസ്റ്റ്, ഓസ്ട്രിയ-ഹംഗറി
മരണം 1926 ഒക്ടോബർ 31(1926-10-31) (പ്രായം 52)
ഡിട്രോയിറ്റ്, മിഷിഗൺ
തൊഴിൽ മാന്ത്രികൻ, escapologist, stunt performer, നടൻ, ചരിത്രകാരൻ, ചലച്ചിത്ര നിർമ്മാതാവ്, പൈലറ്റ്, debunker
ഒപ്പ്
HoudiniSig.svg

പ്രശസ്തനായ ഒരു ഹംഗേറിയൻ ജാലവിദ്യക്കാരനും നടനുമായിരുന്നു ഹാരി ഹൗഡിനി (മാർച്ച് 24, 1874 – ഒക്ടോബർ 31, 1926). ബന്ധനസ്ഥനായതിനു ശേഷം രക്ഷപ്പെടുന്നതിൽ വിരുതനായിരുന്നു ഇദ്ദേഹം. അതിമാനുഷികത പോലുള്ള അന്ധ വിശ്വാസങ്ങളെ ഇദ്ദേഹം ശക്തമായി എതിർത്തിരുന്നു. തുടക്കത്തിൽ യു.എസിലെ വുഡവില്ലെ എന്ന സ്ഥലത്തും യൂറോപ്പിലും മായജാല പ്രകടനങ്ങൾ നടത്തി ജനശ്രദ്ധ പിടിച്ചു പറ്റി. യൂറോപ്പിൽ വച്ച് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് തന്നെ വിലങ്ങണിയിച്ച് ബന്ധനസ്ഥക്കാൻ വെല്ലുവിളിക്കുകയും അതിൽ നിന്നു രക്ഷപെട്ടു കാണിക്കുകയും ചെയ്തു. അവിടെ അദ്ദേഹം ഹാരി ഹാൻഡ്കഫ് ഹൗഡിനി എന്ന പേരിൽ പ്രശസ്തനായി. തുടർന്ന് ചങ്ങലകൾ, കെട്ടിടങ്ങളുടെ മുകളിൽ നിന്നും തൂക്കിയിട്ട കയറുകൾ മുതലായവ കൊണ്ട് ബന്ധനസ്ഥനായതിനു ശേഷം രക്ഷപെടുക, ബന്ധനസ്ഥനായതിനു ശേഷം വെള്ളത്തിനടിയിൽ നിന്നും രക്ഷപ്പെടുക, വായു കടക്കാത്ത പാൽപാത്രത്തിനകത്തു നിന്നും രക്ഷപെടുക എന്നിങ്ങനെ വിവിധയിനം വിദ്യകൾ ഹൗഡിനി തന്റെ പ്രകടനത്തിൽ ഉൾപെടുത്തി.

"https://ml.wikipedia.org/w/index.php?title=ഹാരി_ഹൗഡിനി&oldid=2145828" എന്ന താളിൽനിന്നു ശേഖരിച്ചത്