ഹമദാനിലെ ശിലാ സിംഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹമദാനിലെ 'ലയൺസ്ഗേറ്റിന്റെ' അവശിഷ്ടം.
ശിലാ സിംഹം അഥവാ ഹമദാനിലെ ഷിർ-ഇ സാംഗി.

ഹമദാനിലെ ശിലാ സിംഹം (പേർഷ്യൻ: شیر سنگی همدان šir-e sangi-ye hamedân) ഇറാനിലെ ഹമദാൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര സ്മാരകമാണ്. 'ലയൺസ്' ഗേറ്റിന്റെ' ഒരു ഭാഗമായ ശിലാ സിംഹം പാർത്തിയൻ കാലഘട്ടത്തിലെ ഒരു സെമിത്തേരി സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിലാണ്. ആദ്യമായി നിർമ്മിക്കപ്പെട്ടപ്പോൾ, ഒരു ഇരട്ട കൂടിയുണ്ടായിരുന്ന ഈ പ്രതിമകൾ ചേർന്ന് നഗരത്തിന്റെ പഴയ കവാടം രൂപീകരിച്ചിരുന്നു. പേർഷ്യയിലെ ഇസ്ലാമിക അധിനിവേശ സമയത്ത്, വിജയികളായ അറബികൾ ഗേറ്റിനെ ബാബ് ഉൽ-അസാദ് ((പേർഷ്യൻ: باب‌الاسد, "സിംഹങ്ങളുടെ കവാടം") എന്നാണ് വിളിച്ചിരുന്നത്. 931 എ.ഡി.യിൽ ഡെയ്‌ലാമിഡുകൾ നഗരം കൈയടക്കിയതോടെ ഈ ഗേറ്റുകൾ പൊളിച്ചുനീക്കപ്പെട്ടു.

സിംഹങ്ങളിൽ ഒന്നിനെ റേയിലേക്ക് കൊണ്ടുപോകാൻ ഇറാൻ രാജകുമാരനായിരുന്ന മർദാവിജ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. അവ നീക്കാൻ കഴിയാത്തതിൽ രോഷാകുലനായ അദ്ദേഹം അവ തകർക്കാൻ ഉത്തരവിട്ടു. ഒരു സിംഹം പൂർണ്ണമായും നശിപ്പിക്കപ്പെടുകയും, മറ്റൊന്നിൻറെ കൈ ഒടിച്ച് നിലത്തേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. 1949 വരെ അവിടെത്തന്നെ തുടർന്ന ഈ പാതി തകർക്കപ്പെട്ട ഈ സിംഹരൂപം, വീണ്ടും ഉയർത്തി, അതിൽ അനുബന്ധമായി ഒരു ഭുജം കൂട്ടച്ചേർക്കപ്പെട്ടു.

സിംഹം ഒരു ഹെല്ലനിസ്റ്റിക് ശിൽപമാണെന്നും ചെറോനിയയിലെ സിംഹ സ്മാരകവുമായി (ബിസി 338 ൽ സ്ഥാപിച്ചത്) അതിനെ താരതമ്യപ്പെടുത്താവുന്നതാണെന്നും 1968-ൽ ഹൈൻസ് ലുഷേ തെളിയിച്ചു. ബിസി 324-ൽ[1] തന്റെ അടുത്ത സുഹൃത്തായ ഹെഫെസ്റ്റിഷന്റെ മരണത്തിന്റെ സ്മരണയ്ക്കായി മഹാനായ അലക്സാണ്ടറുടെ ഉത്തരവനുസരിച്ചാണ് ഇത് നിർമ്മിച്ചതെന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനം ഇറാന്റെ കൾച്ചറൽ ഹെറിറ്റേജ് ഓർഗനൈസേഷൻ അംഗീകരിച്ചു.

അവലംബം[തിരുത്തുക]

  1. Arrian, The Campaigns of Alexander, translated by P.A. Brunt, with Greek and English text, edited by Jeffrey Henderson, The Loeb Classical Library, Harvard University Press. Books I-IV: ISBN 0-674-99260-1 Books V-VII and Indica: ISBN 0-674-99297-0
"https://ml.wikipedia.org/w/index.php?title=ഹമദാനിലെ_ശിലാ_സിംഹം&oldid=3824082" എന്ന താളിൽനിന്ന് ശേഖരിച്ചത്